അത് എന്റെ നിര്‍ബന്ധമായിരുന്നു! ഉപ്പും മുളകില്‍ ലച്ചുവിന്റെ ഭര്‍ത്താവായി വന്നതിനെക്കുറിച്ച് സിദ്ധാര്‍ത്ഥ്

ഉപ്പും മുളകിലേക്ക് അടുത്തിടെയായിരുന്നു സിദ്ധാര്‍ത്ഥ് പ്രഭു എത്തിയത്. ലച്ചുവിന്റെ ഭര്‍ത്താവ് സിദ്ധു എന്ന കഥാപാത്രത്തെയായിരുന്നു അദ്ദേഹം അവതരിപ്പിച്ചത്. ലച്ചുവിന്റെ വിവാഹം കഴിഞ്ഞത് മുതല്‍ സിദ്ധുവിനെ കാണാനില്ലല്ലോ എന്നായിരുന്നു ആരാധകരുടെ പരാതി. ഡെയ്ന്‍ ഡേവിഡായിരുന്നു തുടക്കത്തില്‍ സിദ്ധുവിനെ അവതരിപ്പിച്ചത്. പാറമട വീട്ടില്‍ എല്ലാവരും സിദ്ധുവിനെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം എന്നാണ് ഞങ്ങള്‍ക്ക് കാണാനാവുകയെന്നായിരുന്നു പ്രേക്ഷകരുടെ ചോദ്യങ്ങള്‍.

കാത്തിരിപ്പിനൊടുവിലായാണ് പരമ്പരയിലേക്ക് സിദ്ധുവായി സിദ്ധാര്‍ത്ഥ് പ്രഭു എത്തിയത്. ഞാന്‍ ചെയ്താല്‍ ശരിയാവുമോയെന്ന ആശങ്ക തന്നെ അലട്ടിയിരുന്നതായി സിദ്ധാര്‍ത്ഥ് പറയുന്നു. ഫ്‌ളവേഴ്‌സ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ജൂഹിയും സിദ്ധാര്‍ത്ഥും വിശേഷങ്ങള്‍ പങ്കുവെച്ചത്. ഈ ക്യാരക്ടറിലേക്ക് ഫിറ്റാവുക എന്നതായിരുന്നു പ്രധാനം.

Sidharth and Juhi about Uppum Mulakum
Photo Credit: Sidharth Prabhu/ Instagram

10 വര്‍ഷമായി ലച്ചുവായി വേഷമിടുകയാണ് ജൂഹി. ഉണ്ണിക്കൃഷ്ണന്‍ സാറിന്റെ മകന്‍ എന്റെ കൂടെ പഠിച്ചതാണ്. അവനിലൂടെയാണ് ഞാന്‍ ഈ പരമ്പരയിലേക്ക് വരുന്നത്. ഓഡീഷനൊന്നും ഉണ്ടായിരുന്നില്ല. 10 വര്‍ഷം പെട്ടെന്നങ്ങ് പോയി എന്നായിരുന്നു ജൂഹി പറഞ്ഞത്. ഇപ്പോള്‍ പുറത്ത് പോവുമ്പോള്‍ കെട്ടിയോന്‍ തിരിച്ച് പോയോ എന്നാണ് ചോദ്യങ്ങള്‍. ഞാന്‍ മാരീഡല്ല എന്ന് പറയുമ്പോള്‍ ഉപ്പും മുളകിലെ കാര്യമാണ് ചോദിക്കുന്നതെന്ന് അവര്‍ വിശദീകരിക്കും. സിദ്ധു ഇനി തിരികെ പോവുമോയെന്നൊക്കെ ചോദിക്കാറുണ്ട് ചിലര്‍. എന്റെ പാര്‍ട്‌നറിനെ ആള്‍ക്കാര്‍ ഏറ്റെടുക്കുമോയെന്ന കാര്യത്തില്‍ എനിക്ക് ആശങ്കയുണ്ടായിരുന്നു. എന്നാല്‍ വന്ന എപ്പിസോഡ് തന്നെ സിദ്ധു തൂക്കിയപ്പോള്‍ സന്തോഷമായി.

