എന്നെ ആര്യ അകറ്റി നിർത്തുമെന്ന് അവർ കരുതി, പക്ഷെ ഞങ്ങളെ തമ്മിൽ അടിപ്പിക്കാൻ ആർക്കും കഴിയില്ല; സിബിൻ
ആര്യ പലവട്ടം ആവർത്തിച്ച് പറഞ്ഞിട്ടും അത് കേൾക്കാതെയാണ് സിബിൻ ബെഞ്ചമിൻ ബിഗ് ബോസ് മലയാളം സീസൺ ആറിൽ മത്സരിക്കാൻ പോയത്. ആ സീസണിലെ ആറ് വൈൽഡ് കാർഡ് എൻട്രികളിൽ ഒന്ന് സിബിനായിരുന്നു. ഗെയിം നന്നായി മനസിലാക്കി പ്രേക്ഷകരെ എന്റർടെയ്ൻ ചെയ്യിക്കാൻ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ സിബിന് സാധിക്കുകയും ചെയ്തു. പക്ഷെ ഒരു ഘട്ടത്തിൽ എത്തിയപ്പോൾ മാനസീകമായി ഷോയിൽ തുടരാൻ സിബിന് കഴിയാതെയായി.
അതോടെ സ്വമേധയ ഷോ ക്വിറ്റ് ചെയ്ത് പുറത്ത് പോവുകയായിരുന്നു. ഇപ്പോഴിതാ ഷോയ്ക്കുശേഷം തനിക്ക് ലഭിച്ച ഹേറ്റ് കമന്റുകളെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് സിബിൻ. ഫാമിലി ഫങ്ഷനുകളിൽ നിന്ന് പോലും തന്നെ മാറ്റി നിർത്തിയിട്ടുണ്ടെന്നും സിബിൻ ജാങ്കോ സ്പേസ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഇൻസ്റ്റയിലും ഫേസ്ബുക്കിലും യുട്യൂബിലും നടക്കുന്ന കാര്യങ്ങളാണ് യാഥാർത്ഥ്യമെന്ന് വിശ്വസിക്കുന്ന രീതിയിലേക്ക് നമ്മുടെ സമൂഹം മാറി കഴിഞ്ഞു. ഒരു ഉദാഹരണം പറയുകയാണെങ്കിൽ കോളേജിലെ ഒരു ഫങ്ഷന് വേണ്ടി എന്നെ ബുക്ക് ചെയ്യാൻ ഒരു ടീം തീരുമാനിച്ചു. പക്ഷെ സിബിൻ ചേട്ടനെ വിളിക്കണ്ട. പുള്ളിക്ക് കുറേ ഹേറ്റേഴ്സുണ്ടെന്നാണ് മറ്റ് ചില കുട്ടികൾ അഭിപ്രായപ്പെട്ടത്.
അതിന് കാരണം എന്റെ ഇൻസ്റ്റഗ്രാമിൽ കുറേ നെഗറ്റീവ് കമന്റ്സ് കണ്ടുവെന്നതാണ്. പക്ഷെ ഇന്നേവരെ ഞാൻ പുറത്തിറങ്ങിയപ്പോൾ ആരും എന്നോട് മോശമായി പെരുമാറിയിട്ടില്ല. അമ്മമാർ അടക്കം എന്നെ കണ്ടാൽ ഓടി വരും കെട്ടിപിടിക്കും മോനെപ്പോലെ എന്നെ ട്രീറ്റ് ചെയ്യുകയും ചെയ്യാറുണ്ട്. സോഷ്യൽമീഡിയയിലെ ഹേറ്റ് ഫേക്ക് അക്കൗണ്ടുകളിൽ നിന്നും വരുന്നതാണ്.
