കുറ്റബോധത്തിൽ സിദ്ധാർത്ഥ്, മാപ്പ് പറഞ്ഞ സിദ്ധുവിന് മാസ് മറുപടിയുമായി സുമിത്ര, കുടുംബവിളക്ക് എപ്പിസോഡ്

മലയാളി മനിസക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. സുമിത്ര എന്ന വീട്ടമ്മയുടെ ജീവിത കഥ പറയുന്ന പരമ്പര സംഭവ ബഹുലമായി മുന്നോട്ട് പോവുകയാണ്. 2020 ജനുവരി 27 ന് ആരംഭിച്ച സീരിയൽ 435 എപ്പിസോഡുകൾ പിന്നിട്ടിട്ടുണ്ട് . മികച്ച അഭിപ്രായമാണ് കുടുംബവിളക്ക് ലഭിക്കുന്നത്.

ബംഗാളി സീരിയൽ ആയ ശ്രീമേയിയുടെ മലയാളം പതിപ്പാണ് കുടുംബവിളക്ക്. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മറാത്തി തുടങ്ങിയ ഭാഷകളിലും സീരിയൽ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. എല്ലാഭാഷകളിൽ നിന്നും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഒരു സ്ത്രീയുടെ അതിജീവനത്തിവ്റെ കഥയാണ് പരമ്പര. മലയാളത്തിൽ റേറ്റിംഗിൽ ആദ്യ സ്ഥാനത്താണ് സീരിയൽ. സുമിത്ര എന്ന സ്ത്രീയുടെ കഥയാണ് കുടുംബവിളക്ക് . ഇവരുടെ ജീവിതത്തിലൂടെയാണ് സീരിയൽ സഞ്ചരിക്കുന്നത്.

കുടുംബവിളക്ക്

ഭർത്താവും കുടുംബവും ലോകമായി കണ്ട് ജീവിക്കുന്ന പാവം വീട്ടമ്മായാണ് സുമിത്ര. വീടിന് പുറത്ത് ലോകമില്ലെന്ന് വിശ്വസിച്ചിരുന്ന സുമിത്രയക്ക് അപ്രതീക്ഷിതമായി വീട് വിട്ട് പുറത്തേയ്ക്ക് വരേണ്ടി വരുന്നു. ഭർത്താവ് സിദ്ധാർത്ഥ് മേനോൻ സുമിത്രയെ ഉപേക്ഷക്ഷിക്കുന്നതോടെയാണ് അടുക്കളയിൽ നിന്ന് ഈ വീട്ടമ്മ പുറത്തേയ്ക്ക് വരുന്നത്. ഇതോടെ സുമിത്രയുടെ ജീവിതം തന്നെ മാറുകയായിരുന്നു. എന്നും സങ്കടങ്ങൾ മാത്രമായിരുന്ന സുമിത്രയെ തേടി പിന്നീട് വിജയങ്ങൾ എത്തുകയായിരുന്നു. സ്വന്തമായി ബിസിനസ്, വാഹനങ്ങൾ എന്നിങ്ങനെ ഒന്നുമില്ലായ്മയി നിന്ന് വിജയങ്ങൾ കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു.

വേദികയുമായുളള  വിവാഹം

തന്റെ സുഹൃത്തായ വേദികയെ വിവാഹം കഴിക്കാൻ വേണ്ടിയാണ് സിദ്ധാർത്ഥ് സുമിത്രയെ ഒഴിവാക്കുന്നത്. എന്നാൽ കല്യാണ ശേഷം സകല പ്ലാനുകളും തെറ്റുകയായിരുന്നു. സുമിത്ര വിജയങ്ങൾ ചവിട്ടി കയറുമ്പോൾ സിദ്ധാർത്ഥിന് തിരിച്ചടികൾ മാത്രമായിരുന്നു ലഭിച്ചിരുന്നത്. സുമിത്രയെ തോൽപ്പിക്കാൻ വേണ്ടിയായിരുന്നു വേദിക സിദ്ധാർത്ഥിനെ വവാഹം കഴിക്കുന്നത്. എന്നാൽ വിവാഹത്തോടെ വേദികയുടേയും സകല പദ്ധതിയും തെറ്റി. സത്യങ്ങൾ മനസ്സിലാക്കിയ സിദ്ധാർത്ഥ് ആകെ മാറുകയായിരുന്നു. ഇത് വേദികയെ ആകെ ചൊടിപ്പിച്ചിരുന്നു. സിദ്ധാർഥിന്റെ മാറ്റം വേദികയ്ക്ക് അത്ര പിടിച്ചിട്ടില്ലെങ്കിലും ആരാധകർക്ക് ഏറെ സന്തോഷമായിട്ടുണ്ട്. ഇപ്പോഴാണ് സീരിയൽ ഗംഭീരമായതെന്നാണ് ആരാധകർ പറയുന്നത്.

