ബെസ്റ്റിക്കൊപ്പം റീൽസും ആഘോഷവും; ഫ്രണ്ട് വന്നപ്പോൾ വൈഫ് പോയി, ലിനു സിജോയ്ക്കൊപ്പമില്ലേ?; ചർച്ചയായി പോസ്റ്റ്!

ബി​ഗ് ബോസ് മലയാളം സീസൺ ആറിൽ മത്സരാർത്ഥിയായി എത്തി ശ്രദ്ധ നേടിയ യുട്യൂബറും സോഷ്യൽ‌മീഡിയ ഇൻഫ്ലൂവൻസറുമാണ് സിജോ ജോൺ. ആലപ്പുഴ സ്വദേശിയായ സിജോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യക്തിമുദ്ര പതിപ്പിച്ചശേഷമാണ് ബി​ഗ് ബോസിൽ മത്സരിക്കാനെത്തിയത്. ആദ്യത്തെ രണ്ടാഴ്ച മികച്ച പ്രകടനം കാഴ്ചവെച്ചു. അതിനിടയിൽ സഹമത്സരാർത്ഥി റോക്കിയുമായി വാക്കേറ്റമുണ്ടായി.

അത് കയ്യാങ്കളിയിലേക്ക് മാറി സിജോയ്ക്ക് മുഖത്ത് ഇടികൊണ്ടു. പിന്നീട് കുറേനാളുകൾ അതുമായി ബന്ധപ്പെട്ടുള്ള സർജറികളും ചികിത്സയിലുമായിരുന്നു സിജോ. ഫിനാലെയോട് അടുത്തപ്പോൾ ഹൗസിൽ തിരികെ വന്നെങ്കിലും കാര്യമായ പ്രകടനം കാഴ്ചവെക്കാൻ കഴിയാതെ പുറത്താവുകയായിരുന്നു. ബി​ഗ് ബോസിനുശേഷം സോഷ്യൽമീഡിയയിൽ ആക്ടീവാണ് സിജോ ജോൺ.

Sijo John

റീൽസ്, ബിസിനസുമായി ബന്ധപ്പെട്ട വീഡിയോകൾ, പ്രമോഷൻ വീഡിയോകളെല്ലാം സിജോ ചെയ്യാറുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സിജോ പങ്കിടുന്ന റീലുകൾ വലിയ രീതിയിൽ ഫോളോവേഴ്സിന് ഇടയിൽ ചർച്ചയായി മാറുകയാണ്. തന്റെ ആത്മാർത്ഥ സുഹൃത്തായ അനീറ്റയ്ക്കൊപ്പമുള്ള ഫണ്ണി റീലുകളാണ് സിജോ പങ്കുവെച്ചതിൽ ഏറെയും.

മൂന്ന് വർഷങ്ങൾക്കുശേഷമാണ് ഇരുവരും നേരിൽ കാണുന്നത്. അനീറ്റ ഓസ്ട്രേലിയയിൽ സെറ്റിൽഡാണ്. നമുക്ക് എല്ലാവർക്കും ഒരു ബെസ്റ്റ്ഫ്രണ്ട് ഉണ്ടാവില്ലേ?. നമ്മൾ എന്ത് തൊട്ടിത്തരം ചെയ്താലും കട്ടയ്ക്ക് കൂടെ നിൽക്കുന്ന, എന്ത് വിഷയം വന്നാലും ഏറ്റവും ആദ്യം വിളിക്കുന്ന ഒരു ബെസ്റ്റി. ഞാൻ എന്റെ ബെസ്റ്റിയെ ഏതാണ്ട് മൂന്ന് വർഷങ്ങൾക്കുശേഷം ഇന്ന് കാണാൻ പോവുകയാണ്. അവൾ ഓസ്ട്രേലിയയിൽ നിന്നും നാട്ടിൽ വന്നിട്ടുണ്ട്.

