For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വേദികയെ വീണ്ടും ആട്ടി പുറത്താക്കി, വലിച്ച് നീട്ടാതെ സീരിയല്‍ സൂപ്പറാവുന്നു; കുടുംബവിളക്കിനെ കുറിച്ച് ആരാധകര്‍

  |

  ഏഷ്യാനെറ്റിലെ സൂപ്പര്‍ഹിറ്റ് പരമ്പരയായി കുടുംബവിളക്ക് മാറി കഴിഞ്ഞു. സുമിത്ര എന്ന വീട്ടമ്മ വളരെ പെട്ടെന്നാണ് ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. ഇപ്പോള്‍ സുമിത്രയെ വഞ്ചിച്ച വേദികയ്ക്കിട്ട് നിരന്തരം പണികള്‍ വരുന്നതാണ് സീരിയലില്‍ കാണിക്കുന്നത്. സിദ്ധാര്‍ഥിന് പെട്ടെന്ന് നെഞ്ച് വേദന വരികയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. ആരും സഹായിക്കാനില്ലാത്ത നിമിഷത്തില്‍ സുമിത്രയാണ് സിദ്ധുവിന് താങ്ങായി വന്നത്. എന്നാല്‍ ഇതിഷ്ടപ്പെടാതെയുള്ള വേദികയുടെ പെരുമാറ്റമാണ് പ്രൊമോയില്‍ കാണിക്കുന്നത്.

  സിദ്ധു വീട്ടില്‍ നിന്ന് ഇറക്കി വിട്ടതോടെ സുമിത്രയും സിദ്ധുവും തമ്മില്‍ വീണ്ടും ഒന്നിക്കുമോ എന്ന ഭയമാണ് വേദികയ്ക്ക്. ഹോസ്പിറ്റലില്‍ വന്ന് സുമിത്രയോട് കയര്‍ത്ത് സംസാരിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ വേദികയെ ഹോസ്പിറ്റല്‍ മുറിയില്‍ പോലും കയറ്റാന്‍ വിസമ്മതിച്ച് ആട്ടി പുറത്താക്കിയിരിക്കുകയാണ് സിദ്ധു. വേദികയും സിദ്ധുവും തമ്മില്‍ അകന്നതോട് കൂടി സീരിയല്‍ കാണാന്‍ തന്നെ ഒരു രസമുണ്ടെന്ന് പറയുകയാണ് ആരാധകര്‍. പുതിയ പ്രൊമോ വീഡിയോയ്ക്ക് താഴെ നൂറ് കണക്കിന് കമന്റുകളാണ് വന്ന് നിറയുന്നത്.

  siddharth-asked-vedhika

  ''സിദ്ധു അങ്കിള്‍ നന്നായത് മുതല്‍ പിന്നെ കുടുംബവിളക്ക് സീരിയല്‍ കാണാന്‍ തന്നെ ഒരു ഇന്‍ട്രസ്റ്റ് വന്നു കൊണ്ടിരിക്കുകയാണ്. അല്‍പം വൈകിയാണെങ്കിലും സുമിത്രയുടെ വില സിദ്ധാര്‍ത്ഥ് തിരിച്ചറിഞ്ഞല്ലോ. എല്ലാം കൊള്ളാം പക്ഷേ സുമിത്രയും സിദ്ധുവും വീണ്ടും ഒന്നിപ്പിക്കാന്‍ ശ്രമിക്കരുത് എന്ന അപേക്ഷ മാത്രമേയുള്ളു. സംവിധായകനോടും തിരക്കഥാകൃത്തിനോടും ഇപ്പോഴേ ഞങ്ങള്‍ പറയുകയാണ്. ഇനി സുമിത്ര ഒറ്റക്ക് ജീവിച്ചു കാണിക്കണം. അല്ലെങ്കില്‍ രോഹിത്തിനെ കല്യാണം കഴിക്കണം. ഇപ്പൊ ഈ സീരിയലില്‍ മാത്രമാണ് ഒരു പ്രതീക്ഷ ഇതുംകൂടി കുളമാക്കരുതെന്നാണ് ചിലരുടെ അപേക്ഷ.