വേദികയെ ഇറക്കി വിട്ട് സിദ്ധു

വേദികയുടെ തനിസ്വഭാവം മനസിലാക്കി സിദ്ധാർത്ഥ് ഇപ്പോൾ വേദികയെ വീട്ടിൽ നിന്ന് ഇറക്കി വിട്ടിരിക്കുകയാണ്. സുമിത്രയെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടച്ചതിന്റെ പേരിലാണ് വേദികയെ സിദ്ധാർത്ഥ് വീട്ടിൽ നിന്ന് ഇറക്കി വിട്ടത്. പോലീസ് അറസ്റ്റ് ചെയ്ത വേദികയെ കാണാനോ ഇറക്കാനോ സിദ്ധാർത്ഥ് പോയിരുന്നില്ല. ഇതും വേദികയ്ക്ക് വലിയ തിരിച്ചടിയായിരുന്നു, വീട്ടിൽ നിന്ന് ഇറക്കി വിട്ട വേദിക ഇപ്പോൾ ഹോട്ടലിലാണ് താമസം.

മാപ്പ് പറഞ്ഞ്  സിദ്ധു

ഇപ്പോഴിത സോഷ്യൽ മീഡിയയിലും ആരാധകരുടെ ഇടയിലും വൈറലാവുന്നത് കുടുംബവിളക്കിന്റെ പുതിയ എപ്പിസോഡ് ആണ്. നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിലാണ് സിദ്ധാർത്ഥ്. രാത്രി അറ്റാക്ക് വന്ന സിദ്ധാർത്ഥിനെ സുമിത്രയും ശീതളും ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇപ്പോഴിത തന്റെ ജീവൻ രക്ഷിച്ച സുമിത്രയോട് നന്ദി പറയുകയാണ് സിദ്ധാർത്ഥ്. സിദ്ധുവിന്റെ വാക്കുകൾക്ക് മുന്നിൽ മൗനം പാലിക്കുകയാണ് സുമിത്ര.
സുമിത്രയോട് ചെയ്തു പോയ എല്ലാ തെറ്റിനും മാപ്പ് പറയുകയാണ് സിദ്ധാർത്ഥ്. സുദ്ധുവിന്റെ വാക്കുകൾ നൊമ്പരമായിട്ടുണ്ട്. '' നീ എന്തിനാ എന്നെ രക്ഷിച്ചത് ഞാൻ നിന്നെ ദ്രോഹിച്ചട്ടല്ലേ ഉള്ളൂ. ഞാൻ നിന്നോട് ചെയ്ത എല്ലാ ഉപദ്രവങ്ങൾക്കും പ്രതികാരം ചെയ്യാൻ നിനക്ക് കിട്ടിയ അവസരം ആയിരുന്നു ഇത്. എനിക്ക് ഒരു അറ്റാക്ക് വന്നപ്പോൾ ആശുപത്രിയിൽ എത്തിക്കാൻ വൈകിപ്പിച്ചുകൊണ്ട് ഇഞ്ചിഞ്ചായി നിനക്ക് എന്നെ കൊല്ലാമായിരുന്നു. നീ അത് ചെയ്തില്ല. ഇത്രയും ദയാലു ആയി പോയല്ലോ നീ. മനസ്സിൽ നൻമകൾ മാത്രം സൂക്ഷിക്കുന്ന നിന്നെ ആണല്ലോ, ബുദ്ധി ശൂന്യൻ ആയ ഞാൻ ഉപേക്ഷിച്ചുപോയത്-''. സിദ്ധർത്ഥ് പറയുന്നു.

