For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കേസ് ഒത്തുതീർപ്പാക്കി വേദികയെ സ്വീകരിക്കാൻ തയ്യാറായി സിദ്ധു, സുമിത്രയെ വെറുതെ വിടാതെ വേദിക

  |

  കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. 2020 ൽ ആരംഭിച്ച പരമ്പര സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. ബംഗാളി സീരിയൽ ആയ ശ്രീമോയിയുടെ മലയാളം പതിപ്പാണിത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി, ഹിന്ദി ഭാഷകളിലും സീരിയൽ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. മലയാളത്തിൽ റേറ്റിംഗിൽ രണ്ടാം സ്ഥാനത്താണ് കുടുംബവിളക്ക് ഇപ്പോൾ. ആദ്യ സ്ഥാനത്തായിരുന്ന സീരിയൽ കഴിഞ്ഞ കുറച്ച് ആഴ്ചകളായി രണ്ടാം സ്ഥാനത്തേയ്ക്ക് ചുവട് ഇടറിയിരിക്കുകയാണ്.

  അഭിനയം മാത്രമല്ല ദീപികയെ കൊണ്ട് ഈ പണിയും പറ്റും, രൺബീറിനെ മുന്നിൽ ഇരുത്തി കൊണ്ട് കരീന..

  സുമിത്ര എന്ന വീട്ടമ്മയുടെ കഥയാണ് കുടുംബവിളക്ക്. ഇവരുടെ ജീവിതത്തിലൂടെയാണ് സീരിയൽ മുന്നോട്ട് പോകുന്നത്. കുടുംബത്തിന് വേണ്ടി ജീവിച്ച സുമിത്രയെ തേടി പ്രതിസന്ധികൾ എത്തുകയായിരുന്നു. ഇതിനെയെല്ലാം അതിജീവിച്ച് ജീവിത വിജയം നേടുകയാണ് ഈ പാവം സ്ത്രീ. ഒരു സ്ത്രീയുടെ അതിജീവനത്തിന്റെ കഥകൂടിയാണ് കുടുംബവിളക്ക്. നടി മീര വാസുദേവ് ആണ് സുമിത്രയായി എത്തുന്നത്. മീരയ്ക്കൊപ്പം പ്രേക്ഷകരുടെ പ്രിയ താരങ്ങളും സീരിയലിൽ എത്തുന്നുണ്ട്.

  ഡേറ്റിംഗ് സമയത്ത് ഐശ്വര്യ നൽകിയ ആ സർപ്രൈസ് ഞെട്ടിച്ചു, അമൂല്യമായ സമ്മാനത്തെ കുറിച്ച് അഭിഷേക് ബച്ചൻ

  മുണ്ടുടുത്ത് തോര്‍ത്തും കെട്ടി ബെല്‍റ്റും കെട്ടി മരക്കാര്‍ യുദ്ധത്തിന് പോയിട്ടുണ്ടാവില്ല, പ്രിയദർശൻ പറയുന്നു

  മീരയെ പോലെ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് മറ്റ് താരങ്ങൾക്കും ലഭിക്കുന്നത്. കൃഷ്ണകുമാർ മേനോൻ , ശരണ്യ ആനന്ദ്, നൂപിൻ, ആനന്ദ് നാരായണൻ, ശ്രീലക്ഷ്മി, ,എഫ്. ജെ. തരകൻ, ദേവി മേനോൻ, ഡോക്ടർ ഷാജു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നെഗറ്റീവ് പോസിറ്റീവ് വ്യത്യാസമില്ലാതെ താരങ്ങളുടെ പ്രകടനത്തെ അഭിനന്ദിച്ച് ആരാധകർ രംഗത്ത് എത്താറുണ്ട്. സീരിയലിൽ നെഗറ്റീവ് വേഷമാണ് ആനന്ദ് നാരായണനും, ശരണ്യ ആനന്ദും അവതരിപ്പിക്കുന്നത്. ഇവർക്ക് സോഷ്യൽ മീഡിയയിൽ മികച്ച ആരാധകരുണ്ട്. സീരിയലിൽ ഇവരുടെ കഥാപാത്രങ്ങള വെറുക്കുന്നത് താരങ്ങളുടെ പ്രകടനമാണെന്നാണ ആരാധകർ പറയുന്നത്.

