'ഞാൻ ആരാണെന്ന് എന്റെ മോന് അറിയില്ലായിരുന്നു, ഖുഷിയുമായി നല്ല കണക്ഷൻ, തലതിരിഞ്ഞ് പോകരുതെന്ന് ഉപദേശിച്ചു'

കുറച്ച് നാളുകൾക്കുള്ളിൽ മറ്റൊരു സെലിബിറ്റി വെഡ്ഡിങ് കൂടി നടക്കും. സിബിൻ ബെഞ്ചമിനും ആര്യ ബഡായിയും തമ്മിലുള്ള വിവാഹമാണത്. രണ്ട് മാസം മുമ്പായിരുന്നു ഇരുവരുടേയും വിവാ​ഹനിശ്ചയം. കല്യാണ ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നതിന്റെ വിശേഷങ്ങൾ ഇടയ്ക്കിടെ സോഷ്യൽമീ‍ഡിയ വഴി ആര്യ പങ്കിടാറുണ്ട്. ഏറെ കാലമായി അടുത്ത സുഹൃത്തുക്കളായിരുന്നു ആര്യയും സിബിനും. അങ്ങനെയാണ് വിവാഹം കഴിച്ച് ഒരുമിച്ച് ജീവിച്ചാലോ എന്ന തീരുമാനത്തിലേക്ക് ഇരുവരും എത്തുന്നത്.

ആര്യയുടെ അമ്മയോട് വിവാഹക്കാര്യം അവതരിപ്പിച്ചതും സിബിനാണ്. ഇപ്പോഴിതാ സൗഹൃദം വിവാഹത്തിലേക്ക് എത്തിയ കഥ ഒറിജിനൽസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സിബിൻ പങ്കുവെച്ചു. വിവാഹത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി. ഡേറ്റ് ഫിക്സ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. വെന്യു ഹണ്ടിങ്ങാണ് ഇപ്പോൾ നടക്കുന്നത്.

Sibin Benjamin
Photo Credit: Sibin Benjamin / arya

ഞാനും ആര്യയും തമ്മിലുള്ള ബോണ്ട് സ്ട്രോങ്ങാക്കിയത് സ്റ്റാർട്ട് മ്യൂസിക്ക് എന്ന ഏഷ്യാനെറ്റിലെ ഷോയാണ്. അതിന് മുമ്പ് പരിചയമുണ്ടായിരുന്നു. അവൾ എന്റെ ജീവിതത്തിലേക്ക് വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ആ ഒരു സ്പേസിലേക്ക് ആര്യയെ സങ്കൽപ്പിച്ചിരുന്നുമില്ല. ആര്യയുടെ അമ്മയോട് വിവാഹ​ക്കാര്യം പറഞ്ഞത് ഞാനാണ്. അമ്മ കുറച്ച് നേരം വാ തുറന്ന് ഇരുന്നു. എന്തരോ വരട്ട് എന്ന മോഡായിരുന്നു പുള്ളിക്കാരി​ക്ക്. ആര്യയുടെ അമ്മയും ഞാനും തമ്മിൽ നല്ല ബോണ്ടാണ്.

ആര്യയുടെ സഹോദരി അഞ്ജു എനിക്ക് എന്റെ പെങ്ങളെപ്പോലെയാണ്. ബി​ഗ് ബോസിൽ നിന്നും വന്നശേഷം ഒരിക്കൽ ‍ഞാൻ‌ അഞ്ജുവിന്റെ ഡയറി വായിക്കാൻ ഇടയായി. അതിൽ എന്നേയും ആര്യയേയും കുറിച്ച് അഞ്ജു എഴുതിയിട്ടുണ്ട്. ഇവർ രണ്ടുപേരും കല്യാണം കഴിച്ചാൽ സൂപ്പറായിരിക്കുമെന്ന് എനിക്ക് തോന്നുന്നുവെന്നാണ് അവൾ ഞങ്ങളെ കുറിച്ച് എഴുതിയിരുന്നത്.

അവരെല്ലാം ആ​ഗ്രഹിച്ചിരുന്നതാണ് ഞങ്ങൾ ഒന്നിക്കണമെന്നത്. എന്റെ വീട്ടുകാരോട് ഞാൻ കോൺഫറൻസ് കോളിലൂടെയാണ് പറഞ്ഞത്. ആര്യയും ഒപ്പമുണ്ടായിരുന്നു. ഞാൻ കല്യാണം കഴിക്കാൻ പോവുകയാണെന്ന് പറഞ്ഞു. ആര്യയെ അവർക്കെല്ലാം അറിയാം. എന്നെ പിടിച്ചിരുത്തി പിന്നീട് എന്റെ വീട്ടുകാർ ഉപദേശിച്ചു. നന്നായി ജീവിക്കണം, ഇനി തലതിരിഞ്ഞ് പോകരുത് എന്നൊക്കെ ഉപദേശിച്ചു. കാരണം എന്റെ രണ്ടാം വിവാഹമാണല്ലോ.

