സരസ്വതിയ്ക്ക് കണക്കിന് കൊടുത്ത് സിദ്ധു,വേദികയെ തിരിച്ച് വിളിച്ചത് വെറുതെയല്ല, മാറ്റത്തോടെ കുടുംബവിളക്ക്

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് കുടുംബവിളക്ക്. സീരിയൽ സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. 2020ൽ ആണ് സീരിയൽ ആരംഭിക്കുന്നത്. തുടക്കത്തിൽ എല്ലാ പ്രേക്ഷകരേയും തൃപ്തിപ്പെടുത്താൻ പരമ്പരയ്ക്ക് കഴിഞ്ഞിരുന്നില്ല. പിന്നീട് സീരിയലിന്റെ കഥാഗതി മാറുകയായിരുന്നു. ഇതോടെ സീരിയലിന് ആരാധകരുടെ എണ്ണം കൂടുകയായിരുന്നു.

സുമിത്ര എന്ന വീട്ടമ്മയുടെ കഥയാണ് കുടുംബവിളക്ക്. ഇവരുടെ ജീവിതത്തിലൂടെയാണ് സീരിയൽ മുന്നോട്ട് പോകുന്നത്. നടി മീര വാസുദേവ് ആണ് സുമിത്രയായി എത്തുന്നത്. മീരയെ കൂടാതെ വൻതാരനിരയും സീരിയലിൽ എത്തുന്നുണ്ട് ഇപ്പോൾ സംഭവബഹുലമായി മുന്നേട്ട് പോവുകയാണ് . ബംഗാളി പരമ്പര ശ്രീമേയിയുടെ മലയാളം പതിപ്പാണ് കുടുംബവിളക്ക്, മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, മറത്തി ഭാഷകളിലും സീരിയൽ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. മലയാളത്തെ പോലെ മികച്ച പ്രേക്ഷക സ്വീകാര്യതയാണ മറ്റ് ഭാഷകളിൽ നിന്നും ലഭിക്കുന്നത്.

കുടുംബവിളക്ക്

തുടക്കത്തിൽ റേറ്റിംഗിൽ ആദ്യസ്ഥാനത്തായിരുന്നു സീരിയൽ. എന്നാൽ പിന്നീട് രണ്ടാം സ്ഥാനത്തേയ്ക്ക് മാറുകയായിരുന്നു. തുടർച്ചയായി ഒരേ കഥാഗതിയിലൂടെ സഞ്ചരിച്ചതിനെ തുടർന്നാണ് സീരിയൽ രണ്ടാം സ്ഥാനത്തിലേയ്ക്ക് തളളപ്പെട്ടത്. ഇപ്പോഴിത സീരിയലിൽ വീണ്ടും ട്വിസ്റ്റ് സംഭവിക്കുകയാണ്. മറ്റൊരു കഥാസന്ദർഭത്തിലേയ്ക്ക് കടക്കുകയാണ്. സുമിത്രയെ ചുറ്റിപ്പറ്റ സഞ്ചരിച്ച കഥ ഇപ്പോൾ സിദ്ധുവിലേയ്ക്ക് തിരിഞ്ഞിരിക്കുകയാണ്. സിദ്ധാർത്ഥിന്റെ മാറ്റം നേരത്തെ തന്നെ പ്രേക്ഷകരിൽ സന്തോഷം ഉളവാക്കിയിരുന്നു. ഇപ്പോഴിത മൗനം പാലിച്ചിരുന്ന സിദ്ധാർത്ഥ് സ്ട്രോങ്ങായിരിക്കുകയാണ്.

വേദിക തിരികെ വരുന്നു

വേദികയുമായുളള വിവാഹത്തോടെയാണ് സിദ്ധാർത്ഥിൽ മാറ്റം സംഭവിക്കുന്നത്. കല്യാണത്തോടെ ഇവരുടെ യഥാർഥ സ്വഭാവം മനസ്സിലാക്കുകയായിരുന്നു. പലപ്പോഴും വേദികയെ തിരുത്താൻ ശ്രമിച്ചുവെങ്കിലും ഇവർ സിദ്ധാർത്ഥിന്റ വാക്ക് കേൾക്കാൻ തയ്യാറായിരുന്നില്ല. സുമിത്രയെ ഏത് മാർഗത്തിലൂടേയും തകർത്ത് ശ്രീനിലയത്തിലെ അധികാരം നേടുക എന്നതായിരുന്നു വേദികയുടെ ലക്ഷ്യം. എല്ലാ കാര്യങ്ങളും മനസ്സിലാക്കിയ സിദ്ധ ക്രമേണ വേദികയിൽ നിന്ന് അകലുകയായിരുന്നു. സുമിത്രയെ കള്ളക്കേസിൽ കുടുക്കിയതോടെ വീട്ടിൽ നിന്നും ഇറക്കി വിടുകയായിരുന്നു. വീട്ടിൽ തിരിച്ച് കയറാൻ വേദിക ഗർഭം ഉൾപ്പെടെ പല മാർഗങ്ങളും നോക്കിയെങ്കിലും അതൊന്നും സിദ്ധാർത്ഥിന് മുന്നിൽ വിലപ്പോയില്ല. ഏറ്റവും ഒടുവിൽ സുമിത്രയെ കരുവാക്കി വേദിക സിദ്ധുവിന്റെ വീട്ടിലേയ്ക്ക് തിരികെ വരുകയാണ്.

