'സിബിൻ എന്റെ ഡാഡിയാണെന്ന് ഖുഷി അഭിമാനത്തോടെ പറയണം, ശ്രമിച്ചാൽ ഒരാളുടെ ജീവിതം സിംപിളായി നശിപ്പിക്കാൻ പറ്റും'
ആര്യ ബഡായിയുമായുള്ള വിവാഹനിശ്ചയിച്ചുവെന്ന് പരസ്യപ്പെടുത്തിയശേഷം ആദ്യ വിവാഹബന്ധത്തിന്റെ പേരിലും മകനെ നോക്കാത്തെ അച്ഛനെന്ന തരത്തിലും സിബിൻ ബെഞ്ചമിന് എതിരെ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ചിഞ്ചു എന്ന ഡാൻസറായിരുന്നു സിബിന്റെ ആദ്യ ഭാര്യ. ആ വിവാഹത്തിൽ ഒരു മകനും സിബിനുണ്ട്. ഓട്ടിസ്റ്റിക്കായ സ്വന്തം കുഞ്ഞിനെ സംരക്ഷിക്കുകയോ സ്നേഹിക്കുകയോ ചെയ്യാതെ മറ്റൊരാളുടെ കുഞ്ഞിന് അച്ഛനാകാൻ ശ്രമിക്കുന്നുവെന്നാണ് സിബിന് എതിരെ വന്ന ആരോപണം.
എന്നാൽ മകനെ താൻ ഒരിക്കലും ഉപേക്ഷിച്ചിട്ടില്ലെന്നും മുൻ ഭാര്യയും വീട്ടുകാരും മകനെ തന്നിൽ നിന്നും അകറ്റിയതാണെന്നുമാണ് സിബിൻ പറഞ്ഞത്. എല്ലാ മാസവും മകന്റെ ചികിത്സയ്ക്കും പഠനത്തിനും പണം നൽകാറുള്ളതായും സിബിൻ തുറന്ന് പറഞ്ഞിരുന്നു.

ഇപ്പോൾ തനിക്ക് തന്നെ മാത്രം നോക്കിയാൽ പോരായെന്നും തന്റെ ഭാര്യയാകാൻ പോകുന്ന ആര്യയും മകൾ ഖുഷിയും തനിക്ക് പ്രധാനപ്പെട്ടതാണെന്നും സിബിൻ പറയുന്നു. ഒറിജിനൽസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സിബിൻ. ആഗ്രഹിച്ച ലൈഫാണ് ഇപ്പോൾ നയിക്കുന്നതെന്നും സിബിൻ പറയുന്നു. ഞാൻ ആഗ്രഹിച്ച ജീവിതം മകനൊപ്പം എനിക്ക് കിട്ടിയിരുന്നില്ല. പക്ഷെ ഇപ്പോൾ ഞാൻ ആ ലൈഫ് ജീവിക്കുകയാണ്.
ഇപ്പോൾ ഞാൻ ഉള്ളിടത്ത് ഞാൻ വളരെ ഹാപ്പിയാണ്. സിനിമ ചെയ്യണമെന്നതാണ് ഇപ്പോഴുള്ള ഏറ്റവും വലിയ ആഗ്രഹം. സിനിമ സംവിധാനം ചെയ്യണം. അതിന് വേണ്ടി കുറേക്കാലമായി ശ്രമിച്ചുകൊണ്ടിരിക്കുന്നു. എന്റെ അൾട്ടിമേറ്റ് ഗോൾ അതാണ്. കൊറിയോഗ്രാഫറായി സിനിമകളിൽ ഞാൻ വർക്ക് ചെയ്തിട്ടുണ്ട്. സ്റ്റേജ് ഷോകളിലും പ്രവർത്തിച്ചിട്ടുണ്ട്.
അതുകൊണ്ട് സിനിമ മേഖലയുടെ സ്വഭാവം അറിയാം. സിനിമയ്ക്ക് വേണ്ടി സമീപിച്ചപ്പോൾ ഒരുപാട് റിജക്ഷൻ വന്നിട്ടുണ്ട്. പക്ഷെ നിരാശയില്ല. എന്നായാലും നടക്കും സിബിൻ പറഞ്ഞു. എന്റെ ഇന്റർവ്യു പുറത്ത് വരുമ്പോൾ നെഗറ്റീവും ആ വ്യക്തി സ്വയം ന്യായീകരിച്ചും വരും. പക്ഷെ ഒന്നിലും എനിക്ക് പേടിയില്ല. അതിലൊന്നും ഒരു കാര്യവുമില്ല. പറയാനുള്ളവർ പറഞ്ഞുകൊണ്ടേയിരിക്കും.
ഞാൻ വിചാരിച്ച് കഴിഞ്ഞാൽ എനിക്ക് ഒരാളുടെ ജീവിതം സിംപിളായി നശിപ്പിക്കാൻ പറ്റും. അതുകൊണ്ടാണ് പലപ്പോഴും അഭ്യൂഹങ്ങൾക്ക് മറുപടി കൊടുക്കാതെ മാറി നിന്നത്. ഇപ്പോൾ എനിക്ക് എന്നെ മാത്രം നോക്കിയാൽ പോരാ... എന്റെ ഭാര്യയാകാൻ പോകുന്നയാളെയും എന്റെ മകളേയും എനിക്ക് കൺസിഡർ ചെയ്യണം. എന്റെ മകൾ എന്റെ പേര് കേൾക്കുമ്പോൾ തല ഉയർത്തി പിടിക്കണം.

