മകളേയും തന്നേയും ഉപദ്രവിക്കുന്നു! പൊട്ടിക്കരഞ്ഞ് പരാതിയുമായി നടി പോലീസ് സ്‌റ്റേഷനില്‍!
ടെലിവിഷനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ അഭിനേത്രികളിലൊരാളാണ് ശ്വേത തിവാരി. വ്യക്തി ജീവിതത്തില്‍ അത്ര നല്ല അവസ്ഥയിലൂടെയല്ല താന്‍ കടന്നുപോവുന്നതെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. ഭര്‍ത്താവിന്റെ ഉപദ്രവത്തെക്കുറിച്ച് താരം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരിക്കുകയാണ് ഇപ്പോള്‍. ആദ്യ വിവാഹത്തിലെ മകളായ പാലക്കിനെയും അഭിനവ് വര്‍ധിച്ചുവെന്നും ശ്വേത പരാതിപ്പെട്ടിരുന്നു.
മോഡലിംഗ് മേഖലയില്‍ സജീവമായ മകളെ ചിത്രങ്ങളുടെ പേരില്‍ അഭിനവ് അധിക്ഷേപിക്കാറുണ്ടായിരുന്നുവെന്നും താരം തുറന്നുപറഞ്ഞിരുന്നു. ശ്വേത പരാതി നല്‍കിയതിനെത്തുടര്‍ന്ന് അഭിനവിനെ പോലീസ് ചോദ്യം ചെയ്തിരുന്നു. 4 മണിക്കൂറോളം ചോദ്യം ചെയ്തുവെങ്കിലും അഭിനവ് കുറ്റം സമ്മതിച്ചിരുന്നില്ലെന്നാണ് മുംബൈ പോലീസ് പറഞ്ഞത്.

ശ്വേത മാത്രമല്ല മകളും പരാതി നല്‍കുമ്പോള്‍ ഒപ്പമുണ്ടായിരുന്നു. മദ്യപാനിയായ ഭര്‍ത്താവ് തന്നേയും മകളേയും ക്രൂരമായി ഉപദ്രവിച്ചുവെന്നും താരം പറഞ്ഞിരുന്നു. നടനായ രാജാ ചൗധരിയെയായിരുന്നു നേരത്തെ ശ്വേത വിവാഹം ചെയ്തത്. 2007ലായിരുന്നു ഇവര്‍ വേര്‍പിരിഞ്ഞത്. ഇവരുടെ മകളായ പാലക് ശ്വേതയ്‌ക്കൊപ്പമാണ് കഴിയുന്നത്. 2013 ലായിരുന്നു ശ്വേത അഭിനവിനെ വിവാഹം ചെയ്തത്. ഈ ബന്ധത്തില്‍ ഒരു ആണ്‍കുഞ്ഞുണ്ട്. പ്രിയ അഭിനേത്രിയുടെ പരാതിയെക്കുറിച്ചറിഞ്ഞ ആരാധകരും ഞെട്ടിയിരിക്കുകയാണ് ഇപ്പോള്‍.


Click it and Unblock the Notifications