അച്ഛന് മുന്നിൽ തെറ്റുകൾ ഏറ്റു പറഞ്ഞ് സിദ്ധാർത്ഥ്, വികാരഭരിത മുഹൂർത്തങ്ങളുമായി കുടുംബവിളക്ക്

മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. 2020 ജനുവരിയിൽ ആരംഭിച്ച പരമ്പര സംഭവ ബഹുലമായി മുന്നോട്ട് പോവുകയാണ്. സുമിത്ര എന്ന വീട്ടമ്മയുടെ കഥയാണ് കുടുംബവിളക്ക്. ഇവരുടെ ജീവിതത്തിലൂടെയാണ് സീരിയൽ മുന്നോട്ട് പോവുന്നത്. ബിഗ് സ്ക്രീൻ താരം മീര വാസുദേവണ് സുമിത്രയായി എത്തുന്നത്. നടിയുടെ കഥാപാത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.

തുടക്കത്തിൽ എല്ലാ വിഭാഗം പ്രേക്ഷകരേയും തൃപ്തിപ്പെടുത്താൻ കുടുംബവിളക്കിന് കഴിഞ്ഞിരുന്നില്ല. എന്നാൽ പിന്നീട് സീരിയലിന്റെ കഥ മാറുകയായിരുന്നു. മീര അവതരപ്പിക്കുന്ന സുമിത്ര എന്ന കഥാപാത്രം ബോൾഡ് ആയതോടെയാണ് സീരിയലിന് ആരാധകരുടെ എണ്ണം വർധിക്കുന്നത് . ഇപ്പോൾ കുടുംബ പ്രേക്ഷകരുടെ ഇടയിൽ മാത്രമല്ല യൂത്തിനിടയിലും പരമ്പരയ്ക്ക് മികച്ച ആരാധകരുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യത നേടി സീരിയൽ മുന്നേട്ട് പോവുകയാണ്.

  കുടുംബവിളക്ക്

ബംഗാളി പരമ്പരയായ ശ്രീമേയിയുടെ മലയാളം പതിപ്പാണ് കുടുംബവിളക്ക്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മറാത്തി തുടങ്ങിയ ഭാഷകളിലും സിരിയൽ റീമേക്ക് ചെയ്തിട്ടുണ്ട്. മികച്ച അഭിപ്രായമാണ് മറ്റ് ഭാഷകളിലും ലഭിക്കുന്നത്. മലയാളത്തിൽ റേറ്റിംഗിൽ ആദ്യസ്ഥാനത്താണ് കുടുംബവിളക്ക്. സംഭവ ബഹുലമായി സീരിയൽ മുന്നോട്ട് പോവുകയാണ്. കുടുംബത്തിന് വേണ്ടി ജീവിക്കുന്ന പാവം വീട്ടമ്മയാണ് സുമിത്ര. വീടിന് പുറത്ത് ലോകമില്ലെന്ന് വിശ്വസിച്ച സുമിത്രയ്ക്ക് അപ്രതീക്ഷിതമായി വീടിന് പുറത്തേയ്ക്ക് ഇറങ്ങേണ്ടി വരുന്നു. ഭർത്താവ് ഉപേക്ഷിക്കുന്നതോടെയാണ് സുമിത്ര അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക് വരുന്നത്. ഇതോടെയാണ് സീരിയൽ മാറുന്നത്. വിജയങ്ങൾ ഈ വീട്ടമ്മ കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു.

വേദികയുമായി അകന്നു

സുഹൃത്തായ വേദികയെ വിവാഹം കഴിക്കാൻ വേണ്ടിയാണ് സിദ്ധാർത്ഥ് സുമിത്രയെ ഉപേക്ഷിക്കുന്നത്. എന്നാൽ പ്രതീക്ഷിച്ചത് പോലെയുള്ള ദമ്പത്യ ജീവിമായിരുന്നില്ല സിദ്ധുവിനെ കാത്തിരുന്നത്. സുമിത്രയെ തേൽപ്പിക്കുക എന്ന ഉദ്ദ്യേശത്തോടെയാണ് വേദിക സിദ്ധാർത്ഥിനെ വിവാഹം കഴിക്കുന്നത്. എന്നാൽ കാല്യാണത്തിന് ശേഷം പദ്ധതികൾ ആകെ തെറ്റുകയായിരുന്നു. വേദികയുടെ തനിസ്വഭാവം മനസ്സിലാക്കിയ സിദ്ധാർത്ഥ് ഇവരിൽ നിന്ന് അകലയുകയായിരുന്നു. തുടക്കത്തിൽ പല തവണ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും വേദിക തിരുത്താൻ തയ്യാറായിരുന്നില്ല. ഇതോടെ വേദികയുമായി അകലം പാലിക്കുകയായിരുന്നു സിദ്ധാർത്ഥ്. കൂടാതെ സുമിത്രയെ പിന്തുണക്കുകയും ചെയ്തിരുന്നു. തുടക്കത്തിൽ മൗനമായിട്ടായിരുന്നു സുമിത്രയെ പിന്തുണച്ചത്.

