ശ്രുതി ഹസന്‍ സിനിമയില്‍ നിന്നും ഇടവേള എടുത്തത് വെറുതെയല്ല! അച്ഛന്റെ വഴിയെ മകളും! ഇനി ടെലിവിഷനില്‍!

സിനിമകളുമായി മുന്നേറുന്നതിനിടയിലാണ് ശ്രുതി ഹസന്‍
ഇടവേളയെടുക്കുന്നുവെന്നറിയിച്ചത്. അപ്രതീക്ഷിതമായുള്ള ഈ തീരുമാനത്തില്‍
പ്രേക്ഷകര്‍ ഒന്നടങ്കം ഞെട്ടിയിരുന്നു. സിനിമാലോകത്തെ തന്നെ നടുക്കിയ
തീരുമാനവുമായാണ് അന്ന് താരപുത്രിയെത്തിയത്. ഇതോടെയാണ് ഈ തീരുമാനത്തിന്
പിന്നിലെ കാരണത്തെക്കുറിച്ച് ആരാധകര്‍ ചോദിച്ചുതുടങ്ങിയത്. സിനിമയില്‍
നിന്നും താരങ്ങള്‍ ഇടയ്ക്ക് വിട്ടുനില്‍ക്കാറുണ്ട്. തെന്നിന്ത്യന്‍
സിനിമയിലെ നമ്പര്‍ വണ്‍ നായികമാരിലൊരാളായ ശ്രുതി ഹസന്‍ അടുത്തിടെയാണ്

Sruthi Hasan
ബ്രേക്കെടുക്കുന്നതിനെക്കുറിച്ച് പ്രഖ്യാപിച്ചത്. ടെലിവിഷന്‍ പരിപാടിയുടെ
ഭാഗമാവുന്നതിന് വേണ്ടിയാണ് താരം സിനിമയില്‍ നിന്നും ഇടവേള എടുത്തത്.
നാളുകള്‍ നീണ്ട കാത്തിരിപ്പിന് ശേഷം പരിപാടിയുമായി താരപുത്രി എത്തുകയാണ്.
ഹലോ സഗോ എന്ന് പേരിട്ടിരിക്കുന്ന പരിപാടി ഒക്ടോബര്‍ 28 മുതല്‍ സംപ്രേഷണം
ചെയ്ത് തുടങ്ങുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്.

സിനിമാജീവിതത്തിലെ തന്നെ സുപ്രധാന തീരുമാനവുമായാണ് താരപുത്രിയെത്തിയത്.
ടെലിവിഷന്‍ പരിപാടിയില്‍ എത്തുന്നതിനായി താനും കാത്തിരിക്കുകയാണെന്നും
എക്‌സൈറ്റ്‌മെന്റുണ്ടെന്നും താരം വ്യക്തമാക്കിയിരുന്നു.
ട്വിറ്ററിലൂടെയായിരുന്നു ഇക്കാര്യത്തെക്കുറിച്ച് താരപുത്രി
വ്യക്തമാക്കിയത്. അടുത്തിടെയായിരുന്നു താരപുത്രി രഹസ്യമായി വിവാഹം
നടത്തിയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചത്. സോഷ്യല്‍
മീഡിയയിലൂടെ ചിത്രങ്ങളും പ്രചരിച്ചിരുന്നു. മക്കള്‍ക്ക് പൂര്‍ണ്ണ
സ്വാതന്ത്ര്യം നല്‍കുന്ന പിതാവാണ് കമല്‍ഹസന്‍. മകളുടെ പുതിയ തീരുമാനത്തില്‍
അദ്ദേഹം സംതൃപ്തനായിരുന്നു.

ടെലിവിഷന്‍ പരിപാടികളിലൂടെ പ്രേക്ഷകരെ ത്രസിപ്പിച്ചിട്ടുണ്ട് കമല്‍ഹസന്‍.
അച്ഛന്റെ വഴിയെ മകളും മിനിസ്‌ക്രീനിലെത്തുമ്പോള്‍ നിരാശരാവേണ്ടി വരില്ലെന്ന
വിലയിരുത്തലിലാണ് ആരാധകര്‍. പരിപാടിയുടെ പ്രമോ വീഡിയോയും താരപുത്രി
ട്വിറ്ററിലൂടെ പുറത്തുവിട്ടിട്ടുണ്ട്. അതിഥിയായല്ല ആതിഥേയായി എത്തുമ്പോള്‍
എങ്ങനെയിരിക്കുമെന്നറിയാനായി നമുക്കും കാത്തിരിക്കാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X