അവളെ ഞാൻ കാണാൻ പോവുകയാണ് എന്ന് പറഞ്ഞുള്ളതായിരുന്നു ആദ്യത്തെ റീൽ. ഇരുവരും ആദ്യമായി കാണുന്നതും സൗഹൃ​ദം പങ്കിടുന്നതും സിജോയെ കണ്ട് സന്തോഷം കൊണ്ട് അനീറ്റയുടെ കണ്ണ് നിറയുന്നതുമെല്ലാം ഈ റീലിൽ കാണാം. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിട്ടുള്ള റിയാലിറ്റി ഷോ ദെ ഷെഫിലെ മത്സരാർത്ഥിയും സെക്കന്റ് റണ്ണറപ്പുമായിരുന്നു അനീറ്റ.

ബെസ്റ്റിക്കൊപ്പം ചായ കുടിക്കാൻ പോകുന്നതിന്റെയും ‍വൈബ് അടിച്ച് ഡ്രൈവ് പോകുന്നതിന്റെയും അടക്കം നിരവധി രസകരമായ റീലുകൾ സിജോ പങ്കിട്ടിട്ടുണ്ട്. എന്നാൽ റീലുകൾക്ക് സിജോ പ്രതീക്ഷിച്ചതുപോലൊരു സ്വീകരണമല്ല ഫോളോവേഴ്സിൽ നിന്നും ലഭി‌ച്ചത്. വിവാഹിതനായ സിജോ ബെസ്റ്റി പെൺകുട്ടിക്കൊപ്പം ഇത്തരത്തിലുള്ള റീലുകൾ ചെയ്യുന്നതിനെ അം​ഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു ഏറെയും കമന്റുകൾ.

Sijo John

മാത്രമല്ല സിജോയെ ഭാര്യ ലിനുവിപ്പോൾ ഇൻസ്റ്റ​ഗ്രാമിൽ ഫോളെ ചെയ്യുന്നുമില്ല. അതിനാൽ സിജോയും ഭാര്യയും പിണക്കത്തിലാണോ എന്ന ചോദ്യവും ഫോളോവേഴ്സിൽ നിന്നും ഉയരുന്നുണ്ട്. ബെസ്റ്റിക്കൊപ്പം റീൽസും ആഘോഷവും... ഫ്രണ്ട് വന്നപ്പോൾ വൈഫ് പോയി. ഭാര്യ ഇതൊക്കെ കാണുകയില്ലേ?, പൊതുവെ ഫ്രണ്ട്ഷിപ്പ് വീഡിയോകൾ കാണുമ്പോൾ ഒരു ഇഷ്ടം തോന്നും. പക്ഷെ സിജോയുടേയും അനീറ്റയുടേയും വീഡിയോ അറപ്പുളവാക്കുന്നു, കുറച്ച് ഇഷ്ടം സിജോയോട് ഉണ്ടായിരുന്നു.

അതും പോയി കിട്ടി. അൺഫോളോ ചെയ്യുന്നു, ഭാര്യ എവിടെ?, ഭാര്യയെ ഇതുപോലെ ബെസ്റ്റിക്കൊപ്പം കറങ്ങാൻ വിടുമോ എന്നിങ്ങനെ നീളുന്നു കമന്റുകൾ. ഒന്നിനോടും സിജോയോ ലിനുവോ പ്രതികരിച്ചിട്ടില്ല. അതേസമയം വൈറലാകാൻ നെ​ഗറ്റീവ് പബ്ലിസിറ്റി സിജോ ട്രൈ ചെയ്യുന്നതാകുമെന്നും ചിലർ കുറിച്ചു.

ബെസ്റ്റിക്കൊപ്പമുള്ള സിജോയുടെ റീൽസെല്ലാം മില്യൺ വ്യൂസ് തൊട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം ജനുവരിയിലായിരുന്നു സിജോയുടേയും ലിനുവിന്റേയും വിവാഹം. വർഷങ്ങൾ നീണ്ട പ്രണയത്തിനുശേഷമായിരുന്നു വിവാഹം. ജിന്റോ, സായി, ശോഭ തുടങ്ങി നിരവധി ബിഗ് ബോസ് താരങ്ങളും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ലിനുവിന് ഇപ്പോൾ ലേഡീസ് വസ്ത്രങ്ങളുടെ ഒരു ഓൺലൈൻ ബിസിനസുണ്ട്.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X