ചക്കപ്പഴത്തിലെ അമ്മവേഷം സ്വീകരിച്ചത് ആശങ്കയോടെയെന്ന് ശ്രുതി, അര്‍ജുന്‍റെ ആ വിളി അനിയനും തുടങ്ങി

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടിയായി മാറിയിരിക്കുകയാണ് ചക്കപ്പഴം. ആര്‍ ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പരമ്പരയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പരമ്പരയിലെ കഥാപാത്രങ്ങളെല്ലാം ഇതിനകം തന്നെ പ്രേക്ഷകപ്രീതി നേടിക്കഴിഞ്ഞവരാണ്. മോഡലിംഗിലും ടിക് ടോക്കിലുമൊക്കെയായി സജീവമായവരും ചക്കപ്പഴത്തിലുണ്ട്. കരിയര്‍ ബ്രേക്കായി മാറിയിരിക്കുകയാണ് ഈ ഹാസ്യ പരമ്പരയെന്ന് താരങ്ങളെല്ലാം പറഞ്ഞിരുന്നു. പൈങ്കിളിയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു ശ്രുതി രജനീകാന്ത് എത്തിയത്.

ഉത്തമന്റെ സഹോദരിയും ശിവന്റെ ഭാര്യയുമായാണ് പൈങ്കിളി എത്തുന്നത്. സദാസമയവും ഉറങ്ങാനിഷ്ടപ്പെടുന്നയാളാണ് പൈങ്കിളി. മകനായ കണ്ണന്റെ കാര്യം പോലും നോക്കാറില്ല പൈങ്കിളി. ഇടയ്ക്ക് പറക്കും പൈങ്കിളിയായി ഫുള്‍ എനര്‍ജറ്റിക്കായും പൈങ്കിളി എത്താറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ശ്രുതി പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം വൈറലായി മാറാറുണ്ട്. അമ്മയായി അഭിനയിക്കുന്നത് പ്രേക്ഷകര്‍ സ്വീകരിക്കുമോയെന്ന ആശങ്കയായിരുന്നു തുടക്കത്തില്‍ തന്നെ അലട്ടിയിരുന്നതെന്ന് താരം പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം ചക്കപ്പഴത്തെക്കുറിച്ച് മനസ്സ് തുറന്നത്.

ചക്കപ്പഴത്തിലേക്ക്

ചക്കപ്പഴത്തിലേക്ക്

ചക്കപ്പഴം തുടങ്ങിയപ്പോള്‍ ആശങ്കകളുണ്ടായിരുന്നുവെങ്കിലും പിന്നീട് കൂളാവുകയായിരുന്നു താനെന്ന് ശ്രുതി പറയുന്നു. പുതിയ പരിപാടിയില്‍ അണിനിരക്കുന്നതിന്റെ സന്തോഷത്തിലായിരുന്നു എല്ലാവരും. കൊവിഡ് കാലത്ത് ഇത്തരമൊരു പരിപാടിയുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്താന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായാണ് കാണുന്നത്. പ്രേക്ഷകര്‍ ഈ പരിപാടിയെ നെഞ്ചേറ്റുകയായിരുന്നു.

അര്‍ജുനെക്കുറിച്ച്

അര്‍ജുനെക്കുറിച്ച്

കാഴ്ചയിലും സ്വഭാവത്തിലുമെല്ലാം തികച്ചും വ്യത്യസ്തരായവരാണ് അര്‍ജുനും ശ്രുതിയും. എന്നാല്‍ സ്‌ക്രീനില്‍ ഞങ്ങള്‍ക്ക് മികച്ച കെമിസ്ട്രി പുറത്തെടുക്കാന്‍ കഴിഞ്ഞുവെന്നും ശ്രുതി പറയുന്നു. ശിവനെന്ന കഥാപാത്രത്തെയായിരുന്നു അര്‍ജുന്‍ അവതരിപ്പിച്ചത്. അടുത്തിടെയായിരുന്നു താരം ചക്കപ്പഴത്തില്‍ നിന്നും പിന്‍വാങ്ങിയത്. ശിവന്റെ പെണ്ണേയെന്നുള്ള വിളി ആരാധകര്‍ക്കും ഇഷ്ടമായിരുന്നു. ശിവന്‍ പൈങ്കിളിയെന്ന് വിളിക്കുന്നത് കേട്ട് സഹോദരന്‍ ഇപ്പോള്‍ ഓപ്പോള്‍ വിളി മാറ്റിയെന്നും ശ്രുതി പറയുന്നു.

സിനിമയിലും

സിനിമയിലും

മോഡലിംഗിലും വ്യത്യസ്തമായ ഫോട്ടോ ഷൂട്ടിലൂടെയുമൊക്കെയായി സജീവമാണ് ശ്രുതി രജനീകാന്ത്. സിനിമയില്‍ നിന്നുള്ള അവസരങ്ങളും താരത്തെ തേടിയെത്തിയിട്ടുണ്ട്. ആസിഫ് അലി ചിത്രമായ കുഞ്ഞെല്‍ദോയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട് ശ്രുതി. അനൂപ് മേനോന്‍ ചിത്രമായ പത്മയിലും അഭിനയിച്ചിട്ടുണ്ട് താരം. മഹാദേവന്‍ തമ്പിക്കൊപ്പമുള്ള ഫോട്ടോ ഷൂട്ട് വൈറലായി മാറിയതോടെയായിരുന്നു താരത്തിന് ആ ചിത്രത്തിലേക്ക് ക്ഷണം ലഭിച്ചത്.

Recommended Video

Chakkappazham Fame Arjun Finally Revealed The Reason For Quitting The Show
 അര്‍ജുനെക്കുറിച്ച്

അര്‍ജുനെക്കുറിച്ച്

കാഴ്ചയിലും സ്വഭാവത്തിലുമെല്ലാം തികച്ചും വ്യത്യസ്തരായവരാണ് അര്‍ജുനും ശ്രുതിയും. എന്നാല്‍ സ്‌ക്രീനില്‍ ഞങ്ങള്‍ക്ക് മികച്ച കെമിസ്ട്രി പുറത്തെടുക്കാന്‍ കഴിഞ്ഞുവെന്നും ശ്രുതി പറയുന്നു. ശിവനെന്ന കഥാപാത്രത്തെയായിരുന്നു അര്‍ജുന്‍ അവതരിപ്പിച്ചത്. അടുത്തിടെയായിരുന്നു താരം ചക്കപ്പഴത്തില്‍ നിന്നും പിന്‍വാങ്ങിയത്. ശിവന്റെ പെണ്ണേയെന്നുള്ള വിളി ആരാധകര്‍ക്കും ഇഷ്ടമായിരുന്നു. ശിവന്‍ പൈങ്കിളിയെന്ന് വിളിക്കുന്നത് കേട്ട് സഹോദരന്‍ ഇപ്പോള്‍ ഓപ്പോള്‍ വിളി മാറ്റിയെന്നും ശ്രുതി പറയുന്നു.

Read more about: television
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X