പഠിക്കാന്‍ പോയതാണ്! ഇപ്പോള്‍ ഡോക്ടറായി! കുട്ടിച്ചാത്തനിലെ വര്‍ഷ ദൃശ്യം 3 ല്‍! ആ കഥ പറഞ്ഞ് ശ്രദ്ധ ഗോകുല്‍

ദൃശ്യം 3 കണ്ടവരാരും ശ്രേയ എന്ന ക്യാരക്ടര്‍ മറക്കാനിടയില്ല. ജോര്‍ജുകുട്ടിയും, കുടുംബവുമായി വര്‍ഷയ്ക്കുള്ള ബന്ധവും പ്രധാന കാര്യമാണ്. ചിത്രത്തിലെ ട്വിസ്റ്റുകളില്‍ മാത്രമല്ല ചില താരങ്ങളെ കണ്ടപ്പോഴും പ്രേക്ഷകര്‍ ഞെട്ടിയിരുന്നു. ഇത് കുട്ടിച്ചാത്തനിലെ കുട്ടിയല്ലേ എന്നായിരുന്നു ശ്രദ്ധ ഗോകുലിനെ കണ്ടവരെല്ലാം പറഞ്ഞത്. അതെ, ഇപ്പോഴും അതേ വിശേഷണമാണ് എനിക്ക്. വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ശ്രദ്ധ കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്. അന്ന് സോഷ്യല്‍മീഡിയയൊന്നും ഇല്ലായിരുന്നല്ലോ. ഹോം വര്‍ക്ക് ഒക്കെ തീര്‍ത്ത് ഹലോ കുട്ടിച്ചാത്തന്‍ ഇരുന്ന് കാണുന്നതിനെക്കുറിച്ച് പറഞ്ഞ് മെസേജുകളൊക്കെ വരുമായിരുന്നു അന്ന്. ഇത്രയും കാലമായിട്ടും ആളുകള്‍ എന്നെ മറന്നില്ലല്ലോ എന്നുള്ളതില്‍ സന്തോഷമുണ്ട്.

ലാലേട്ടന്‍ നല്ല പൂക്കിയായിരുന്നു. നമ്മളെ കളിയാക്കാനും, ഉത്തരം പറയാതിരിക്കുകയുമൊക്കെ ചെയ്യുമായിരുന്നു അദ്ദേഹം. ലൊക്കേഷനില്‍ നല്ല തമാശയായിരുന്നു. ഞാന്‍ ഡോക്ടറായത് കൊണ്ട് ഓരോ സംശയവും ചോദിച്ച് അതിന് തര്‍ക്കിക്കുമായിരുന്നു. നമ്മളേക്കാളും കുഞ്ഞിയാവും നമ്മളോട് സംസാരിക്കുമ്പോള്‍. ജീത്തു സാറിന്റെ വലതുവശത്തെ കള്ളനില്‍ അഭിനയിച്ചിരുന്നു. ആ ക്യാരക്ടറിന് ശേഷമാണ് ദൃശ്യത്തിലേക്ക് വിളിക്കുന്നത്. ഇത്രയും വലിയ പ്രൊജക്റ്റിന്റെ ഭാഗമാവാന്‍ കഴിഞ്ഞത് വലിയ ഭാഗ്യം. എനിക്ക് മെസേജ് വന്നപ്പോള്‍ പ്രാങ്കാണെന്നായിരുന്നു കരുതിയത്. ആരെങ്കിലും പറ്റിക്കുകയാണെന്നായിരുന്നു വിചാരിച്ചത്. ആരാണെന്നൊന്നും മനസിലായിരുന്നില്ല. പിന്നെയാണ് അവര്‍ വിളിക്കുന്നത്. സിദ്ധു പനക്കല്‍ ചേട്ടനാണ് വിളിച്ചത്. ഇങ്ങനെയൊരു ക്യാരക്ടര്‍ ചെയ്യാമോ, ഈ ഡേറ്റ് ഫ്രീയാണോ എന്നായിരുന്നു ചോദിച്ചത്.

