കുടുംബവിളക്ക് ടീമിനോട് ഒരു അഭ്യർത്ഥനയുമായി ആരാധകർ, കുറച്ചു ദിവസമായി... ഇനിയും വലിച്ച് നീട്ടരുത്

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. 2020 ൽ ആരംഭിച്ച സീരിയൽ സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതത്തിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. മീര വാസുദേവ് ആണ് സുമിത്രയായി എത്തുന്നത്. തുടക്കത്തിൽ എല്ലാ വിഭാഗം പ്രേക്ഷകരേയും തൃപ്തിപ്പെടുത്താൻ സീരിയലിന് കഴിഞ്ഞിരുന്നില്ല. ടിപ്പിക്കൽ കണ്ണീർ പരമ്പരയ്ക്ക് സമാനമായിരുന്നു. എന്നാൽ പിന്നീട് സീരിയലിന്റെ കഥാഗതി മാറിയപ്പോൾ ആരാധകരുടെ എണ്ണവും വർധിക്കുകയായിരുന്നു. സംഭവ ബഹുലമായി സീരിയൽ മുന്നോട്ട് പോകുമ്പോൾ വീണ്ടും കാലിടറുകയായിരുന്നു. കഥയിലെ ആവർത്തന വിരസതയായിരുന്നു കാരണം.

വേദികയുടേയും സുമിത്രയുടേയും പ്രശ്നത്തെ ചുറ്റിപ്പറ്റി മാത്രമായിരുന്നു കഥ മുന്നോട്ട് പോയത്. എന്നാൽ സിദ്ധാർത്ഥിന്റെ മാറ്റം ഒരുപരിധിവരെ കുടുംബവിളക്കിനെ സഹായിച്ചിരുന്നു. രണ്ടാം സ്ഥാനത്തിൽ നിന്ന് താഴേയ്ക്ക് പോകാതെ ഇത് പിടിച്ച് നിർത്തി. എന്നാൽ ഇതും തുടർന്നതോടെ പ്രേക്ഷകർ വീണ്ടും കൈ വിടുകയായിരുന്നു. അത് റേറ്റിംഗിൽ അത് പ്രതിഫലിക്കുകയും ചെയ്തിരുന്നു. പോയവാരത്തെ റേറ്റിംഗിലും രണ്ടാം സ്ഥാനത്ത് ആണെങ്കിലും അമ്മയറിയാതെയും കുടുംബവിളക്കു തമ്മിൽ നേരിയ പോയിന്റുകളുടെ വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുളളൂ. ഇനിയും സിദ്ധാർത്ഥിന്റെ മാറ്റവുമായി തുടർന്നാൽ അടുത്ത ആഴ്ച മൂന്നാം സ്ഥാനത്തിലേയ്ക്ക് പോകുമെന്നുള്ള മുന്നറിയിപ്പ് പ്രേക്ഷകർ നൽ കിയിട്ടുണ്ട്.

കുടുംബവിളക്ക്

പ്രേക്ഷകരുടെ അഭ്യർത്ഥന പരിഗണിക്കുന്ന കുടുംബവിളക്ക് തിരിച്ച് വരവിന് തയ്യാറെടുക്കുയാണ്. വരും ദിവസത്തെ എപ്പിസോഡുകൾ സംഭവ ബഹുലമായിരിക്കുമെന്നാണ് സൂചന. ഇപ്പോഴത്തെ എപ്പിസോഡുകളെല്ലാം പ്രേക്ഷകരെ പിടിച്ചിരുത്തുന്ന രീതിയിലുള്ളതാണ്. വൈകാതെ തന്നെ കുടുംബവിളക്ക് തങ്ങളുടെ പഴയ പൗഢി തിരിച്ച് പിടിക്കുമെന്നാണ് ആരാധകർ പറയുന്നത്. വേദിക, സിദ്ധാർത്ഥ് സുമിത്ര പ്രശ്നം മാത്രമല്ല ബാക്കിയുളളവരിലേയ്ക്കും കഥ ഫോക്കസ് ചെയ്തിരിക്കുകയാണ്. ബംഗാളി സീരിയലിന്റെ മലയാളം റീമേക്കാണ് കുടുംബവിളക്ക്. തമിഴ്,. ഹിന്ദി, തെലുങ്ക്, കന്നഡ, മറാത്തി ഭാഷകളിലും സീരിയൽ സംപ്രേക്ഷണം ചെയ്യുന്നുണ്ട്.