വീട്ടിൽ നിന്ന്  ഇറക്കി  വിട്ടു

സുമിത്രയെ കള്ളക്കേസിൽ കുടുക്കിയതോടെയാണ് വേദികയുമായി സിദ്ധാർത്ഥ് അകലയുന്നത്. വേദികയാണ് ഇതിന് പിന്നിലെന്ന് മനസ്സിലാക്കിയ സിദ്ധു ഇവരെ വീട്ടിൽ നിന്ന് ഇറക്കി വിടുകയായിരുന്നു. സത്യം മനസ്സിലാക്കിയ പോലീസ് വേദികയെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ കാണാനോ ജയിലിൽ നിന്ന് പുറത്ത് ഇറക്കാനോ സിദ്ധാർത്ഥ് തയ്യാറായിരുന്നില്ല. സുമിത്രയായിരുന്നു വേദികയെ പുറത്ത് ഇറക്കിയത്. പോലീസ് സ്റ്റേഷനിൽ നിന്ന് തിരികെ എത്തിയ വേദികയെ സിദ്ധു ആട്ടിപ്പായിക്കുകയായിരുന്നു. വീട്ടിൽ നിന്ന് ഇറക്കി വിട്ട വേദികയെ തിരികെ വിളിക്കണമെന്ന് പറഞ്ഞ് കൊണ്ട് അമ്മ സരസ്വതിയും സഹോദരി ശരണ്യയും സിദ്ധാർത്ഥിനെ സമീപിച്ചിരുന്നു. എന്നാൽ തന്റെ തീരുമാനത്തിൽ മാറ്റമൊന്നും ഉണ്ടാകില്ലെന്ന് സിദ്ധു അറിയിക്കുകയായിരുന്നു.

ആശുപത്രിയിൽ

നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിലാണ് സിദ്ധാർത്ഥ് ഇപ്പോൾ. സുമിത്രയായിരുന്നു രാത്രിയിൽ സുഖമില്ലാതായ സിദ്ധാർത്ഥിന്റെ ജീവൻ രക്ഷിച്ചത്. ഇത് വേദികയെ ചൊടിപ്പിച്ചിട്ടുണ്ട്.വിവരം അറിഞ്ഞ വേദിക സിദ്ധാർത്ഥിനെ കാണാൻ ആശുപത്രിയിൽ എത്തിയിരുന്നു. എന്നാൽ ആട്ടിപ്പായിപ്പിക്കുകയായിരുന്നു സിദ്ധാർത്ഥ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് കുടുംബവിളക്കിന്റെ പുതിയ എപ്പിസോഡാണ്. തന്റെ തെറ്റ് അച്ഛന് മുന്നിൽ ഏറ്റു പറയുകയാണ് സിദ്ധാർത്ഥ്. സിദ്ധാർത്ഥിന്റെ ഈ മനം മാറ്റം പ്രേക്ഷകരെ ഏറെ സന്തോഷിപ്പിച്ചിട്ടുണ്ട്. സിദ്ധാർത്ഥൻ ഇപ്പോൾ എടുക്കുന്ന എല്ലാ തീരുമാനങ്ങളും നല്ലത് തന്നെയാണെന്നാണ് പ്രേക്ഷകർ പറയുന്നത്.