  ഇപ്പോഴത്തെ സാഹചര്യത്തില്‍ സിദ്ധുവിന് സുഖമില്ലാത്തോണ്ട് ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജ് ആയാല്‍ നേരെ ശ്രീനിലയത്തില്‍ കൊണ്ട് പോകുമായിരിക്കും. തൊട്ടുപുറകെ വേദികയും ആ പേര് പറഞ്ഞു അങ്ങോട്ട് വലിഞ്ഞു കയറി വന്ന് താമസം ആക്കാം. ഇനി ചിലപ്പോള്‍ കഥയുടെ ട്രാക്ക് പോകുന്നത് അങ്ങനെ ആകും. ദയവ് ചെയ്ത് സുമിത്രയെ നന്മ മരം ആക്കി കുളമാക്കരുതെന്ന നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്ന് വരികയാണ്. അതേ സമയം വേദികയുടെ കാര്യത്തില്‍ സിദ്ധാര്‍ഥിന്റെ തീരുമാനത്തിന് ഇപ്പോഴും ഒരു മാറ്റവും വന്നിട്ടില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ സന്തോഷമാണെന്നാണ് ഫാന്‍സിന്റെ അഭിപ്രായം.

  vedhika-sumithra

  ആശുപത്രിയില്‍ സിദ്ധുവിനെ കാണാനെത്തുന്ന വേദിക സുമിത്രയോട് വഴക്ക് ഉണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ട്. തന്റെ ഭര്‍ത്താവിന്റെ കാര്യത്തില്‍ ഇടപ്പെടരുതെന്നും ആശുപത്രിയില്‍ നിന്നും ഇറങ്ങി പോവാനുമെല്ലാം വേദിക പറയുന്നുണ്ട്. അവിടെയും സിദ്ധുവിന്റെ പെരുമാറ്റമാണ് കലക്കിയത്. വേദികയെ അടുപ്പിക്കാതെ ഇറങ്ങി പോവാനാണ് സിദ്ധു പറഞ്ഞത്. അതിന് തയ്യാറാവാതെ നിന്ന വേദികയെ സീനിയര്‍ ഡോക്ടറിന്റെ കൂടി ചീത്ത കേട്ടാണ് പോയത്. ഇനിയും കഥ ഇങ്ങനെ തന്നെ മുന്നോട്ട് പോകണമെന്നാണ് ആരാധകര്‍ ഒരേ സ്വരത്തില്‍ പറയുന്നത്.

  തെലുങ്കിൽ വില്ലനായി തിളങ്ങാൻ മമ്മൂക്ക | FilmiBeat Malayalam

  നിലവില്‍ കുടുംബവിളക്ക് അധികം വലിച്ചു നീട്ടാതെ കഥ വേഗത്തില്‍ പറഞ്ഞ് പോവുന്നുണ്ട്. ഇങ്ങനെ തന്നെ പോട്ടെ. അതിനൊപ്പം ഇന്ദ്രജയും അനിരുദ്ധും തമ്മിലുള്ള ട്രാക്കിന് എത്രയും പെട്ടെന്നൊരു തീരുമാനം ഉണ്ടാക്കണം. ഭര്‍ത്താവിന്റെ കള്ളത്തരം മനസിലാക്കി അനു കുറച്ച് ബോള്‍ഡ് ആവണം. നല്ലൊരു ക്ലൈമാക്‌സ് അതിലുണ്ടാവുമെന്ന് പ്രതീഷിക്കാം. ഇന്ദ്രജയുടെ പല സീനുകളും വളരെ ബോറടിപ്പിക്കുകയാണ്. ഒരു ഡോക്ടറായ അനിരുദ്ധിന് ഇത്തരം കാര്യങ്ങളില്‍ ഒരു ബോധവും വരാത്തതാണ് വളരെ മോശം. അനന്യയോട് അത്രയും ഇഷ്ടമുള്ളത് കൊണ്ട് നടന്നതൊക്കെ അനുവിനോടോ അമ്മ സുമിത്രയോടെ പറഞ്ഞാല്‍ തീരാവുന്ന പ്രശ്‌നമേ ഉള്ളുവെന്നും ചിലര്‍ ചൂണ്ടി കാണിക്കുന്നു.

  Read more about: serial സീരിയല്‍
  English summary
  Siddharth Asked Vedhika To Move Out, Here's How Netizens Reacted To Kudumbavilakku New promo
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X