പിറന്നാൾ

ഇപ്പോൾ കുടുംബവിളക്കിൽ ചർച്ചയാവുന്നത് അനിരുദ്ധിന്റെ മാറ്റമാണ്. ഇന്ദ്രജയുടെ ട്രാപ്പിൽ വീണു പോകുന്ന അനി ഒരോ ദിവസം ഉരുകിയാണ് ജീവിക്കുന്നത്. ഇപ്പോഴിത ജീവൻ അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ്. സീരിയലിന്റെ പുതിയ എപ്പിസോഡ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. സുമിത്രയുടെ പിറന്നാൾ ആഘോഷത്തിനായി അനിയെ കാത്തിരിക്കുകയാണ് കുടുംബാംഗങ്ങൾ. നേരം വൈകുന്നതോടെ സുമിത്രയോട് കേക്ക് മുറിക്കാൻ എല്ലാവരും പറയുകയാണ്. എന്നാൽ മകൻ വന്നിട്ടേ കേക്ക് മുറിക്കുകയുള്ളൂ എന്ന തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണ്.

പുതിയ പ്രെമോ

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് കുടുംബവിളക്കിന്‌റെ പുതിയ പ്രെമോ വീഡിയോയാണ് . വേദികയുടെ വാക്ക് അവഗണിച്ച് സിദ്ധാർത്ഥ് പിറന്നാൾ ആഘോഷത്തിൽ എത്തിയിരിക്കുന്നത്. ആദ്യ ഭാര്യയ്ക്ക് സമ്മാനവുമായിട്ടാണ് സിദ്ധു എത്തിയിരിക്കുന്നത്. '' ജീവിതത്തിൽ സമ്മാനങ്ങൾക്കൊന്നും വലിയ പ്രാധാന്യം കൽപ്പിക്കാത്ത ആളാണ് താനെന്ന് അറിയാത്ത ആളൊന്നുമല്ലല്ലോ നിങ്ങൾ എന്നാണ് സുമിത്ര സിദ്ധാർത്ഥിനോട് ചോദിക്കുന്നത്. മുൻപ് ആഘോഷിച്ചിട്ടില്ലാത്ത നിന്റെ പിറന്നാളിന് വരമ്പോൾ ഒഴിഞ്ഞ കയ്യോടെ വരരുതെന്ന് തോന്നി എന്നാണ് സിദ്ധ പറയുന്നത്.ശ്രീനിലയത്തിൽ പിറന്നാൾ ആഘോഷത്തിന് തയ്യാറെടുക്കുമ്പോൾ ജീവൻ അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ് അനി. പുതിയ പ്രെമോ വീഡിയോ പ്രേക്ഷകരെ ആകാംക്ഷഭരിതരാക്കിയിട്ടുണ്ട്.

കമന്റ്

ഇങ്ങനെ വലിച്ച് നീട്ടരുതെന്നാണ് പ്രേക്ഷകർ പറയുന്നത്. ഈ ട്രാക്കിന് ഇന്നെങ്കിലും തീരുമാനം ഉണ്ടാക്കുമോ... സുമിത്രയുടെ ബർത്ത് ഡേ പാർട്ടി ഇങ്ങനെ ശോകം ആക്കല്ലേ എന്നും ആരാധകർ പറയുന്നുണ്ട്. ഇന്നത്തെ എപ്പിസോഡ് അടിപൊളി ആണെന്നും അനന്യ തന്നേ അനിരുദ്ധിനെ രക്ഷിക്കുമെന്നും കമന്റ് വരുന്നുണ്ട്. എന്നാൽ അധികം പേരും സീരിയൽ വലിച്ച് നീട്ടുന്നതിൽ വിമർശിക്കുന്നവരാണ്.ആ വീട്ടിൽ എന്ത് ആഘോഷം നടന്നാലും ഇതു പോലെ ഒരു ടെൻഷൻ ഉണ്ടാക്കും. അനി തിര എണ്ണാൻ തുടങ്ങിയിട്ട് ആഴ്ച ഒന്നായി. എന്നു തീരും, രണ്ടാഴ്ച പിറന്നാൾ ആഘോഷിക്കാനും വേണം ഒരു യോഗം, അങ്ങോട്ട് ചാട് അല്ല പിന്നെ. മാതാപിതാക്കളെ അനുസരിക്കാത്ത മക്കൾക്കു ഇതല്ല ഇതിലും വലുത് വരണം,ഇത്രയും നീണ്ട ഒരു ബർത്ത് ഡേ കഴിഞ്ഞ വെള്ളിയാഴ്ച തുടങ്ങിയതാ,അങ്ങോട്ട്‌ ചാട് കുമാരേട്ടാ 😆.. ഹല്ല പിന്നെ... കുറച്ചു ദിവസായി,അനി പിറന്നാളിന് വരും പ്രോമോയിൽ സുമിത്ര കേക്ക് കട്ട് ചെയ്യുമ്പോൾ അടുത്ത് അനി ഉണ്ട് എന്നിങ്ങനെയുള്ള കന്റുകളാണ് അധികവും വരുന്നത്.

