എന്നെ പറ്റി അങ്ങനൊരു തെറ്റിദ്ധാരണ ഉണ്ടായിരുന്നു! ബിഗ് ബോസിലേക്ക് പോയതിനെ പറ്റി നടി ശ്വേത മേനോന്‍
ബിഗ് ബോസ് മലയാളത്തിന്റെ ആറാം സീസണ്‍ ആരംഭിക്കാന്‍ പോവുകയാണ്. വീണ്ടും മോഹന്‍ലാല്‍ തന്നെ അവതാരകനായിട്ടെത്തുന്ന ഷോ അധികം വൈകാതെ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നിരുന്നാലും ഒന്നാം സീസണിനാണ് ഏറ്റവും കൂടുതല്‍ ആരാധകരുള്ളത്. മലയാളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ബിഗ് ബോസിലേക്ക് എന്റര്‍ ചെയ്ത മത്സരാര്‍ഥി നടി ശ്വേത മേനോന്‍ ആയിരുന്നു.
സാബുമോന്‍ വിന്നറായ ഒന്നാം സീസണിലാണ് ശ്വേതയും മത്സരിച്ചത്. ഇപ്പോഴിതാ തന്റെ ബിഗ് ബോസിലേക്കുള്ള യാത്രയും അതിലെ ജീവിതത്തെ പറ്റിയും നടി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാവുന്നത്. സത്യത്തില്‍ ആ ഷോയിലൂടെ ചില തെറ്റിദ്ധാരണകള്‍ ഉണ്ടായിട്ടുണ്ടെന്നാണ് മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ നടി പറയുന്നത്.

ബിഗ് ബോസിലേക്ക് ക്ഷണിച്ചപ്പോള്‍ പതിമൂന്നാമതായി കയറുന്ന മത്സരാര്‍ഥിയായിരിക്കുമെന്നാണ് എന്നോട് പറഞ്ഞിരുന്നത്. എന്നാല്‍ വളരെ പെട്ടെന്നാണ് ഒന്നാമത്തെ മത്സരാര്‍ഥി ഞാനാണെന്ന് പറയുന്നത്. എന്നെ പറ്റി കുറെ തെറ്റിദ്ധാരണകള്‍ ഉണ്ടായിരുന്നു ആളുകള്‍ക്ക്. അവിടെ നിന്നാല്‍ ഒന്നാം സ്ഥാനം ഞാന്‍ കൊണ്ട് പോകും എന്നാണ് പലരും കരുതിയത്. പക്ഷെ ഞാന്‍ അധികം അവിടെ നില്‍ക്കില്ലെന്ന് എനിക്ക് തന്നെ കൃത്യമായി അറിയാമായിരുന്നു.
രണ്ട് ആഴ്ച കൊണ്ട് ബിഗ് ബോസില്‍ നിന്നും തിരികെ വീട്ടിലെത്തുമെന്ന് കരുതിയാണ് ഞാന്‍ അതിലേക്ക് പോകുന്നത്. ശരിക്കും അതൊരു നല്ല ഷോയാണ്. ലാലേട്ടന്‍ എന്നോട് ചോദിച്ചപ്പോള്‍ ഞാന്‍ എന്നെ ആണ് കാണാന്‍ പോകുന്നത് എന്നാണ് പറഞ്ഞത്. അങ്ങനൊരു വഴിയിലൂടെ നടക്കുമ്പോഴാണ് നമ്മള്‍ നമ്മളെ തിരിച്ചറിയുന്നത്. അങ്ങനെ ഒരു ഇടം ആയിരുന്നു ബിഗ് ബോസ്. അതിനകത്ത് ചെന്നതിന് ശേഷം ആദ്യത്തെ ക്യാപ്റ്റനും ഞാനായിരുന്നു.
മാത്രമല്ല കിച്ചന്‍ ഡ്യൂട്ടി ആയിരുന്നു കൂടുതലായും ഞാന്‍ ചെയ്തിരുന്നത്. അതെനിക്കൊരു മെഡിറ്റേഷന്‍ പോലെ ആയിരുന്നു. ആദ്യ സീസണ്‍ മറ്റു സീസണുകളില്‍ നിന്നും വ്യത്യസ്തം ആയിരുന്നു. മാത്രമല്ല ശ്വേതയ്ക്ക് ശേഷം ബിഗ് ബോസിലേക്ക് വന്ന നടന്‍ ദീപനും അഭിമുഖത്തില്‍ അതിഥിയായി വന്നിരുന്നു. ആദ്യ സീസണില്‍ ഒന്നും ഉണ്ടായിരുന്നില്ല എന്ന് പറയാം. മാത്രമല്ല എല്ലാവരും നല്ലോണം പണി എടുക്കുകയും ചെയ്തിട്ടുണ്ട്.

ഷോ ഇരുപത്തിനാല് മണിക്കൂറും കാണിച്ചിരുന്നെങ്കില്‍ ഞങ്ങളൊക്കെ കാണിച്ചത് എന്താണെന്ന് പുറത്ത് വന്നേനെ. എന്നാല്‍ അങ്ങനെയല്ലാത്തത് കൊണ്ട് വലിയ നഷ്ടമാണ് തോന്നുന്നതെന്നാണ് ദീപന്‍ പറയുന്നത്. തനിക്ക് കട്ടില്‍സ്റ്റാര്‍ എന്നൊരു പേര് വന്നുവെന്ന് ദീപന്‍ പറയുമ്പോള്‍ താന്‍ മുട്ടക്കള്ളി എന്നാണ് അറിയപ്പെട്ടിരുന്നതെന്ന് പറയുകയാണ് ശ്വേത.
അങ്ങനൊരു പേരില്‍ അവിടെയുണ്ടായിരുന്നവര്‍ എന്നെ ഇറിറ്റേറ്റ് ചെയ്യാന്‍ വേണ്ടി ശ്രമിച്ചതൊക്കെ എനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട്. സത്യത്തില്‍ ഞാന്‍ തൈറോയ്ഡ് പേഷ്യന്റ് ആണ്. ചില ഭക്ഷണങ്ങള്‍ എനിക്ക് അലര്‍ജിയാണ്. ആകെ കഴിക്കാന്‍ പറ്റുന്നത് മുട്ട മാത്രമാണ്. അതവിടെ ഉണ്ടായിരുന്ന എല്ലാവര്‍ക്കും അറിയാവുന്നതുമാണ്.
ഒരു ആഴ്ചയില്‍ കൂടുതല്‍ ഞാന്‍ മെഡിസിന്‍ കഴിക്കാതെ ഇരിക്കേണ്ടിയും വന്നിരുന്നു. ശേഷം മത്സരാര്‍ഥികളായി ഉണ്ടായിരുന്നവരെല്ലാം ബിഗ് ബോസിനോട് അപേക്ഷിച്ചതിന് ശേഷമാണ് തനിക്ക് മരുന്ന് പോലും കിട്ടിയതെന്നും ശ്വേത പറഞ്ഞു.
അതേ സമയം വിവാഹം കഴിഞ്ഞു 45 ആം ദിവസമാണ് താന്‍ ബിഗ് ബോസിലേക്ക് പോയതെന്നാണ് ദീപന്‍ പറയുന്നത്. അതുകൊണ്ട് ഇപ്പോഴും ഹണിമൂണിന് കൊണ്ട് പോകാത്തതിന്റെ സങ്കടം ഭാര്യ മായക്കുണ്ടെന്നും നടന്‍ പറയുന്നു.


Click it and Unblock the Notifications











