മനസ് പറയുമ്പോള്‍ മാത്രം തീരുമാനിക്കണം! സ്വാസികയോട് അന്ന് ശ്വേത പറഞ്ഞത്? ആ സമയമായില്ലേയെന്ന് ചോദ്യങ്ങള്‍

അഭിനയവും, നൃത്തവും, അവതരണവുമൊക്കെയായി സജീവമാണ് സ്വാസിക. മലയാളത്തിലും തമിഴിലുമായി സജീവമാണ് താരം. അരങ്ങേറ്റം തമിഴിലൂടെയായിരുന്നു. സീത എന്ന പരമ്പരയില്‍ അഭിനയിച്ചതോടെയായിരുന്നു സ്വാസികയുടെ ജീവിതം മാറിമറിഞ്ഞത്. മിനിസ്‌ക്രീന്‍-ബിഗ് സ്‌ക്രീന്‍ വ്യത്യാസമില്ലാതെയാണ് അവസരങ്ങള്‍ വരാറുള്ളത്. അങ്ങനെ മാറ്റിനിര്‍ത്തലുകളൊന്നും അനുഭവപ്പെടാറില്ലെന്ന് താരം വ്യക്തമാക്കിയിരുന്നു. 'സൂപ്പര്‍ അമ്മയും മകള്‍' ഷോ അവതരിപ്പിച്ച സമയത്തായിരുന്നു ശ്വേത മേനോനുമായി അടുക്കുന്നത്. ശ്വേതയുമായുള്ള അടുപ്പത്തെക്കുറിച്ച് പറഞ്ഞുള്ള വീഡിയോ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്. മദര്‍ഹുഡിനെക്കുറിച്ച് ശ്വേത മേനോന്‍ കൃത്യമായ ഉപദേശം സ്വാസികയ്ക്ക് നല്‍കിയിരുന്നു.

എപ്പോഴും ശ്വേതാജീയെ കാണുമ്പോള്‍ ഭയങ്കരമായി പോസീറ്റീവിറ്റി ഫീല്‍ ചെയ്യാറുണ്ട്. എല്ലാം പറഞ്ഞ് തരാനും, ചുറ്റുമുള്ളവരെ ഹാപ്പിയാക്കാനും എപ്പോഴും ശ്രമിക്കുന്ന ആളായാണ് തോന്നിയിട്ടുള്ളത്. നമ്മള്‍ രണ്ടുപേരും അങ്ങനെ ഭയങ്കര ഫ്രണ്ട്‌സല്ല, വളരെ അടുത്താണ് നമ്മള്‍ സംസാരിക്കാനും, ഒന്നിച്ച് ഇടപഴകാനുമൊക്കെ തുടങ്ങിയത്. അതിന് മുന്‍പ് ശ്വേത മേനോന്‍ ആയിരുന്നു എനിക്ക്. ഇപ്പോഴാണ് ശരിക്കും അടുപ്പം തോന്നുന്നത്. എനിക്കൊരു ഇഷ്യൂ വന്നപ്പോള്‍, ഞാന്‍ നാട്ടില്‍ ഇല്ലാത്ത സമയമായിരുന്നുവെങ്കിലും ആദ്യം വിളിച്ചത് ശ്വേതാജീയെ ആയിരുന്നു. ചേച്ചി കാര്യമായിട്ട് തന്നെ ഞാന്‍ പറഞ്ഞത് കേട്ടു. മോളുടെ കാര്യങ്ങളൊക്കെയായി എന്തോ തിരക്കിലായിരുന്നു ചേച്ചി. എന്നാലും കാര്യമായി തന്നെ ഞാന്‍ പറഞ്ഞത് കേട്ടു. എന്റെ വിഷമങ്ങള്‍ മനസിലാക്കി. അതിനൊരു സൊല്യൂഷന്‍ കണ്ടെത്തി.

