ട്രാന്‍സ്‌ജെന്റര്‍ ആയിരുന്നോ? കമന്റുമായി ആരാധകര്‍; മറുപടി നല്‍കി ശ്രുതി രജനീകാന്ത്‌

By Desk

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയും പ്രിയങ്കരിയുമാണ് ശ്രുതി രജനീകാന്ത്. ബാലതാരമായി അഭിനയം ആരംഭിച്ച ശ്രുതിയെ ഇപ്പോള്‍ എല്ലാവരും തിരിച്ചറിയുന്നത് ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ്. ചക്കപ്പഴത്തിലെ പൈങ്കിളിയായി വന്ന് മലയാളികളുടെ മനസില്‍ ഇടം നേടുകയായിരുന്നു ശ്രുതി. ആര്‍ജെ ആയും സോഷ്യല്‍ മീഡിയ താരമായുമെല്ലാം ശ്രുതി സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയയിലെ സജീവ താരമാണ് ശ്രുതി. താരത്തിന്റെ ചിത്രങ്ങളും റീലുകളുമെല്ലാം വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം ശ്രുതി പങ്കുവച്ച റീലും വൈറലായിരിക്കുകയാണ്. ട്രെന്റായി മാറിയിരിക്കുന്ന യാരാണ്ട അന്ത പയ്യന്‍ പാട്ടിനൊപ്പമുള്ള ശ്രുതിയുടെ വീഡിയോയാണ് വൈറലാകുന്നത്.

Shruthi Rajanikanth

വീഡിയോയില്‍ തന്റെ ബാല്യകാലത്തെ ചിത്രങ്ങളും ഇപ്പോഴത്തെ ചിത്രങ്ങളുമാണ് ശ്രുതി പങ്കുവച്ചിരിക്കുന്നത്. കുട്ടിക്കാലത്തെ ചിത്രങ്ങളില്‍ ശ്രുതി ആണ്‍കുട്ടികളുടെ വേഷങ്ങളാണ് ധരിച്ചിരിക്കുന്നത്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. ശ്രുതി ട്രാന്‍സ്‌ജെന്റര്‍ ആണോ എന്ന് ചോദിക്കുന്ന തരത്തിലാണ് കമന്റുകള്‍.

'ട്രാന്‍സ് ആണെന്ന് കണ്ടാല്‍ പറയില്ല, ട്രാന്‍സ് വുമണ്‍ ആണോ?ചെറുപ്പത്തില്‍ ചെക്കനായിരുന്നോ? ട്രാന്‍സ് ആണെന്ന് തെറ്റിദ്ധരിച്ചു, ട്രാന്‍സ് ആയിരുന്നോ ആരും അറിഞ്ഞില്ല' എന്നിങ്ങനെയാണ് ചിലരുടെ കമന്റുകള്‍. ആണ്‍കുട്ടികളെ പോലെ വേഷം ധരിച്ചുള്ള ചിത്രങ്ങളാണ് ഈ ചോദ്യങ്ങളുടെ ഉറവിടം. ഇതിനിടെ ഒരു കമന്റിന് ശ്രുതി നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്.

''നിങ്ങള്‍ കാണാന്‍ സുന്ദരിയായിരിക്കുന്നു. കൂടുതല്‍ കരുത്ത് നേരുന്നു. നിങ്ങള്‍ പുറത്ത് വരികയും ട്രാന്‍സ്ഫര്‍മേഷന്റെ കരുത്ത് ലോകത്തെ കാണിക്കുകയുംച യ്യെുന്നു. ഒരുപാട് സ്‌നേഹം നിങ്ങളോടും നിങ്ങളുടെ കുടുംബത്തോടും. ഓരോ ട്രാന്‍സ്‌ജെന്റര്‍ കുട്ടിയുടേയും സ്വപ്‌നമാണ് നിങ്ങള്‍ ജീവിക്കുന്നത്.'' എന്നായിരുന്നു കമന്റ്. പിന്നാലെ മറുപടിയുമായി ശ്രുതി എത്തുകയായിരുന്നു.

''നിങ്ങള്‍ കമന്റ് ചെയ്തതില്‍ എനിക്ക് സന്തോഷമുണ്ട്. പക്ഷെ ഞാന്‍ ട്രാന്‍സ്ജന്റര്‍ അല്ല. അവരെ ഞാന്‍ ഒരുപാട് ബഹുമാനിക്കുന്നു. ഞാന്‍ പെണ്‍കുട്ടിയാണ്. ഈ ചിത്രം ചെറുപ്പത്തില്‍ ഞാന്‍ ആണ്‍കുട്ടിയായി അഭിനയിച്ചൊരു സീരിയലില്‍ നിന്നുള്ളതാണ്.'' എന്നായിരുന്നു ശ്രുതിയുടെ മറുപടി. അതേസമയം ശ്രുതിയെ പരിഹസിക്കുന്ന കമന്റുകള്‍ക്ക് ആരാധകര്‍ മറുപടി നല്‍കുന്നുണ്ട്.

Shruthi Rajanikanth

''ഡേയ് വാഴകെ ട്രാന്‍സ് ഒന്നും അല്ല, ഇവിടെ കുറേ എണ്ണം ട്രാന്‍സ് ആണോന്ന് ചോദിക്കുന്നു. ചില പെണ്‍കുട്ടികള്‍ വീട്ടില്‍ ചെറുപ്പത്തില്‍ ബോയ്‌സ് ഡ്രസ് ഇടുന്നവരുണ്ട്. പിന്നെ ഡാന്‍സ് വസ്ത്രം, എല്‍പി ടൈമില്‍ പെണ്‍കുട്ടികളും അങ്ങനെയൊക്കെ ഇടില്ലേ. പെണ്‍കുട്ടികള്‍ കൃഷ്ണ വേഷം ചെയ്യില്ലേ, പിന്നെ എന്താണ് ട്രാന്‍സ് ആണോന്ന് ചോദിക്കുന്നത്. ഇവിടെ മേക്കപ്പ് ഇട്ട ബോയ്‌സിനെ വരെ ട്രാന്‍സ്/ഗേ ആണെന്ന് പറഞ്ഞ് ഹേറ്റ് ആക്കുന്ന ആളുകളുണ്ട്. ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല. ഓപ്പോസിറ്റ് ജെന്ററിന്റെ ഡ്രസ് ഇട്ടാല്‍ അത് ട്രാന്‍സ് ആണെന്നാണ് പലരുടേയും വിചാരം'' എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകള്‍.

ട്രാന്‍സ് ആണോ അല്ലയോ എന്ന് സംശയിക്കുന്നവരോട്, ഇത് അവരുടെ കുട്ടിക്കാലത്തെ ചിത്രങ്ങളാണ്. ഒരു ടിവി സീരിയലില്‍ ആണ്‍കുട്ടിയായി അഭിനയിച്ചതാണെന്നും ചില ആരാധകര്‍ വ്യക്തമാക്കുന്നുണ്ട്.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X