ഖുഷി അവളുടെ ഡാഡിയാണ് ഞാനെന്ന് പറയുമ്പോൾ അഭിമാനം കൊള്ളണം. അതെ എന്റെ ഡാഡിയാണ് സിബിനെന്ന് അവൾ പറയാനുള്ള സാഹചര്യം ഖുഷിക്ക് ഉണ്ടാവണം. ഇത് എന്റെ ഭർത്താവാണെന്ന് ആര്യയും ധൈര്യത്തോടെ പറയണം. എന്റെ സുഹൃത്തുക്കളും എന്നെ കുറിച്ച് അഭിമാനത്തോടെ പറയണം.
അവർ എനിക്കൊപ്പം കോൺഫിഡൻസോടെ നിൽക്കണമെങ്കിൽ എനിക്ക് ചിലരുടെ മുഖം വികൃതമാക്കേണ്ടി വന്നാൽ എന്റെ ഭാഗത്ത് ന്യായമുണ്ടെങ്കിൽ ഞാൻ ഇനിയും അത് ചെയ്യാൻ തയ്യാറാണ്. റയാനും തിരിച്ചറിയണം. ഞാൻ ഒരു മോശം അച്ഛനാണെന്ന് റയാന് ഒരിക്കലും കരുതരുത്. അങ്ങനെയായിരിക്കും ചിലപ്പോൾ അവന് പറഞ്ഞ് കൊടുത്തിരിക്കുന്നത്. വളർന്ന് കഴിയുമ്പോൾ എന്റെ അപ്പ എനിക്ക് വേണ്ടി ഫൈറ്റ് ചെയ്തിട്ടുണ്ടെന്ന് അവന് മനസിലാകണം.
അതുകൊണ്ട് നിശബ്ദനായി ഇരിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും സിബിൻ പറയുന്നു. ചിങ്ങ മാസത്തിൽ സിബിൻ-ആര്യ വിവാഹമുണ്ടാകും. ക്രിസ്ത്യൻ-ഹിന്ദു ആചാരപ്രകാരമാകും ചടങ്ങുകൾ. ആര്യയുടേയും രണ്ടാം വിവാഹമാണ്. സിബിന്റെ ആദ്യ വിവാഹം 23 വയസിൽ ആയിരുന്നു.


Click it and Unblock the Notifications