 അമ്മയ്ക്ക് എട്ടിന്റെ  പണി

എന്നാൽ ഈ രണ്ടാം വരവ് വേദികയ്ക്ക് അത്ര സുഖകരമായിരിക്കില്ല. പഴയ സിദ്ധാർത്ഥ് അല്ല ഇപ്പോൾ. ആകെ മാറിയിരിക്കുകയാണ്. ഇനി വേദികയ്ക്ക് കഷ്ടകാലമായിരിക്കും. നിബന്ധനകളോടെയാണ് സിദ്ധു വേദികയെ സ്വീകരിച്ചിരിക്കുന്നത്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് കുടുംബവിളക്കിന്റെ പുതിയ പ്രെമേയാണ്. വേദികയ്ക്ക് മാത്രമല്ല അമ്മയ്ക്കും മകൻ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. വേദിക തിരികെ വന്നത് പ്രമാണിച്ച് പരദൂഷണവുമായി എത്തിയ സരസ്വതി അമ്മയെ സിദ്ധു വീട്ടിൽ നിന്ന് ഇറക്കി വിട്ടിരികകുകയാണ്. ഇനി മേലിൽ വീട്ടിലേയ്ക്ക് വരരുതെന്നും മകൻ അമ്മയ്ക്ക് മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്. സരസ്വതിയമ്മ ആ നാണം കെട്ടിരിക്കുകയാണ്.

അമ്മയ്ക്ക് മുന്നറിയിപ്പ്

വേദിക തിരികെ വീട്ടിൽ എത്തിയതിനെ തുടർന്നാണ് പരദൂഷണവുമായി സരസ്വതി അമ്മ മകന്റെ വീട്ടിൽ എത്തിയത്. എന്നാൽ എല്ലാത്തവണത്തേയും പോലെ അമ്മയുടെ പരദൂഷണത്തെ സിദ്ധു നിശബ്ദമായി കേട്ടിരുന്നില്ല. വേദികയുടെ മുന്നിൽ വെച്ച് അമ്മയ്ക്ക് കണക്കിന് കൊടുക്കുകയായിരുന്നു. '' നിങ്ങളാണ് ആ വീട്ടിലും ഈ വീട്ടിലും കലഹം ഉണ്ടാക്കുന്നതെന്നും ഇങ്ങോട്ട് വരുന്നത് ഒഴിവാക്കിയാൽ ഈ വീട്ടിലെ പല പ്രശ്നങ്ങളും തീരും. അഴുക്ക് നിറഞ്ഞ മനസ്സുമായി അമ്മ ഇങ്ങേോട്ടേയ്ക്ക് വരരുതെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറക്കി വിടുകയാണ്. ഞെട്ടലോടെയാണ് സിദ്ധുവിന്റെ വാക്കുകൾ വേദികയും സരസ്വതിയമ്മയും കേട്ട് നിന്നത്.

സരസ്വതി അമ്മയ്ക്ക് കണക്കിന്  കൊടുത്തു ശിവദാസ് മോനോൻ

എന്നാൽ ഇത് കൊണ്ടൊന്നും അവസാനിപ്പിക്കാൻ സിദ്ധു തയ്യാറായില്ല. അമ്മയെ തന്റെ വീട്ടിലേയ്ക്ക് ഇനി അയക്കരുതെന്ന് അച്ഛനെ വിളിച്ച് പറയുകയാണ്. മകൻ പറഞ്ഞതിന് ബാക്കിയായി സരസ്വതി അമ്മയ്ക്ക് -ശിവദാസ് മേനോനും ശരിക്ക് കൊടുക്കുകയാണ്. സുമിത്രയുടെ മുന്നിൽ വെച്ചാണ് അമ്മയെ മകൻ ഇറക്കി വിട്ട കാര്യം ശിവദാസ് മേനോൻ പറയുന്നത്. ''അവന്റെ ആദ്യ വിവാഹം കുളമാക്കിയത്. ഇവളാണെന്ന് അവന് അറിയാം. ഇനി വേദികയുമായുള്ള ബന്ധവും വഷളാവാതിരിക്കാനാണ് ഇറക്കി വിട്ടതെന്നെന്ന് സിദ്ധു വിളിച്ച കാര്യം പറഞ്ഞ് കൊണ്ട് ശിവദാസ് മേനോൻ പറയുന്നു.