കോമൺ ഫ്രണ്ട്സ് ഒരുപാട് ചോദിച്ചിട്ടുണ്ട് ഞങ്ങളോട് നിങ്ങൾക്ക് വിവാഹം കഴിച്ചൂടേയെന്ന്. അതൊന്നും ശരിയാവില്ലെന്നായിരുന്നു അന്ന് ഞങ്ങൾ കൊടുത്ത മറുപടി. എന്റെ ബെസ്റ്റ് ഫ്രണ്ടാണ് ആര്യ. എന്റെ എല്ലാ ഉടായിപ്പുകളും അവൾക്ക് അറിയാം. എന്നെ മനസിലാകും. അതുകൊണ്ട് പ്രശ്നങ്ങൾ ഉണ്ടാവില്ലെന്ന കോൺഫിഡൻസിലാണ് വിവാഹം കഴിക്കാൻ പോകുന്നത്. ഖുഷിയുമായും എനിക്ക് നല്ല കണക്ഷനാണ്.

Sibin Benjamin
Photo Credit: Sibin Benjamin / arya

അതുകൊണ്ട് അവളുടെ മനസിലൂടെ പോകുന്നതൊക്കെ എനിക്ക് അറിയാം. ഖുഷിക്ക് ഈ ലോകത്ത് ഏറ്റവും ഇഷ്ടം ആര്യയെയാണ്. ഞങ്ങൾ ഒരുമിച്ചാണ് ഇപ്പോൾ താമസിക്കുന്നത്. ഞാൻ എങ്ങനെയാണോ അങ്ങനെയാണ് ഖുഷിക്ക് എന്നെ ഇഷ്ടം. ഡാഡ്സില്ല എന്നത് അവൾ പണ്ട് മുതൽ എന്നെ വിളിക്കുന്നതാണ്. ചിലപ്പോൾ ബ്രോ എന്നൊക്കെ വിളിക്കും. ഖുഷിയെ ഞാൻ‌ പരിചയപ്പെടുമ്പോൾ എന്റെ മോൻ എനിക്കൊപ്പം ഇല്ല.

എന്റെ മോൻ റയാനെ എന്റെ അടുത്ത് നിന്ന് കൊണ്ടുപോകുന്നത് അവന് രണ്ട് വയസുള്ളപ്പോഴാണ്. പിന്നെ അവർ മോനെ എന്നെ കാണിക്കാതിരുന്ന സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. അടുത്തകാലം വരെ ഞാൻ ആരാണെന്ന് എന്റെ മോന് അറിയില്ലായിരുന്നു എന്നും സിബിൻ പറയുന്നു. ബി​ഗ് ബോസ് ഷോയിലെ അനുഭവവും സിബിൻ പങ്കുവെച്ചു. ബി​ഗ് ബോസിൽ പോയി ബഹളം വെച്ച് പ്രശ്നങ്ങൾ ഉണ്ടാക്കിയതുകൊണ്ട് എനിക്ക് പ്രത്യേകിച്ച് ​​ഗുണങ്ങളൊന്നും ഉണ്ടായില്ല. ദോഷങ്ങളാണ് കൂടുതലായും ഉണ്ടായത്.

അതുകൊണ്ട് അങ്ങനെ ചെയ്യേണ്ടിയിരുന്നില്ലെന്ന് തോന്നി. നല്ലത് വരണമെന്ന് ആ​ഗ്രഹിച്ചാണ് ഞാൻ ബി​ഗ് ബോസിലേക്ക് പോയത്. പക്ഷെ ആ ഷോയിൽ നല്ലത് സംഭവിക്കേണ്ട സമയത്ത് നല്ലത് സംഭവിച്ചില്ല. അത് ബാഹ്യ ഇടപെടലുകൾ കൊണ്ടാണെന്ന് മനസിലാക്കിയപ്പോൾ റിയാക്ട് ചെയ്ത് പോയി. അതുകൊണ്ട് ​ഗുണമുണ്ടായില്ല. നഷ്ടങ്ങളെയുള്ളു. ബി​ഗ് ബോസ് ഷോ എനിക്ക് വളരെ ഇഷ്ടമായിരുന്നു. അതുകൊണ്ടാണ് പങ്കെടുത്തതെന്നും സിബിൻ പറഞ്ഞു.‌

Read more about: arya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X