Shwetha Menon about Motherhood
Photo Credit: Shwetha Menon / Swasika / Facebook

എന്റെ ലൈഫില്‍ എനിക്കൊരു ചേച്ചിയെ കിട്ടിയത് പോലെയാണ് എനിക്ക് തോന്നിയത്. ഇനിയാണെങ്കിലും കാര്യങ്ങള്‍ സംസാരിക്കാനും, എന്തെങ്കിലും വിഷമം പറഞ്ഞാല്‍ സമാധാനിപ്പിക്കാന്‍ ഒരാള്‍ അങ്ങനെയാണ് തോന്നിയത്. ബോംബൈയിലായിക്കോട്ടെ, തൊടുപുഴയിലായിക്കോട്ടെ എന്താ ഡാര്‍ലിംഗ് എന്ന് ചോദിച്ച് ഫോണെടുക്കാന്‍ ഒരാള്‍ ഉണ്ടല്ലോ. അങ്ങനെ കിട്ടിയൊരു ചേച്ചിയാണ് ശ്വേതാജി. കല്യാണം, കുട്ടികള്‍ അങ്ങനെയുള്ള ആഗ്രഹങ്ങളൊക്കെയുണ്ട്. ചില സമയത്ത് പല ആശങ്കകളും മനസിലേക്ക് വരുന്നുണ്ട്. ശ്വേതാജിയെപ്പോലെ ലൈഫും കരിയറും ഒന്നിച്ച് മുന്നോട്ട് കൊണ്ടുപോവണമെന്നാണ് എനിക്ക് ആഗ്രഹം. കല്യാണം കഴിയുന്നതും, ഡിവോഴ്‌സ്, പ്രശ്‌നങ്ങളുണ്ടാവുന്നു. ചില ആളുകള്‍ കുട്ടികള്‍ വേണ്ടെന്ന് വെക്കുന്നു, പ്രശ്‌നങ്ങള്‍ കാരണം മൂന്നാമതൊരാളെ ജീവിതത്തിലേക്ക് കൊണ്ടുവരാനാവില്ലെന്ന് പറയുന്നു. ഇതൊക്കെ കേള്‍ക്കുമ്പോള്‍ എന്റെ മനസില്‍ സംശയങ്ങളാണ്.

കല്യാണം, വേണോ, കുട്ടികള്‍ വേണോ, അമ്മയാവാന്‍ പറ്റുമോ അങ്ങനെ കുറേ സംശയങ്ങളാണ്. ശ്വേതാജീക്ക് ഇക്കാര്യത്തില്‍ എന്നോട് എന്താണ് പറയാനുള്ളതെന്നായിരുന്നു ശ്വേതയുടെ ചോദ്യം. സ്വാസുവിന് നല്ലൊരു അമ്മയാവാന്‍ പറ്റും. കാരണം സ്വാസു നല്ലൊരു മകളാണ്, ഫാമിലിയെ അത്രയും സ്‌നേഹിക്കുന്ന വ്യക്തിയാണ്. നല്ലൊരു മോള്‍ക്ക് നല്ലൊരു അമ്മയാവാന്‍ പറ്റും. അമ്മയാവുമ്പോള്‍ സ്വാസികയ്ക്ക് തോന്നും, എനിക്ക് അമ്മയാവണം എന്ന്. ആ സമയം മാത്രം അമ്മയാവുക. സ്വാസുവിനൊരു എക്‌സ്‌റ്റെന്‍ഷന്‍ വരികയാണെങ്കില്‍ അതിന് പ്രിപ്പയേര്‍ഡാവും. സൊസൈറ്റിയോ, മറ്റൊരു ടെന്‍ഷനും ഇക്കാര്യത്തില്‍ നമ്മള്‍ എടുക്കരുത്. അമ്മയാവാന്‍ അങ്ങനെയൊരു പ്രായമൊന്നുമില്ല.

എനിക്ക് തോന്നിയപ്പോഴാണ് ഞാന്‍ അമ്മയായത്. അതിന് മുന്നെ സൊസൈറ്റിയില്‍ നിന്നും, ഫാമിലിയില്‍ നിന്നുമൊക്കെ നല്ല പ്രഷറുണ്ടായിരുന്നു എനിക്ക്. അമ്മയായപ്പോള്‍ ഞാന്‍ അത്രയും എന്‍ജോയ് ചെയ്തിരുന്നു. ഒരു പെണ്‍കുട്ടിക്ക് പൂര്‍ണത വരണമെങ്കില്‍ അമ്മയാവണം. പ്രസവിച്ചാലേ അമ്മയാവൂ എന്നില്ല. ദത്തെടുത്താലും കുഞ്ഞിനെ വളര്‍ത്താം. അധികം വൈകാതെ എന്തായാലും സ്വാസു അമ്മയാവട്ടെ. എനിക്കറിയാം സ്വാസികയുടെ പയ്യനെ. ഗര്‍ഭകാലത്ത് എല്ലാം ഡബിളായിരിക്കും. അത്രയും എനര്‍ജിയായിരിക്കും തരിക. ആറ് സിനിമ ചെയ്തു, രണ്ട് റിയാലിറ്റി ഷോ ചെയ്തു. ഞാന്‍ ഫുള്‍ ആക്ടീവായിരുന്നു. നമ്മുടെ ആറ്റിറ്റിയൂഡാണ് പ്രധാനം എന്നുമായിരുന്നു ശ്വേത സ്വാസികയോട് പറഞ്ഞത്.

More from Filmibeat

Read more about: swasika shwetha menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X