വേദികയെ കുറിച്ചുള്ള സത്യങ്ങൾ തിരിച്ചറിഞ്ഞ് സിദ്ധാർത്ഥ്, സുമിത്ര ജയിലിൽ മോചിതയായി,കുടുംബവിളക്ക് എപ്പിസോഡ്

ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന സൂപ്പർ ഹിറ്റ് പരമ്പരയാണ് കുടുംബവിളക്ക്. 2020 ജനുവരിയിൽ ആരംഭിച്ച പരമ്പര സംഭവബഹുവമായി മുന്നോട്ട് പോവുകയാണ്. നടി മീര വാസുദേവ് ആണ് പ്രധാന കഥാപാത്രമായ സുമിത്രയെ അവതരിപ്പക്കുന്നത്. മീരയ്തക്കൊപ്പം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ ശരണ്യ ആനന്ദ്, കൃഷ്ണകുമാർ മേനോൻ, നൂപിൻ, ആനന്ദ് നാരായണൻ, ആതിര മാതവ്, എഫ്. ജെ. തരകൻ, ദേവി മേനോൻ,സുമേഷ് സുരേന്ദ്രൻ ,ശ്രീലക്ഷ്മി ശ്രീകുമാർ, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സംഭവ ബഹുലമായി സീരിയൽ മുന്നോട്ട് പോവുകയാണ്.

സുമിത്ര എന്ന പാവം വീട്ടമ്മയുടെ കഥയാണ് കുടുംബവിളക്ക്. ഭർത്താവും കുടുംബവും ലോകമായി കണ്ട് ജീവിച്ച സുമിത്രയ്ക്ക് നേരിടേണ്ടി വരുന്ന പ്രതിസന്ധികളും പ്രശ്നങ്ങളുമാണ് സീരിയലിൽ പറയുന്നത്. കുടുംബാംഗങ്ങളുടെ സന്തോഷത്തിന് വേണ്ടി സ്വന്തം ആഗ്രഹഹങ്ങളും സന്തോഷങ്ങളും ത്യജിച്ച സുമിത്രയ്ക്ക് തന്റെ കുടുംബ കൈവിട്ട് പോവുകയാണ്. ഭർത്താവ് സുഹൃത്തിനെ വിവാഹം കഴിക്കാൻ വേണ്ടി സൂമിത്രയെ ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ ഒരിക്കൽ പോലും ആരോടും പരാതി പറഞ്ഞ് സുമിത്ര എത്തിയിരുന്നില്ല.

കുടുംബവിളക്ക്

സുമിത്രയെ ഒഴിവാക്കിയിട്ട് സുഹൃത്തായ വേദികയെ ആണ് സിദ്ധാർത്ഥ് വിവാഹം കഴിക്കുന്നത്. നടി ശരണ്യ ആനന്ദ് ആണ് വേദിക എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൃഷ്ണ കുമാർ മേനോൻ ആണ് സിദ്ധാർത്ഥ് ആയി എത്തുന്നത്. സുമിത്രയെ തോൽപ്പിക്കാൻ വേണ്ടിയാണ് വേദിക സിദ്ധുവിനെ വിവാഹം കഴിക്കുന്നത്. വേദികയുടെ ചതി മനസിലാവാതെയാണ് സിദ്ധു സുമിത്രയെ ഒഴിവാക്കി വേദികയെ കെട്ടുന്നത്. എന്നാൽ വിവാഹശേഷമാണ് വേദികയെ സിദ്ധുവിന് മനസ്സിലാവുന്നത്. എന്നാൽ ഇതോടെ താൻ ചെയ്ത തെറ്റ് സിദ്ധാർത്ഥിന് ബോധ്യപ്പെടുകയാണ്.

സുമിത്രയ്ക്ക് പിന്തുണ

സിദ്ധാർത്ഥുമായുള്ള വിവാഹമോചനത്തിന് ശേഷം സുമിത്ര ആകെ മാറുകയാണ്. പാവം വീട്ടമ്മ ബോൾഡ് ആവുകയാണ്. സ്വന്തമായി ബിസിനസ് ആരംഭിക്കുന്ന സുമിത്ര, എല്ലാവരേയും അതിശയപ്പെടുത്തുന്ന രീതിയിൽ ബിസിനസ്സിൽ വളരുകയായിരുന്നു. സുമിത്രയുടെ ഉയർച്ച ഏറ്റവും കൂടുതൽ നിരാശയപ്പെടുത്തിയത് വേദികയെ ആയിരുന്നു. വേദികയ്ക്ക് പതവും സുമിത്രയ്ക്ക് ഉയർച്ചയുമായിരുന്നു. സുമിത്രയ്ക്ക് മൗനമായി പിന്തുണക്കുകയാണ് സിദ്ധു,

