ബിഗ് ബോസ് മത്സരം കഴിഞ്ഞു! വിന്നറിന് 40 ലക്ഷം രൂപയുടെ പാരിതോഷികം: ചിത്രങ്ങള്‍ പുറത്ത്
ബിഗ് ബോസില്‍ വിജയിക്കുന്നത് ആരാണെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ സല്‍മാന്‍ ഖാന്‍ അവതാരകനായിട്ടെത്തുന്ന ഹിന്ദി ബിഗ് ബോസിന്റെ വിജയിയെ പ്രഖ്യാപിച്ചിരിക്കുകയാണ്. മാസങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച പതിമൂന്നാം സീസണ്‍ ആണ് കഴിഞ്ഞ ദിവസം അവസാനിച്ചത്. സിദ്ധാര്‍ഥ് ശുക്ലയാണ് ഇത്തവണ മത്സരത്തില്‍ ഒന്നാം സ്ഥാനത്ത് എത്തിയത്.

ദില്‍ സേ ദില്‍ തക് എന്ന സിനിമയിലൂടെ ശ്രദ്ധേയനായ താരമാണ് സിദ്ധാര്‍ഥ് ശുക്ല. ബിഗ് ബോസിലെത്തിയതിന് ശേഷം എല്ലാവരുടെയും ശ്രദ്ധ പിടിച്ച് പറ്റാന്‍ താരത്തിന് സാധിച്ചിരുന്നു. വീട്ടിലെ ജോലികളെല്ലാം നല്ല രീതിയില്‍ ചെയ്യുകയും സഹായത്തിന് വേണ്ടി വനിതാ മത്സരാര്‍ഥികളെയായിരുന്നു സിദ്ധാര്‍ഥ് കൂടുതലായും ആശ്രയിച്ചത്. ഇതൊക്കെയാണ് ഏറ്റവും നല്ല മത്സരാര്‍ഥിയായി സിദ്ധാര്‍ഥ് മാറാന്‍ കാരണം.
ഇന്ത്യന്‍ ടെലിവിഷന്‍ പരിപാടികളില്‍ ഏറ്റവും റേറ്റിംഗിലുള്ള റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. ഹിന്ദിയിലൂടെയായിരുന്നു തുടക്കം. ബേളിവുഡിലെ മുന്‍നിര താരങ്ങളെല്ലാം അവതാരകരയായി എത്തിയിരുന്നു. കഴിഞ്ഞ കുറേ സീസണുകളില്‍ നടന്‍ സല്‍മാന്‍ ഖാന്‍ ആയിരുന്നു അവതാരകന്‍. ഇടക്കാലത്ത് ബിഗ് ബോസ് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.


Click it and Unblock the Notifications