സുമിത്രയുടെ  മറുപടി

നീ ദാനമായി തന്ന ഈ ജീവിതത്തിനു നന്ദി അല്ലല്ലോ പറയേണ്ടത്. മാപ്പല്ലേ! സുമിത്രേ നീ എന്നോട്, എന്ന് സിദ്ധു പറയുമ്പോൾ തന്നെ സുമിത്ര ഇടപെടുന്നു. നിങ്ങൾ എന്നോട് മാപ്പ് ചോദിക്കരുത്. ആ ഒരു മാപ്പിൽ തീരുന്നത് അല്ല എന്റെയോ നിങ്ങളുടെയോ ജീവിതങ്ങൾ. ഒരു മാപ്പ് കൊണ്ട് മനസ്സിൽ ആഴത്തിലേറ്റ മുറിവുകൾ ഉണക്കാൻ ആകുമോ എന്ന് സുമിത്ര ചോദിക്കുമ്പോൾ, തിരുത്താൻ ആകാത്ത തെറ്റിന് മാപ്പ് അല്ലാതെ എന്ത് മരുന്നാണ് ഉള്ളത് എന്ന് സിദ്ധാർഥ് തിരികെ ചോദിക്കുന്നുണ്ട്. എന്നാൽ പഴയകാര്യങ്ങൾ ഓർക്കാതെ സുഖമായി ഉറങ്ങാൻ പഞ്ഞതിന് ശേഷം സുമിത്ര അവിടെ നിന്ന് അച്ഛന്റെ അടുത്തേയ്ക്ക് പോവുകയാണ്. ബന്ധം വേർപെടുത്തിയെങ്കിലും സിദ്ധാർത്ഥിന്റെ യഥാർത്ഥ ഭാര്യ സുമിത്രയാണെന്നും , വേദിക വെറും ഒരു കരാറുകാരി ആണെന്നും എന്ന് ശിവദാസ് മേനോൻ സുമിത്രയോട് പറയുന്നു. അനിരുദ്ധിനെ വീണ്ടും ട്രാപ്പിലാക്കുകയാണ് ഇന്ദ്രജ.

Recommended Video

മമ്മൂട്ടിയെ ഒഴിവാക്കി പൃഥിരാജിനെ നായകനാക്കാൻ കാരണം ഇതാണ് .വെളിപ്പെടുത്തലുമായി തുളസിദാസ്‌
കമന്റ്

സിദ്ധാർത്ഥിന്റെ വാക്കുകൾ പ്രേക്ഷകരെ ഏറെ സങ്കടത്തിലാഴ്ത്തിയിട്ടുണ്ട്. ഇപ്പോൾ കുടുംബവിളക്കിൽ നല്ല കഥാപാത്രങ്ങളിൽ ഒന്നാണ് സിദ്ധാർത്ഥിന്റേതെന്നാണ് ആരാധകർ പറയുന്നത്. സിദ്ധുവിന്റെ ഈ പ്രതീക്ഷിക്കാത്ത മാറ്റം കാണാൻ തുടങ്ങിയത് മുതൽ കുടുംബവിളക്ക് കാണാൻ ആ പഴയ താൽപര്യമുണ്ടെന്നും ആരാധകർ പറയുന്നു. ഇപ്പോൾ കുടുംബവിളക്കിൽ ഏറ്റവും ഇഷ്ട്ടമുള്ള കഥാപാത്രമാണ് സിദ്ധാർഥ്.."സിദ്ധാർഥിൽ ഈ മാറ്റം ആദ്യമേ ഉണ്ടായെങ്കിൽ ഇങ്ങനെയൊന്നും ആവില്ലായിരുന്നുവെന്നും ഒരു ആരാധിക പറയുന്നു. സിദ്ധുവിനെ പുകഴ്ത്തുന്നതിനോടൊപ്പം തന്നെ വേദികയെ വിമർശിക്കുന്നുമുണ്ട് പ്രേക്ഷകർ. ''സ്വന്തം ഭർത്താവ് ചാവാൻ കിടക്കുമ്പോഴും സുമിത്രയെ കുറിച്ചാണ് വേദികയുടെ ചിന്ത. വേദികയുടെ കാര്യം കഷ്ടം തന്നെ എന്നാണ് പറയുന്നത്. കൂടാതെ സിദ്ധുവിനെ നല്ലാതാക്കി അവസനം ഇവരെ ഒന്നിപ്പിക്കരുതെന്നും പ്രേക്ഷകർ പറയുന്നുണ്ട്.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X