ശ്വേത മേനോന്‍റെ ആ സ്വഭാവം ഭര്‍ത്താവിന് തീരെയിഷ്ടമല്ല! ഈ മൂന്ന് കാര്യങ്ങള്‍ നിര്‍ബന്ധമെന്ന് താരം

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക നേടിയ അഭിനേത്രിയാണ് ശ്വേത മേനോന്‍. എല്ലാതരം കഥാപാത്രങ്ങളേയും അവതരിപ്പിക്കാന്‍ കഴിയുമെന്ന് താരം ഇതിനകം തന്നെ തെളിയിച്ചതാണ്. ബിഗ് സ്‌ക്രീനില്‍ മാത്രമല്ല ടെലിവിഷനിലും സജീവമാണ് താരം. ബിഗ് ബോസ് ആദ്യ സീസണില്‍ താരം മത്സരിച്ചിരുന്നു.ഇടയ്ക്ക് അവതാരകയുടെ വേഷത്തിലും ശ്വേത എത്തിയിരുന്നു. കൊവിഡ് കാലത്തെ ഓണവിശേഷങ്ങള്‍ പങ്കുവെച്ച് താരമെത്തിയിരുന്നു. കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ശ്വേത മേനോന്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്.

ആദ്യത്തെ ലോക് ഡൗണ്‍ സമയത്ത് എല്ലാം നന്നായിരുന്നു. കുക്കിങും ബേക്കിങ്ങുമൊക്കെയായി സജീവമായിരുന്നു. മെയ് ആയപ്പോഴായിരുന്നു എനിക്കും ശ്രീക്കും ബോറടിച്ചത്. തൊട്ടാവാടിയായി മാറുകയായിരുന്നു ഞങ്ങളെല്ലാവരും. കരിയറില്‍ ചെയ്തതെല്ലാം വ്യത്യസ്തമായ ചിത്രങ്ങളായിരുന്നു. ഇതൊന്നും പ്ലാന്‍ ചെയ്ത് സംഭവിച്ചതല്ല. നല്ല സിനിമകളുടെ ഭാഗമാവണം എന്ന് ആഗ്രഹമുണ്ടായിരുന്നു. പിന്നെ ഇടയ്ക്ക് ബ്രേക്കും വന്നിരുന്നു. ശ്വേത അഭിനയിച്ച സിനിമയിലെ കഥാപാത്രങ്ങളെക്കുറിച്ചും താരത്തോട് ചോദിച്ചിരുന്നു. മിക്ക കഥാപാത്രങ്ങളേയും താരം ഓര്‍ത്തിരിക്കുന്നുണ്ടായിരുന്നു.

അച്ഛന്റെ വിയോഗത്തെക്കുറിച്ച് ഇപ്പോഴും ഓര്‍ക്കാറുണ്ട്. ഇപ്പോഴും കൂടെയുണ്ടെന്നാണ് കരുതുന്നത്. ഇടയ്ക്ക് ചില തെറ്റുകളും അബദ്ധങ്ങളുമൊക്കെ സംഭവിച്ചിട്ടുണ്ട്. അതേക്കുറിച്ച് ഓര്‍ത്ത് ഞാന്‍ തന്നെ ചിരിക്കാറുണ്ട്. ഇത് ഞാന്‍ ഉണ്ടാക്കിയെടുത്ത ശീലമാണ്. ഒരു രക്ഷയമില്ലാത്ത കുസൃതികള്‍ ഒപ്പിക്കാറുണ്ട്.

Shwetha Menon

സിനിമയിലേക്ക് വരുന്നതിന് മുന്‍പും ശേഷവും ക്രഷ് തോന്നിയ താരങ്ങളെക്കുറിച്ചും താരത്തോട് ചോദിച്ചിരുന്നു. താനൊരു വികാരജീവിയാണ്. കുറേ പേരോട് ക്രഷ് തോന്നിയിട്ടുണ്ട്. കുറച്ച് മടിയുള്ള കൂട്ടത്തിലാണ്. വിവാഹത്തിന് മുന്‍പ് അച്ഛനും അമ്മയും നന്നായി ലാളിച്ചാണ് വളര്‍ത്തിയത്. ഇരുന്ന് എല്ലാം ഓര്‍ഡര്‍ ചെയ്യുന്ന തരത്തിലുള്ള സ്വഭാവമുണ്ട്. ഇത് കേള്‍ക്കുമ്പേഴോ ശ്രീക്ക് ദേഷ്യം വരാറുണ്ട്. ആ സ്വഭാവം അദ്ദേഹത്തിന് ഇഷ്ടമല്ല. ചില സിനിമകള്‍ ചെയ്യേണ്ടിയിരുന്നില്ലെന്ന് തോന്നിയിട്ടുണ്ട്. ചില സിനിമകള്‍ സാമ്പത്തികം മാത്രം നോക്കി ചെയ്തിട്ടുണ്ട്.

Recommended Video

One Malayalam Movie Official Teaser 3 Reaction | Mammootty | FilmiBeat Malayala

ജീവിതത്തില്‍ ഏറെ പ്രധാനപ്പെട്ട 3 കാര്യങ്ങളെക്കുറിച്ചും ശ്വേത മേനോന്‍ പറഞ്ഞിരുന്നു. കുടുംബം, ആരോഗ്യം, സമ്പത്ത് ഇതിനാണ് പ്രധാന്യം നല്‍കുന്നത്. അമ്മയും കുഞ്ഞും ഭര്‍ത്താവുമാണ് ആദ്യത്തെ കാര്യം. അത് പോലെ തന്നെ പൈസ ഇല്ലാതെ ജീവിക്കാനാവില്ല. അതും വേണം, ആരോഗ്യവും വേണം. ഈ മുന്ന് കാര്യങ്ങളില്ലാതെ ജീവിക്കാനാവില്ലെന്നും ശ്വേത മേനോന്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X