സാന്ത്വനത്തിന് താല്‍ക്കാലികമായി ബ്രേക്ക്, എല്ലാവരോടും വിട പറഞ്ഞ് ബിജേഷും അച്ചുവും ഗോപികയും,വീഡിയോ വൈറല്‍

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുവരുന്ന സാന്ത്വനത്തിന് മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പരമ്പരയിലെ വിശേഷങ്ങളെല്ലാം പ്രേക്ഷകര്‍ ഏറ്റെടുക്കാറുണ്ട്. താരങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. പോസ്റ്റ് ചെയ്യുന്ന വിശേഷങ്ങളെല്ലാം വൈറലായി മാറാറുണ്ട്.

സാന്ത്വനം കുടുംബത്തിലെ അംഗങ്ങള്‍ മലയാളികളുടെ സ്വീകരണമുറിയിലെ അംഗങ്ങളായി മാറിയിരിക്കുകയാണ് ഇപ്പോള്‍. പാണ്ഡ്യന്‍ സ്‌റ്റോര്‍സിന്റെ മലയാള പതിപ്പാണ് സാന്ത്വനം. ചിപ്പിയും രാജീവ് പരമേശ്വറുമാണ് പ്രധാന വേഷത്തിലെത്തുന്നത്.ചിപ്പി അവതരിപ്പിക്കുന്ന ദേവിയുടെ സഹോദരനായ സേതുവായെത്തുന്നത് ബിജേഷ് അവനൂരാണ്. സാന്ത്വനത്തിലെ ഷെഡ്യൂള്‍ ബ്രേക്കിനെക്കുറിച്ചുള്ള പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

 സോഷ്യല്‍ മീഡിയയിലൂടെ

സോഷ്യല്‍ മീഡിയയിലൂടെ

സ്‌ക്രീനില്‍ മാത്രമേ തങ്ങള്‍ കഥാപാത്രമായി മാറാറുള്ളൂവെന്നും സെറ്റില്‍ എല്ലാവരും നല്ല കൂട്ടാണെന്നും താരങ്ങളെല്ലാം പറഞ്ഞിരുന്നു. ഹരി-അപര്‍ണ്ണ, അഞ്ജലി ശിവന്‍ വിവാഹത്തിനിടയിലെ നിമിഷങ്ങളെല്ലാം വൈറലായി മാറിയിരുന്നു. അച്ചു സുഗന്ദ്, ഗിരീഷ് നമ്പ്യാര്‍, ഗോപിക അനില്‍, ബിജേഷ് അവനൂര്‍, ചിപ്പി ഇവരെല്ലാം സോഷ്യല്‍ മീഡിയയിലൂടെ സാന്ത്വനം വിശേഷങ്ങളുമായെത്താറുണ്ട്.

 അനിയത്തിയാണോ അതോ ഫ്രണ്ടാണോ

അനിയത്തിയാണോ അതോ ഫ്രണ്ടാണോ

ശരിക്കും ഗോപിക ചേച്ചി അനിയത്തിയാണോ അതോ ഫ്രണ്ടാണോയെന്നായിരുന്നു ചോദിച്ചത്. അനിയത്തിയും ഫ്രണ്ടുമാണെന്നായിരുന്നു ബിജേഷ് നല്‍കിയ മറുപടി. ക്രിസ്മസ് പുതുവത്സര ആശംസകള്‍ അറിയിച്ചും ബിജേഷ് എത്തിയിരുന്നു. വിവാഹ വേഷത്തിലുള്ള ഗോപികയെ വീഡിയോയില്‍ കണ്ടതോടെ കമന്റുകളുമായി അഞ്ജലി ഫാന്‍സും എത്തിയിരുന്നു.

ഷെഡ്യൂൾ ബ്രേക്ക്‌

ഷെഡ്യൂൾ ബ്രേക്ക്‌

അകലില്ല കൂട്ടുകാർ ഞങ്ങൾ, പിരിയാത്ത നന്മയോടെ. ഇന്ന് ഷെഡ്യൂൾ ബ്രേക്ക്‌ തുടങ്ങും. അടുത്ത ഷെഡ്യൂളിൽ കാണും വരെ സാന്ത്വനം ഫാമിലിയിലെ എല്ലാർക്കും താത്കാലിക വിടയെന്നായിരുന്നു ബിജേഷ് കുറിച്ചത്. ഗോപികയ്ക്കും അച്ചുവിനുമൊപ്പമുള്ള വീഡിയോയിരുന്നു അദ്ദേഹം പോസ്റ്റ് ചെയ്തത്. സേതുവേട്ടന്‍ പങ്കുവെച്ച വീഡിയോ മനോഹരമായിരിക്കുന്നുവെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. നിരവധി പേരാണ് വീഡിയോയ്ക്ക് കീഴില്‍ കമന്‍റുകളുമായെത്തിയത്

ശിവനും അഞ്ജലിയും

ശിവനും അഞ്ജലിയും

അപ്രതീക്ഷിതമായി ഒന്നിച്ചവരാണ് ശിവനും അഞ്ജലിയും. പരസ്പരം കണ്ടാല്‍ വഴക്കിടുന്ന ഇരുവരും അപ്രതീക്ഷിതമായി വിവാഹിതരാവുകയായിരുന്നു. വിവാഹ ശേഷവും വഴക്കിടുന്ന പതിവ് തുടരുകയാണ്. വഴക്കിനൊടുവില്‍ ഇരുവരും പ്രണയിച്ച് തുടങ്ങിയോ എന്നുള്ള സംശയത്തിലാണ് ദേവിയും ബാലനുമൊക്കെ. സാന്ത്വനം സീരിയലിലെ ട്വിസ്റ്റിനെക്കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

അത്ഭുതപ്പെടുത്തുന്ന മേക്കോവറുമായി മോഹന്‍ലാലിന്റെ മകള്‍, വിസ്മയയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

Read more about: television
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X