ഒന്നിപ്പിക്കരുത്

കൂടാതെ സുമിത്രയേയും സിദ്ധാർത്ഥിനേയും ഒരുമിപ്പിക്കരുതെന്നും പ്രേക്ഷകർ പറയുന്നുണ്ട്. സിദ്ധുവിന്റെ മനം മാറ്റം നല്ലതാണ് എന്നാൽ സുമിത്രയുമായി വീണ്ടും യോജിപ്പിക്കരുതെന്നാണ് ആരാധകർ പറയുന്നത്. നേരത്തേയും ഇതേകാര്യം പ്രേക്ഷകർ ആവശ്യപ്പെട്ടിരുന്നു. വേദികയും സിദ്ധാർത്ഥും അകന്നതിന് പിന്നാലെ തന്നെ ഈ ആവശ്യം പ്രേക്ഷകർ ശക്തമായി ഉന്നയിച്ചിരുന്നു,. സാധാരണ സീരിയൽ പോലെ ആക്കരുതെന്നായിരുന്നു പ്രേക്ഷകരുടെ അഭ്യർത്ഥന. കല്യാണം കഴിഞ്ഞതിന് പിന്നാലെയായിരുന്നു വേദികയും സിദ്ധാർത്ഥും അകലുന്നത്. വേദികയുടെ സ്വഭാവം മനസ്സിലാക്കിയതോടെയാണ് ഇരുവരും തെറ്റുന്നത്. സുമിത്രയെ പോലീസ് സ്റ്റേഷനിൽ കയറ്റിയതിന് പിന്നാലെയാണ് വേദികയെ സിദ്ധു വീട്ടിൽ നിന്ന് പുറത്താക്കുന്നത്. സുമിത്രയെ കരുവാക്കി തന്നെ വേദിക തിരിച്ച് സിദ്ധുവിന്റെ വീട്ടിൽ എത്തുകയായിരുന്നു.

Recommended Video

ഹണിമൂൺ പ്ലാൻ വെളിപ്പെടുത്തി | Apsara and Alby Exclusive Interview | Part 2 | Filmibeat Malayalam
താരങ്ങൾ

നടി മീര വാസുദേവ് ആണ് സുമിത്രയായി എത്തുന്നത്. മീരയ്ക്കൊപ്പം വൻ താരനിരയാണ് സീരിയലിൽ എത്തുന്നത്. കൃഷ്ണ കുമാർ മേനോൻ, ശരണ്യ ആനന്ദ്, നൂപിൻ, ആനന്ദ് നാരായണൻ, ശ്രീലക്ഷ്മി, ,എഫ്. ജെ. തരകൻ, ദേവി മേനോൻ, ഡോക്ടർ ഷാജു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് താരങ്ങൾക്കും ലഭിക്കുന്നത്. മീരയെ പോലെ തന്നെ നെഗറ്റീവ് വേഷത്തിൽ എത്തുന്ന ശരണ്യ ആനന്ദിനും നിരവധി ആരാധകരുണ്ട് . വേദികയായിട്ടുള്ള ശരണ്യയുടെ അഭിനയം ഗംഭീരമാണെന്നാണ് ആരാധകർ പറയുന്നത്. സോഷ്യൽ മീഡിയയിൽ സജീവമാണ് നടി. കുടുംബവിളക്കിലെ വിശേഷങ്ങളും സ്വന്തം സന്തോഷങ്ങളും താരം പങ്കുവെയ്ക്കാറുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X