പ്രേക്ഷകരുടെ  കമന്റ്

ഇനി വരും എപ്പിസോഡിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. സുമിത്രയെ പോലെ തന്നെ സിദ്ധുവിനും ഇപ്പോൾ കൈനിറയെ ആരാധകരുണ്ട്. നടന്റെ അഭിനയത്തെ പുകഴ്ത്തിയും ആരാധകർ രംഗത്ത് എത്തിയിട്ടുണ്ട്. സിദ്ധാർത്ഥ് നന്നായത് മുതൽ കുടുംബ വിളക്ക് സീരിയൽ കാണാൻ ആവേശം ആകാംക്ഷ കൂടിവരുന്നു. ഈ മാറ്റത്തിൽ തന്നെ സിദ്ധാർത്ഥം തുടർന്നാൽ മതിയായിരുന്നു എന്നാണ് ഒരു ആരാധിക പറയുന്നത്. യാഥാർത്യങ്ങൾ തിരിച്ചറിയാൻ വൈകി പോയി അച്ഛാ "സിദ്ധു പറഞ്ഞത് നൂറ് ശതമാനം ശരിയാണെന്ന് മറ്റൊരു ആരാധകനും പറയുന്നു.
സിദ്ധു ഇപ്പോൾ നിൽക്കുന്ന നിലപാടിൽ തന്നെ മുന്നോട്ടു പോയാൽ മതി. വേദികയും ശരണ്യയും സരസ്വതി അമ്മയും ഇത്തിരി പഠിക്കട്ടെ എന്നും സോഷ്യൽ മീഡിയയിൽ കമന്റ് വരുന്നുണ്ട്.വേദികയോടുള്ള സിദ്ധാർഥന്റെ ഇന്നത്തെ പെരുമാറ്റം കൊള്ളാം...ഇതുപോലെ തന്നെ സ്വന്തം നിലപാടിൽ ഉറച്ചുനിൽക്കണം,സിദ്ധു ഇപ്പോഴാണ് നല്ല കഥാപാത്രം ആയതെന്നാണ് പ്രേക്ഷകർ പറയുന്നത്. സീരിയൽ അധികം ലാഗ് അടുപ്പിക്കുന്നില്ലെന്നും ആരാധകര് പറയുന്നുണ്ട്. സിദ്ധാർത്ഥിന് ആരാധകരുടെ എണ്ണം വർധിച്ചുവെങ്കിലും സുമിത്രയേയും സിദ്ധുവിനേയും ഒന്നിപ്പിക്കരുതെന്നാണ് ആരാധകർ പറയുന്നത്. ''എല്ലാം കൊള്ളാം...യാഥാർഥ്യങ്ങൾ തിരിച്ചറിഞ്ഞിട്ട് ഇനി സിദ്ധു സുമിത്രയെ വീണ്ടും ഒന്നിപ്പിക്കരുത്. അത് ഈ കഥക്ക് ചേർന്നതല്ല. റൈറ്റർ അങ്ങനെ വല്ലതും ചെയ്താൽ ഈ സീരിയലിന്റെ ഇതുവരെയുള്ള കഥാമൂല്യം നശിച്ചുപോവുമെന്നാണ് പ്രേക്ഷകർ പറയുന്നത്. ഇങ്ങനെയാണെങ്കിലും സിദ്ധാർത്ഥിന് വിമർശനം ഉയരുന്നുണ്ട്. ''സിദ്ധാർഥ് നല്ലൊരു അച്ഛനാണ്.. നല്ലൊരു മകനാണ്... നല്ലൊരു ഭർത്താവാകാൻ മാത്രം കഴിയുന്നില്ലല്ലോ അന്നും ഇന്നും എന്നാണ് ആരാധകർ പറയുന്നത്.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
കുടംബവിളക്ക്

സീരിയൽ പോലെ തന്നെ താരങ്ങൾക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. നെഗറ്റീവ് കഥാപാത്രങ്ങൾക്കും പോലും മികച്ച പിന്തുണയാണ് ലഭിക്കുന്നത്. മീര വാസുദേവിനോടൊപ്പം വൻ താരനിരയാണ് സീരിയലിൽ അണിനിരക്കുന്നത്. നടി മീര വാസുദേവിനോടൊപ്പം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് സീരിയലിൽ അണിനിരക്കുന്നത്. ശരണ്യ ആനന്ദ്, കൃഷ്ണകുമാർ മേനോൻ, നൂപിൻ, ആനന്ദ് നാരായണൻ, ആതിര മാതവ്, എഫ്. ജെ. തരകൻ, ദേവി മേനോൻ,സുമേഷ് സുരേന്ദ്രൻ ,ശ്രീലക്ഷ്മി ശ്രീകുമാർ, എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഭവ ബഹുലമായി സീരിയൽ മുന്നോട്ട് പോവുകയാണ്.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X