സ്വന്തമായി ബിസിനസ് പക്ഷെ ഉപജീവനത്തിനായി മറ്റൊരു സ്ഥാപനത്തിൽ ജോലി ചെയ്യുന്നു, ആരെയും വിശ്വസിക്കരുത്; ശ്രുതി
ചക്കപ്പഴത്തിലെ പൈങ്കിളിയായി മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടംപിടിച്ച അഭിനേത്രിയാണ് ശ്രുതി രജനികാന്ത്. നടി എന്നതിലുപരി ആർജെയും മോഡലും സംരംഭകയുമെല്ലാമാണ് ശ്രുതി. ഈ വർഷം ഫെബ്രുവരിയിലാണ് ശ്രുതി പെർഫ്യൂം ബിസിനസ് ആരംഭിച്ചത്. സക്സസ്ഫുള്ളാണെങ്കിലും ശ്രുതി ദുബായിൽ മറ്റൊരു കമ്പനിയിൽ ജോലി ചെയ്താണ് ഉപജീവനത്തിനുള്ള പണം സമ്പാദിക്കുന്നത്.
തന്റെ വാശിയാണ് പെർഫ്യൂം ബിസിനസ് തുടങ്ങാൻ കാരണമെന്ന് ജാങ്കോ സ്പേസ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ ശ്രുതി പറഞ്ഞു. ബിസിനസിനായി കടം വാങ്ങിയ തുക ഇതുവരെ തിരികെ കൊടുത്തിട്ടില്ലെന്നും നടി പറഞ്ഞു. ചില കാര്യങ്ങളിൽ എനിക്ക് വാശിയുണ്ട്. ഒരു സാധനം വേണമെന്ന് ആഗ്രഹിച്ചാൽ പിന്നെ എനിക്ക് അത് വേണം.

അതൊരു മോശം സ്വഭാവമായി ചിലപ്പോഴൊക്കെ തോന്നും. പക്ഷെ ഇപ്പോൾ ഞാൻ എത്തി നിൽക്കുന്ന സ്റ്റേജ് കാണുമ്പോൾ എനിക്ക് തോന്നാറുണ്ട് ആ വാശി എനിക്ക് ചില ഗുണങ്ങൾ ചെയ്തിട്ടുണ്ടെന്ന്. എനിക്ക് ഇഷ്ടമാണ്... എനിക്ക് അത് ചെയ്യണമെന്ന വാശിയുണ്ടായിരുന്നതുകൊണ്ടാണ് പെർഫ്യൂം പ്രോജക്ട് ഉണ്ടായത്. ഈ പ്രോജക്ടിന് വേണ്ടി ഞാൻ ഒരുപാട് സ്ട്രഗിൾ ചെയ്തു.
പക്ഷെ പ്രോജക്ട് തുടങ്ങാൻ നാല് ദിവസം മാത്രം ശേഷിക്കെ ഞാൻ പ്രതീക്ഷിച്ചതുപോലെ ഫണ്ട് റെഡിയായില്ല. നോർമൽ ബിസിനസ് പോലെ തുടങ്ങാൻ പറ്റിയ ഒന്നായിരുന്നില്ല. കുറച്ച് ഫണ്ട് വേണമായിരുന്നു. അതിനായി ഒരു സോഴ്സ് ഞാൻ കണ്ട് വെച്ചിരുന്നു. പക്ഷെ അവസാന നിമിഷം ആ സോഴ്സിൽ നിന്നും ഫണ്ട് റെഡിയായില്ല.
ഞാൻ ആണെങ്കിൽ പ്രോജക്ടും അനൗൺസ് ചെയ്ത് കഴിഞ്ഞു. ആകെ ഡൗണായി. കയ്യിൽ നിന്നും പോയിയെന്ന് കരുതി. ബ്ലാങ്ക് പോയിന്റിൽ എത്തിയിരുന്നു. പക്ഷെ നല്ലവരായ കുറേ സുഹൃത്തുക്കൾ ഉള്ളതുകൊണ്ട് ക്രൗഡ് ഫണ്ട് നടത്തി ബിസിനസ് തുടങ്ങി. നൂറ് രൂപ പോലും ആരുടേയും കയ്യിൽ നിന്നും കടം വാങ്ങാൻ ഇഷ്ടപ്പെടാത്തയാളാണ് ഞാൻ.
പക്ഷെ ഈ ഒരു സിറ്റുവേഷൻ വന്നപ്പോൾ വാങ്ങാതെ നിവർത്തിയില്ല. അങ്ങനെ എനിക്ക് ക്ലോസായ രണ്ടുപേരുടെ കയ്യിൽ നിന്നും ഞാൻ പണം വാങ്ങി. വലിയ എമൗണ്ടാണ് വാങ്ങിയത്. എന്തിനാണ്? എപ്പോൾ തിരിച്ച് തരും? എന്ന് പോലും അവർ ചോദിച്ചില്ല. ഞാൻ അത് ഇതുവരേയും തിരികെ കൊടുത്തിട്ടില്ല. ഇപ്പോഴും ആ പണം റോളിങ്ങിലാണ്. ഇടയ്ക്കിടെ അവരെ കാണുമ്പോൾ താരാമെന്ന് ഞാൻ പറയും.

പെർഫ്യൂം ബിസിനസ് സക്സസ് അല്ലാത്തതുകൊണ്ടല്ല ആ പണം തിരികെ കൊടുക്കാത്തത്. ഒരു ബിസിനസ് ആരംഭിച്ചിട്ടും ഞാൻ മറ്റൊരു സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ്. കാരണം എന്റെ ബിസിനസ് ഒരു സ്റ്റാർട്ടപ്പാണ്. ഉപജീവനത്തിന് നമുക്ക് പണം വേണമല്ലോ. ബിസിനസ് സ്മൂത്തായ ഒരു കാര്യമല്ല. ഒരുപാട് സ്ട്രഗിളുണ്ട്. ഒമ്പത് മാസമായി ഞാൻ ബിസിനസ് തുടങ്ങിയിട്ടെന്നും ക്ഷമ ഒരുപാട് ആവശ്യമാണെന്നും ശ്രുതി പറയുന്നു.
ജീവിതത്തിൽ ലഭിച്ച ഏറ്റവും നല്ല ഉപദേശം എന്താണെന്ന ചോദ്യത്തോട് താരം പ്രതികരിച്ചത് ഇങ്ങനെയാണ്... ആരെയും വിശ്വസിക്കരുത് എന്ന ഉപദേശമാണ് എനിക്ക് കിട്ടിയ ഏറ്റവും നല്ല ഉപദേശം. ഇപ്പോഴും ഞാൻ അത് ഫോളോ ചെയ്യുന്നുണ്ട്. കോളേജ് സമയത്തൊക്കെ ഞാൻ മദ്ധബുദ്ധിയായിരുന്നു. പണി കിട്ടി കിട്ടി നന്നായി.
അതുകൊണ്ട് ഫീൽഡിൽ വന്നപ്പോൾ പണി കിട്ടിയില്ല. ആളുകളെ ഞാൻ ജീവിതത്തിൽ നിന്നും വളരെ പെട്ടന്ന് കട്ട് ചെയ്യും. ഒന്ന് രണ്ട് ദിവസം കരഞ്ഞാലും വേഗം റിക്കവറാകുമെന്ന് ശ്രുതി രജനികാന്ത് പറയുന്നു.


Click it and Unblock the Notifications