ഇത്തരം നെഗറ്റീവ്സ് കോൺഫിഡൻസിനെ ബാധിക്കുമോയെന്ന് ചോദിച്ചാൽ മരവിപ്പ് ഉണ്ടാവുകയെന്ന് പറയില്ലേ... ഞാനിപ്പോൾ ആ സ്റ്റേജിലാണ്. നെഗറ്റീവ്സ് വായിച്ച് വായിച്ച് മരവിപ്പ് സ്റ്റേജിലായി. എന്ത് വേണമെങ്കിലും പറഞ്ഞിട്ട് പോട്ടെ ഐ ഡോൺട് കെയർ എന്ന രീതിയിലാണ് മുന്നോട്ട് പോകുന്നത്. സോഷ്യൽമീഡിയയിൽ വരുന്നത് കണ്ടും കേട്ടും നിങ്ങൾ തളരരുത് എന്നാണ് എനിക്ക് പറയാനുള്ളത്.
ബിഗ് ബോസിൽ നിന്നും ഇറങ്ങിയ സമയത്ത് എന്നെ ചില ഫാമിലി ഫങ്ഷൻസിൽ നിന്ന് പോലും മാറ്റി നിർത്തിയിരുന്നു. ഇപ്പോൾ അതിലൊക്കെ മാറ്റം വന്നു. റിയൽ ലൈഫ് സിനാരിയോ വളരെ വ്യത്യസ്തമാണ്. ബിഗ് ബോസിൽ നമ്മൾ സ്വന്തം പേരിലാണ് മത്സരിക്കുന്നത്. അതുകൊണ്ട് തന്നെ നമ്മൾ റിയൽ ലൈഫിലും ഇങ്ങനെയാണെന്ന് കരുതി ജഡ്ജ് ചെയ്യും ഒറ്റപ്പെടുത്തും. ഇതൊക്കെ ഒരു പ്രൊപ്പഗാണ്ടയാണ്.

ഒരു എഴുത്ത് ഞാൻ കണ്ടിരുന്നു. സിബിൻ കാരണം നിനക്ക് വരെ ഷോ കിട്ടാതായില്ലേയെന്ന് ആര്യയോട് പറഞ്ഞുള്ളതായിരുന്നു കമന്റ്. ആ കമന്റ് വായിക്കുന്ന പലരും അത് ശരിയാണല്ലോയെന്ന് ചിന്തിക്കില്ലേ... ഈ കമന്റ് കണ്ട് ആര്യ എന്നോട് സംസാരിക്കാതിരിക്കും ഒറ്റപ്പെടുത്തും എന്നൊക്കെയുള്ള ധാരണയിലാണ് ഇങ്ങനെയൊക്കെ കുറിക്കുന്നത്.
പക്ഷെ ഞങ്ങൾക്കിടയിൽ അങ്ങനൊരു അകൽച്ച വന്നതേയില്ല. അതുകൊണ്ടാണ് വിവാഹം ചെയ്യാമെന്ന് പോലും ഞങ്ങൾ രണ്ടുപേരും തീരുമാനിച്ചത്. എന്ത് വന്നാലും ആർക്കും ഞങ്ങളെ അടിപ്പിക്കാൻ പറ്റില്ലെന്ന് ഞങ്ങൾക്ക് മനസിലായി. ആരോടെങ്കിലും കുറച്ച് കമ്പിനിയായാൽ എല്ലാം പറയുന്ന കൂട്ടത്തിലാണ് ഞാൻ. അതിന്റെ പേരിൽ വിഷമിച്ചിട്ടുമുണ്ട്. പിന്നെ അവർ മാറിയിരുന്ന് എനിക്കിട്ട് പണിയും. ഇപ്പോഴും വിഷമിക്കുന്നുണ്ടെന്നും സിബിൻ പറയുന്നു.
അടുത്തിടെയായിരുന്നു സിബിന്റേയും ആര്യയുടേയും വിവാഹനിശ്ചയം നടന്നത്. വിവാഹത്തിനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ ഇരുവരും. ബിഗ് ബോസിൽ പോയശേഷം വലിയ രീതിയിൽ നെഗറ്റീവ് കമന്റ്സും ഹേറ്റും നേരിടേണ്ടി വന്നയാളാണ് ആര്യയും.


Click it and Unblock the Notifications