വാടക മാത്രം എഴുപതിനായിരം, പിക്ക് ചെയ്യാൻ കാറ് വരും, ഒരു മാസം കഴിയാൻ ഒരു ലക്ഷമെങ്കിലും വേണം; ശ്രുതിയുടെ ജീവിതം!

By Desk

ചക്കപ്പഴം എന്ന സിറ്റ്കോമിലൂടെയും നിരവധി സിനിമകളിലൂടെയും ശ്രദ്ധേയായ ശ്രുതി രജനികാന്ത് യുട്യൂബർ എന്ന നിലയിലും സജീവമാണ്. അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത ശ്രുതി ഇപ്പോൾ ദുബായിലാണ് ജോലി ചെയ്യുന്നത്. ഒരു എഫ്എമ്മിലാണ് ശ്രുതി ജോലി ചെയ്യുന്നത്. ഏഴ് ഒരു വർഷത്തോളമായി ശ്രുതി ദുബായിലാണ്. ഇപ്പോഴിതാ തന്റെ ഇതുവരെയുള്ള ദുബായ് ജീവിതത്തെ കുറിച്ച് മനസ് തുറക്കുകയാണ് ശ്രുതി.

ദുരെ നിന്ന് കാണുന്നത് പോലെയോ കേൾക്കുന്നത് പോലെയോ അല്ലെന്നും ദുബായിയുടെ റിയാലിറ്റി മറ്റൊന്നാണെന്നും നടി പറയുന്നു. മിനിമം ഒരു ലക്ഷം രൂപയെങ്കിലും അക്കൗണ്ടിൽ ഉണ്ടെങ്കിലെ ഒരു മാസം തള്ളി നീക്കാൻ കഴിയൂവെന്നും നടി പറയുന്നു. എന്റെ ദുബായ് ലൈഫിനെ കുറിച്ച് ഒരുപാട് ചോദ്യങ്ങൾ വരാറുണ്ട്.

Shruthi Rajanikanth
Photo Credit: Shruthi Rajanikanth / Instagram

ദുബായ് ലൈഫിന്റെ റിയാലിറ്റിയാണ് ഇന്നത്തെ വീഡിയോയിലൂടെ ഞാൻ പറയാൻ പോകുന്നത്. നാട്ടിൽ നിന്നും നമ്മൾ കാണുന്നതിനേക്കാൾ വളരെ വ്യത്യസ്തമാണ് പ്രവാസലോകം. അത് ഏത് രാജ്യമാണെങ്കിലും. എനിക്ക് ദുബായ് ജീവിതം ഭയങ്കര എക്സ്പീരിയൻസാണ് നൽകിയത്. നമ്മൾ കേട്ടിട്ടുള്ള ഒരു പ്രവാസ ജീവിതമുണ്ട്, വല്ലപ്പോഴും വിസിറ്റിന് മാത്രമായി ദുബായിൽ വരുമ്പോൾ കാണുന്ന ജീവിതമുണ്ട്,

ഇതിനെല്ലാം പുറമെ നമ്മൾ അനുഭവിക്കുന്ന ഒരു ജീവിതമുണ്ട്. മൂന്നും വ്യത്യസ്തമാണ്. ഞാൻ കേട്ടിട്ടു‌ള്ളത് ദുബായിൽ അടിച്ച് പൊളിച്ച് ജീവിക്കുന്ന കഥകളാണ്. രണ്ടാമത്തേത് ഞാൻ വന്ന് കണ്ടിട്ടുള്ളതാണ്. ദുബായിലേക്ക് ജോലിക്ക് വന്ന ആദ്യ മാസം ഹോട്ടലിലാണ് ഞാൻ നിന്നത്. നല്ല എക്സ്പെൻസീവാണെന്ന് ആദ്യം മനസിലായി.