  തുടക്കത്തിൽ കുടുംബവിളക്കിന് എല്ലാവരേയും തൃപ്തിപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല. ഒരു ടിപ്പിക്കൽ കണ്ണീർ പരമ്പരയുടെ സ്റ്റൈലിലായിരുന്ന സീരിയൽ കഥ പറഞ്ഞത്. എന്നാൽ സുമിത്ര ബോൾഡ് ആയതോടെയാണ് ആരാധകരുടെ എണ്ണം വർധിച്ചത്. കുടുംബം ലോകമായി കണ്ട ഒരു പാവം വീട്ടമ്മയായിരുന്നു സുമിത്ര. സുഹൃത്തായ വേദികയെ കല്യാണം കഴിക്കാൻ വേണ്ടി സിദ്ധു സുമിത്രയെ ഒഴിവാക്കുകയായിരുന്നു. ഇതിന് ശേഷമാണ് സുമിത്ര ബോൾഡായത്. വേദികയുമായുള്ള വിവാഹം സൃഷ്ടിച്ച പ്രശ്നങ്ങളിലൂടെയാണ് ഇപ്പോൾ കുടുംബവിളക്ക് സഞ്ചരിക്കുന്നത്.

  വിവാഹത്തിന് ശേഷമാണ് വേദികയെ സിദ്ധാർത്ഥിന് ശരിക്കും മനസ്സിലാവുന്നത്. ഇവരുടെ തനിനിറം മനസിലാക്കിയ സിദ്ധു വീട്ടിൽ നിന്ന് ഇറക്കി വിടുകയായിരുന്നു. വീട്ടിൽ തിരിച്ച് കയറാൻ ഗർഭം ഉൾപ്പെടെ പല മാർഗങ്ങളും പയറ്റിയെങ്കിലും അതൊന്നും ഫലം കണ്ടില്ല. എന്നാൽ ഇപ്പോഴിത വേദികയുടെ പദ്ധതിയ്ക്ക് മുന്നിൽ കീഴടങ്ങിയിരിക്കുകയാണ് സിദ്ധാർത്ഥ്. സുമിത്രയ്ക്കും കുടുംബത്തിനും എതിരെ കേസ് കൊടുത്തതിനെ തുടർന്നാണ് സിദ്ധു തന്റെ തീരുമാനം മാറ്റിയത്. ഇപ്പോഴിത കേസ് പിൻവലിപ്പിക്കാൻ വേണ്ടി വേദികയെ സ്വീകരിക്കാൻ തയ്യാറാവുകയാണ് സിദ്ധു. തിരിച്ച് വിളിച്ചിട്ടും സുമിത്രയെ വെറുതെ വിടാൻ വേദിക ഒരുക്കമല്ല. സുമിത്രയെ കരുവാക്കി സിദ്ധുവിനെ പൂട്ടാനാണ് ഇവർ ശ്രമിക്കുന്നത്. രണ്ടും കൽപ്പിച്ചാണ് വേദിക തിരികെ എത്തിയിരിക്കുന്നത്. ഇനി കുടുംബവിളക്ക് മറ്റൊരു കഥാഗതിയിലൂടെയാവും നീങ്ങുക.

  Bheeman Raghu directorial debut movie Chana | FilmiBeat Malayalam

  സിദ്ധുവിന്റെ നിലപാട് എന്തുകൊണ്ടും നന്നായി എന്നാണ പ്രേക്ഷകർ പറയുന്നത്. എന്തയാലും സിദ്ധുവിന്റെ നിലപാട് എന്തുകൊണ്ടും നന്നായി...അവർ തെരെഞ്ഞെടുത്ത ജീവിതം അല്ലേ so 2 പേരും ഒരുമിച്ച് ജീവിച്ചു തീർക്കട്ടെ....അതേ സമയം സുമിത്ര തന്റെ ബിസ്നസ്സിൽ ഉയരട്ടെ എന്നും പ്രേക്ഷകർ പറയുന്നു. സിദ്ധുവിനെ വിമർശിക്കുന്നതിനോടൊപ്പം പിന്തുണക്കുന്നവരും ഉണ്ട്.വേദികയെ കൊണ്ട് വന്നു സിദ്ധു നല്ലൊരു പാഠം പഠിപ്പിക്കണമെന്നാണ് ൊരു വിഭാഗം പറയുന്നത്. ഒപ്പം സരസ്വതി അമ്മയ്ക്കും എട്ടിന്റെ പണി കിട്ടണമെന്നും കുടുംബവിളക്ക് ആരാധകർ പറയുന്നു.

  English summary
  Sidharth To Call back Vedhika After Settling Case against his Family, Kudumbavilakku Promo
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X