കള്ളക്കേസിൽ കുടുക്കി

സുമിത്രയെ കള്ളക്കേസിൽ കുടുക്കി ജയലിൽ ആക്കിയിരിക്കുകയാണ് വേദിക.സുമിത്രയുടെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പ്രീതയെ കൂട്ട് പിടിച്ചാണ് സുമിത്രയെ കുരുക്കിയിരിക്കുന്നത്. തെറ്റ് ചെയ്തിട്ടില്ലെന്ന് ഉത്തമ വിശ്വാസമുള്ള സുമിത്ര ഭയപ്പെടാതെ പോലീസിനോടൊപ്പം പോവുകയാണ്. സുമിത്രയുടെ അറസ്റ്റ് കുടുംബാംഗങ്ങളെ ആകെ തകർത്തിട്ടുണ്ട്. സുമിത്രയെ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ട് പോയത് ഭത്യപിതാവ് ശിവദാസ് മോനോന് താങ്ങാൻ കഴിഞ്ഞില്ല. സ്വന്തം മകളെ പോലെയായിരുന്നു സുമിത്രയെ കണ്ടിരുന്നത്. മകൻ ഉപേക്ഷിച്ച് പോയ മരുമകൾക്ക് ആശ്വാസമായിരുന്നു ഈ പിതാവ്. സുമിത്രയെ പോലീസ് കൊണ്ടു പോകുന്നത് ശിവദാസ് മേനോന്റെ ഹൃദയം തകർത്തിരുന്നു., ആശുപത്രിയിൽ ആയ പിതാവിന് ആശ്വാസമായി എത്തിയത് സിദ്ധാർത്ഥ് ആയിരുന്നു.

സുമിത്ര പുറത്ത് ഇറങ്ങി

ഇപ്പോഴിത സുമിത്ര ജയിലിൽ നിന്ന് ഇറങ്ങുകയാണ്. സഹോദരൻ ശ്രീകുമാറും സുഹൃത്ത് റോഹിത്തും ചേർന്നാണ് സുമിത്രയെ രക്ഷിക്കുന്നത്. സുമിത്ര പുറത്ത് ഇറങ്ങിയതിന് പിന്നാലെ തന്നെ എല്ലാ സത്യവും സിദ്ധാർത്ഥ് അറിയുകയാണ്. ആശുപത്രി കിടക്കയിൽ കഴിയുന്ന അച്ഛനിൽ നിന്നാണ് സത്യം സിദ്ധു അറിയുന്നത്. സുമിത്രയെ കള്ളക്കേസിൽ കുടുക്കിയത് വേദികയാണെന്ന് ഞെട്ടലോടെയാണ് സിദ്ധു കേട്ടത്. സത്യങ്ങൾ മനസ്സിലാക്കിയ സിദ്ധു വേദികയെ വീട്ടിൽ നിന്ന് പുറത്താക്കുന്നു. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് ഈ രംഗം കാണാനായി കാത്തിരിക്കുന്നത്. കുടുംബവിളക്കിന്റ എപ്പിസോഡ് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്.

Recommended Video

ഡാൻസുകാരിയെ പാട്ടുപാടിക്കുന്ന മമ്മൂക്ക..മലയാളത്തിന്റെ സ്വന്തം നടി മതിമറന്ന് പാടി
കമന്റ്

സിദ്ധാർഥ് വേദികയെ ഇറക്കി വിടുന്നത് കാണാൻ കട്ട വെയ്റ്റിംഗ് എന്നാണ് ആരാധകർ പറയുന്നത്. അച്ചാച്ചൻ പൊളിച്ചു...അത് സിദ്ധുനോട് പറഞ്ഞത് നന്നായി.. വേദികക്കുള്ള പണി on the way ആണെന്നും ആരാധകർ പറയുന്നു. സിദ്ധു സത്യങ്ങൾ അറിയുന്നു,ഇനി വേദികയുടെ കഷ്ട്ടക്കാലം,ഒന്നെങ്കിൽ സിദ്ധുവിന്റെ കൈ കൊണ്ടു അല്ലെങ്കിൽ രാമകൃഷ്ണന്റെ കൈ കൊണ്ട് വേദിക തീർന്നു.. എന്നും പ്രേക്ഷകർ പറയുന്നു. വേദിക കുഴിച്ച കുഴിയിൽ വേദിക തന്നെ വീണുവെന്നും ആരാധകർ പറയുന്നുണ്ട്. സിദ്ധാർത്ഥും വേദികയും തമ്മിലുള്ള വിവാഹമോചനവു സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നുണ്ട്. സിദ്ധാർഥ് ഇനി വേദികയുമായി ഡിവോഴ്സ് വാങ്ങാൻ ഓടി നടക്കും, ഇനിയും ഇനിയും ഡിവോഴ്സ് ഏറ്റു വാങ്ങാൻ സിദ്ധുവിന്റെ ജീവിതം ബാക്കി എന്നാണ് ആരാധകർ പറയുന്നത്.

Read more about: siddharth serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X