ഹാഷ് ബോഷായി ജീവിക്കാൻ പറ്റില്ല. ശരിക്കും താമസിച്ച് തുടങ്ങിയപ്പോഴാണ് ദുബായിയുടെ മറുവശം കണ്ട് തുടങ്ങിയത്. ഭാ​ഗ്യം കൊണ്ട് ജോലി കിട്ടിയശേഷമാണ് ഞാൻ ദുബായിലേക്ക് വന്നത്. ദുബായിലേക്ക് വരുന്നവരുടെ അക്കൗണ്ടിൽ ഒരു ലക്ഷം രൂപയുണ്ടെന്ന് കാണിക്കണമെന്ന് പറയും. അത് വെറുതെയല്ല. ഒരു ലക്ഷം രൂപ ഉണ്ടെങ്കിലെ ഒരു മാസം ഇവിടെ അതിജീവിക്കാൻ പറ്റു. ബെഡ് സ്പെയ്സിന് പോലും നല്ലൊരു തുക വരും. ഞാൻ വില്ലയിലാണ് താമസം.

കറക്ട് പറഞ്ഞാൽ ദുരിതാശ്വാസ ക്യാമ്പ് പോലെ. ഒരു മുറിയും അടുക്കളയും കിച്ചണുമുണ്ടാകും. എഴുപതിനായിരത്തിന് അടുത്ത് വാടക വരും. ​ഗ്യാസ് അടക്കമുള്ള ചിലവുകൾ വേറെയും. സ്ട്ര​ഗിൾ ചെയ്യാൻ തയ്യാറായിട്ട് വേണം ദുബായിലേക്ക് വരാൻ. ഡി​ഗ്രി കൂടുന്നതിന് അനുസരിച്ച് ജോലി കിട്ടാൻ ബുദ്ധിമുട്ടാകും.

Shruthi Rajanikanth
Photo Credit: Shruthi Rajanikanth / Instagram

ഞാൻ സ്വയം കുക്ക് ചെയ്യും. പിക്ക് ചെയ്യാൻ കാറ് വരും. അടുത്ത് മെട്രോയുണ്ട്. ബുർജുമാനിൽ ക്രിക്കറ്റ് കളിക്കാനും സിനിമ കാണാനുമെല്ലാമായി പോകും. അഞ്ച് ലിറ്റർ വെള്ളത്തിന് നൂറ് രൂപയാകും. ദുബായിലേക്ക് വന്നിട്ട് ആദ്യം ജോലി കിട്ടാൻ ബുദ്ധിമുട്ടും. രണ്ട്, മൂന്ന് വർഷം ബുദ്ധിമുട്ടിയാൽ ഫിനാഷ്യലി സ്റ്റേബിളാകാം. എനിക്ക് ആദ്യത്തെ മൂന്ന് മാസം സ്ട്ര​ഗിൾ ആയിരുന്നു.

അതുകൊണ്ടാണ് വ്ലോ​ഗ് എടുക്കാതിരുന്നത്. ഇപ്പോൾ ജീവിതം മെച്ചപ്പെട്ടു. എമറൈറ്റ്സ് ഐഡി കിട്ടിയതുകൊണ്ട് ‍കയ്യിൽ പൈസയുണ്ടെങ്കിൽ എപ്പോൾ വേണമെങ്കിൽ വീട്ടിൽ പോയി വരാം. ദുബായിൽ വരാൻ ആ​ഗ്രഹിക്കുന്നവർ റിയാലിറ്റി മനസിലാക്കണമെന്നും ശ്രുതി പറയുന്നു. ദുബായിലെ ജോലി മാത്രമല്ല നാട്ടിൽ ചെറിയൊരു ബിസിനസും ശ്രുതിക്കുണ്ട്.

പെർഫ്യൂം ബിസിനസാണ് ശ്രുതി ആരംഭിച്ചത്. അതുമായി ബന്ധപ്പെട്ട അത്യാവശ്യങ്ങൾ വരുമ്പോഴും പ്രോ​ഗ്രാമും പുതിയ സിനിമാ-സീരിയൽ അവസരങ്ങൾ വരുമ്പോഴും ശ്രുതി നാട്ടി‌ലേക്ക് എത്താറുണ്ട്. താൻ ഏറെ ആഗ്രഹിച്ച ജോലിയാണ് കിട്ടിയതെന്നും അതുകൊണ്ടാണ് മനസില്ലാമനസോടെയെങ്കിലും ദുബായിലേക്ക് വന്നത് എന്നാണ് പുതിയ ജോലി കിട്ടിയ വിശേഷം പങ്കിട്ട വീഡിയോയിൽ മുമ്പ് ശ്രുതി പറഞ്ഞത്.

More from Filmibeat

Read more about: malayalam serial actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X