വേദികയ്ക്കും  പണി

സരസ്വതി അമ്മയ്ക്ക് മാത്രമല്ല വേദികയ്ക്കും സിദ്ധാർത്ഥ് എട്ടിന്റെ പണി കൊടുത്തിട്ടുണ്ട്. ഇനി വീട്ടിൽ ഹോട്ടൽ ഫുഡ് വാങ്ങില്ലെന്നും വേദികയോട് അടുക്കളയിൽ കയറി ഭക്ഷണം ഉണ്ടാക്കണമെന്നും സിദ്ധാർത്ഥ് പറയുകയാണ്. സുമിത്രയെ പോലെ രാപകൽ ഇല്ലാതെ കിച്ചണിൽ നിരങ്ങി നടക്കാൻ തനിക്ക് പറ്റില്ലെന്ന് പറയുകയാണ് വേദിക. എന്നാൽ സുമിത്രയെ പോലെ ഭർത്താവിന് ഭക്ഷണം ഉണ്ടാക്കി നൽക്കാൻ നിനക്ക് കഴിണമെന്ന് ശക്തമായ ഭാഷയിൽ തന്നെ സിദ്ധു പറയുകയാണ്. അതിനുള്ള കഴിവ് ഇല്ലെങ്കിൽ ഭാര്യയായി ജീവിച്ചിട്ട് കാര്യമില്ലെന്നും സിദ്ധു കൂട്ടിച്ചേർത്തു ഇന്നത്തെ എപ്പിസോഡിനായി പ്രേക്ഷകർ ആകാക്ഷംയോടെ കാത്തിരിക്കുകയാണ്.

പ്രേക്ഷകരുടെ  കമന്റ്

സിദ്ധുവിന്റ നിലപാട് കലക്കി എന്നാണ് പ്രേക്ഷകർ പറയുന്നത്. ഇന്നത്തെ എപ്പിസോഡ് കാണാൻ കട്ട വെയിറ്റിംഗ് ആണെന്നും ഇവർ പറയുന്നുണ്ട്. സിദ്ധുവിന്റെ ഈ നിലപാട് കലക്കി. ഇനി വേദികയെ ഒരു പാഠം പഠിപ്പിക്കണം ഇപ്പോഴാണ് കെവിയുടെ പഴയ ഓളം തിരിച്ച് വന്നതെന്നും ആരാധകർ പറയുന്നു. സിദ്ധു ഇങ്ങനെ തന്നെ മുന്നോട്ട് പോണം. ഇനി അങ്ങോട്ട് സൂപ്പർ എപ്പിസോഡ് ആയിരിക്കുമെന്നും ആരാധകർ പറയുന്നു. സരസ്വതിയമ്മയെ ഇറക്കി വിട്ടതു വളരെ നല്ല കാര്യമാണെന്നാണ് പ്രേക്ഷകർ പറയുന്നത്. ഇത് കുറച്ച് കൂടി മുന്നേ വേണമായിരുന്നു എന്നാണ് ആരാധകർ പറയുന്നത്. ശരണ്യയ്ക്കും ഒരകു പണി കൊടുക്കണമെന്നും പറയുന്നുണ്ട്. ഒറ്റ ദിവസം കൊണ്ട് സിദ്ധുവിന് ആരാധകരുടെ എണ്ണം കൂടിയിരിക്കുകയാണ്.

താരങ്ങൾ

കൃഷ്ണകുമാർ മേനോൻ ആണ് സിദ്ധാർത്ഥ് ആയി എത്തുന്നത്. മീര വാസുദേവാണ് സുമിത്രയെ അവതരിപ്പിക്കുന്നത്. ശരണ്യ ആനന്ദ്, നൂപിൻ, ആനന്ദ് നാരായണൻ, ശ്രീലക്ഷ്മി, ,എഫ്. ജെ. തരകൻ, ദേവി മേനോൻ, ഡോക്ടർ ഷാജു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ. നെഗറ്റീവ് പോസിറ്റീവ് വ്യത്യാസമില്ലാതെ മികച്ച അഭിപ്രായമാണ് താരങ്ങൾക്ക് ലഭിക്കുന്നത്. സീരിയലിൽ നെഗറ്റീവ് വേഷമാണ് ആനന്ദ് നാരായണനും, ശരണ്യ ആനന്ദും അവതരിപ്പിക്കുന്നത്. സുമിത്രയെ പോലെ തന്നെ ഇവർക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഇവർക്കും ലഭിക്കുന്നത്. സോഷ്യൽ മീഡിയയിൽ കൈനിറയെ ആരാധകർ ഇവർക്കും ഉണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X