സിദ്ധു എന്ന് പറഞ്ഞൊരു ക്യാരക്ടറുണ്ട്, ചെയ്യാന്‍ താല്‍പര്യമുണ്ടോയെന്ന് ചോദിച്ച് ഫ്‌ളവേഴ്‌സില്‍ നിന്ന് കോള്‍ വരികയായിരുന്നു എനിക്ക്. ഇതിന് മുന്‍പ് വേറൊരാള്‍ ഈ കഥാപാത്രം ചെയ്തതാണെന്ന് എനിക്ക് അറിയാമായിരുന്നു. അങ്ങനെയാണ് ഞാന്‍ എനിക്ക് ഓഡീഷന്‍ വേണമെന്ന് അവരോട് അങ്ങോട്ടാവശ്യപ്പെട്ടത്. ഓഡീഷനില്‍ ഞാന്‍ സംതൃപ്തനാവുകയാണെങ്കില്‍ മാത്രം ചെയ്യാം എന്നായിരുന്നു എന്റെ ചിന്ത.

അങ്ങനെയാണ് ലൊക്കേഷനില്‍ വന്ന് ജൂഹിയും, അല്‍സാബിത്തുമായി ഒരു രംഗം ചെയ്ത് നോക്കുന്നത്. ചെയ്ത് നോക്കിയപ്പോള്‍ ഓക്കെയായിരുന്നു. ചെയ്ത് ചെയ്ത് ഓക്കെയാക്കി എടുക്കാം എന്നൊരു കോണ്‍ഫിഡന്‍സ് വന്നിരുന്നു. അങ്ങനെയാണ് ഞാന്‍ ഈ ടീമിനൊപ്പം ജോയിന്‍ ചെയ്യുന്നത്. നേരത്തെ വേറൊരാള്‍ ചെയ്ത് വെച്ച ക്യാരക്ടറിന്റെ ബാക്കിയാണ് ഞാനിപ്പോള്‍ ചെയ്യുന്നത്.പ്രമോയും കാര്യങ്ങളുമൊക്കെ വന്ന്, എപ്പിസോഡ് സംപ്രേഷണം ചെയ്ത് സിദ്ധുവിനെ പ്രേക്ഷകര്‍ അംഗീകരിച്ചപ്പോഴാണ് ഞാന്‍ ഓക്കെയായത് എന്നും സിദ്ധാര്‍ത്ഥ് പറയുന്നു.

റീടേക്കുകള്‍ പോവാറുണ്ട് ഞാന്‍. ബെറ്റര്‍ ഔട്ടപുട്ട് കൊടുക്കാന്‍ താല്‍പര്യമുള്ളത് കൊണ്ടാണ്. എത്ര ടേക്ക് വരെ പോയെന്ന് ഞാനൊരിക്കലും കൗണ്ട് ചെയ്യാറില്ല. ഏറ്റവും കൂടുതല്‍ ടേക്ക് പോവുമ്പോള്‍ അത്രയും നല്ല ഔട്ട്പുട്ട് കിട്ടുമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. 12 വയസില്‍ കണ്ട പയ്യനല്ല ഇപ്പോള്‍ 26 കാരനായി. പഠനം പൂര്‍ത്തിയാക്കി, കുറച്ച് ബിസിനസുകളൊക്കെ ചെയ്യുന്നുണ്ട്. യാദൃശ്ചികമായി അഭിനയ രംഗത്തേക്ക് വന്നതാണ് ഞാനും ചേച്ചിയും. ചേച്ചി നഴ്‌സായി യുകെയില്‍ ജോലി ചെയ്യുകയാണ്. പിആര്‍ ഒക്കെയായി അവിടെ സെറ്റിലാണ് പുള്ളിക്കാരി. ഉപ്പും മുളകിലേക്ക് നാത്തൂനായി വരാന്‍ സാധ്യതയുണ്ടോയെന്ന് ചോദിച്ചപ്പോള്‍ അതിന് ചാന്‍സില്ലെന്നായിരുന്നു സിദ്ധാര്‍ത്ഥിന്റെ മറുപടി.

More from Filmibeat

Read more about: uppum mulakum juhi rastagi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X