Shraddha Gokul  back in action
Photo Credit: Shraddha Gokul / Facebook

ഇനി അഭിനയിച്ചില്ലെങ്കിലും വേണ്ട, ഇത്രയും വലിയൊരു ചിത്രത്തിന്റെ ഭാഗമായില്ലേ എന്നാണ് ഫ്രണ്ട്‌സൊക്കെ പറഞ്ഞത്. എന്റെ നോര്‍ത്തിന്ത്യന്‍ ഫ്രണ്ട്‌സൊക്കെ സിനിമ കണ്ടിരുന്നു. എവിടെയായിരുന്നു ഇത്രയുംകാലം എന്ന ചോദ്യം ഞാനിപ്പോഴും നേരിടുന്നുണ്ട്. പഠിക്കാന്‍ പോയതാണ്. മെഡിസിന്‍ ആയതുകൊണ്ട് കുറച്ചധികം സമയമെടുത്തു എന്നേയുള്ളൂ. പഠനവും വേണമല്ലോ, നീ അഭിനയിച്ചോ, പഠനത്തിലും ശ്രദ്ധിക്കണമെന്നായിരുന്നു എല്ലാവരും എന്നോട് പറഞ്ഞത്. റിയാലിറ്റി ഷോയ്ക്ക് ശേഷമായാണ് എനിക്ക് കുട്ടിച്ചാത്തനിലേക്ക് അവസരം കിട്ടുന്നത്. സൂപ്പര്‍ ഡാന്‍സറില്‍ എപ്പോഴും കരഞ്ഞോണ്ടിരിക്കുന്ന ആളായിരുന്നു ഞാന്‍. അങ്ങനെ അഭിനയിക്കാനുള്ള കഴിവൊന്നുമുള്ളതായി അറിയില്ലായിരുന്നു.

കുട്ടിയായിരുന്നത് കൊണ്ട് അന്നെല്ലാവര്‍ക്കും അഭിനയം ഇഷ്ടമായിരുന്നു. ഇപ്പോള്‍ ഞാനത് കാണാറില്ല. കുട്ടിച്ചാത്തനിലെ കുറച്ചുപേരൊക്കെയായി ഇപ്പോഴും കോണ്ടാക്റ്റുണ്ട്. മെഡിസിന്‍ പഠനം നല്ല ഡെഡിക്കേറ്റഡായിരിക്കണം. പുറത്ത് പഠിച്ചത് കൊണ്ട് ഇവിടെയൊരു പരീക്ഷ എഴുതണം. മൊത്തത്തില്‍ നമ്മളെ സാക്രിഫൈസ് ചെയ്യണം. ഡാന്‍സ് ചെയ്യാന്‍ പറ്റുന്നില്ല, അഭിനയിക്കാനാവുന്നില്ല, അങ്ങനെയൊക്കെയുള്ള വിഷമങ്ങളുണ്ടായിരുന്നു. ഇപ്പോഴാണ് അതൊക്കെ മാറിയത്. കുട്ടിച്ചാത്തനിലെ എല്ലാവരും ഇവിടെത്തന്നെയുണ്ട്. ഡയറക്ഷനൊക്കെയായി അവിടവിടെയുണ്ട് എല്ലാവരും. ഞാനിപ്പോള്‍ ഇന്‍ഡസ്ട്രിയില്‍ ആക്ടീവാണ്. നല്ല പ്രൊജക്റ്റിനായി കാത്തിരിക്കുകയാണ്.

റിയാലിറ്റി ഷോ മുതലേ കാണുന്നതാണ്. ദൃശ്യത്തില്‍ കണ്ടപ്പോള്‍ മനസ് നിറഞ്ഞു. എന്റെ ജേണിയിലൂടെ സഞ്ചരിച്ചു എന്ന് പറഞ്ഞ് കുറേ മെസേജുകളൊക്കെ വന്നിരുന്നു. അതൊക്കെ തന്നെയാണ് വലിയ ഭാഗ്യമായി കാണുന്നത്. ആളുകളുടെ മനസില്‍ ഇപ്പോഴുമുണ്ട്. അന്നത്തെ പോലെ തന്നെ, വലിയ മാറ്റങ്ങളൊന്നുമില്ല. നീയെന്താണ് ഇങ്ങനെ തന്നെയിരിക്കുന്നത്, ഒരൈു മാറ്റവുമില്ലല്ലോ, അതുപോലെ തന്നെയിരിക്കുന്നു എന്നാണ് എല്ലാവരും എന്നോട് പറയാറുള്ളത്. അതുപോലെ തന്നെ എന്ന് കേള്‍ക്കുമ്പോള്‍ സന്തോഷമാണ്.

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X