പെൺകുട്ടികളോട് ന​ഗ്ന ഫോട്ടോ ആവശ്യപ്പെട്ടു, അമേരിക്കക്കാരി വിവാഹത്തിൽ നിന്ന് പിന്മാറി, ദുബായിൽ നടന്നത്; സിജോ

By Desk

ബി​ഗ് ബോസ് മലയാളം സീസൺ ആറ് വിജയിയും സെലിബ്രിറ്റി ഫിറ്റ്നസ് ട്രെയിനറുമായ ജിന്റോയ്ക്ക് എതിരെ സഹമത്സരാർത്ഥി സിജോ രം​ഗത്ത്. തന്നേയും ഭാര്യയേയും കുറിച്ച് അപവാദപ്രചരണം നടത്തിയത് ജിന്റോയ്ക്ക് എതിരെ സിജോ കേസുകൊടുത്തു. സിജോയുടെ സ്വഭാവം വളരെ മോശമാണെന്നും ആലപ്പുഴയിലെ ഹോട്ടലിൽ വെച്ച് സിജോ നാട്ടുകാർ പിടികൂടി എന്നുമെല്ലാം കഴിഞ്ഞ ദിവസം ജിന്റോ പറഞ്ഞിരുന്നു. ഇതിനെല്ലാം എതിരെയാണ് സിജോ കേസ് കൊടുത്തിരിക്കുന്നത്.

ഒപ്പം ബി​ഗ് ബോസ് പ്രേക്ഷകർക്ക് അറിയാത്ത ജിന്റോയെ കുറിച്ചും പുതിയ വീഡിയോയിലൂടെ സിജോ സംസാരിച്ചു. പെൺകുട്ടികളുടെ നമ്പർ വാങ്ങി ന​ഗ്ന ഫോട്ടോ ആവശ്യപ്പെടുന്ന സ്വഭാവക്കാരനാണ് ജിന്റോയെന്ന് സിജോ പറയുന്നു. എല്ലാ തെളിവുകളോടെയുമാണ് താൻ സംസാരിക്കുന്നതെന്നും സിജോ പറഞ്ഞു. ഞാൻ ജിന്റോയ്ക്ക് എതിരെ കേസ് കൊടുത്തു.

bigg boss jinto
Photo Credit: Jino / sijo (Instagram)

ജിന്റോ കഴിഞ്ഞ ദിവസം പറഞ്ഞതെല്ലാം അവന്റെ സൃഷ്ടിയിൽ മെനഞ്ഞെടുത്ത കഥകൾ. ആലപ്പുഴക്കാർ എന്നെ കെട്ടിയിടാൻ പോയതാണെന്ന് ജിന്റോ പറയുന്നത് കേട്ടു. ആര്, എപ്പോൾ, എവിടെ, എങ്ങനെ എന്നതിന് കൃത്യമായ തെളിവ് ജിന്റോ കാണിക്കണം‍. ഞാൻ വെല്ലുവിളിക്കുന്നു. ബാച്ച്ലർ പാർട്ടിക്ക് ഞാൻ ക്ഷണിച്ചതിന്റെ തെളിവും നീ കാണിക്കണം.‍ തിരുവനന്തപുരത്ത് വെച്ച് ഒരു പെണ്ണിനൊപ്പം ജിന്റോയെ പിടികൂടിയിട്ടുണ്ട്.

ട്രാൻസ്ജെന്റേഴ്സ് അടക്കമുള്ള ആളുകൾ ജിന്റോയുടെ കരണം അടിച്ച് പുകച്ചിട്ടുണ്ട്. ജിന്റോ കാരണം ഉണ്ടായിട്ടുള്ള അനുഭവങ്ങൾ നിരവധി പെൺകുട്ടികൾ എന്നോട് മെസേജ് അയച്ച് പറഞ്ഞു. സിനിമയിൽ അവസരം വാങ്ങിത്തരാം പക്ഷെ അ‍ഡ്ജസ്റ്റ്മെന്റ് ചെയ്യണം. മേക്കോവർ ചെയ്ത് തരാം ന​ഗ്ന ഫോട്ടോ അയക്കൂ എന്നിങ്ങനെ എല്ലാം പറഞ്ഞാണ് ജിന്റോ സ്ത്രീകൾക്ക് മെസേജ് അയക്കുന്നത്.

സ്ഥിരം പരിപാടിയാണ്. നോർമൽ ഫ്ലേട്ടിങ് അല്ല. കല്യാണത്തിന് മാത്രമെ ഞാൻ ജിന്റോയെ ക്ഷണിച്ചിട്ടുള്ളു. അത് എല്ലാവരേയും വിളിക്കുന്ന കൂട്ടത്തിൽ ജിന്റോയേയും വിളിച്ചുവെന്ന് മാത്രം. ബി​ഗ് ബോസ് ഷോ കഴിഞ്ഞശേഷം ഞങ്ങൾ കണ്ടസ്റ്റൻസ് എല്ലാം ചേർന്ന് നിരവധി ഇവന്റ്സ് സംഘടിപ്പിച്ചു. പക്ഷെ ഒന്നിലേക്കും ജിന്റോയെ ക്ഷണിച്ചിട്ടില്ല.

അതിന് കാരണം ജിന്റോയെ ആർക്കും താൽപര്യമില്ല. ബി​ഗ് ബോസ് വിന്നറാണ് ജിന്റോ. പൊതുവെ വിന്നർക്കൊപ്പം പോകാനും പരിപാടിയിൽ പങ്കെടുക്കാനും എല്ലാവർക്കും താൽപര്യം കാണും. പക്ഷെ ജിന്റോയ്ക്കൊപ്പം ആരും പോകാറില്ല. അത് സ്വഭാവം കാരണമാണ്. ജിന്റോയുടെ സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട കേസുകളെല്ലം ഞങ്ങൾക്ക് എല്ലാവർക്കും അറിയാം. ബി​ഗ് ബോസിനുശേഷം ടോപ്പ് ഫൈവിൽ വന്ന മത്സരാർത്ഥികളെ ഉൾപ്പെടുത്തി ഒരു ഇവന്റ് ദുബായിൽ നടന്നിരുന്നു.

bigg boss jinto
Photo Credit: Jino / sijo (Instagram)

സിബിനും മറ്റ് മത്സരാർത്ഥികളും ജിന്റോയ്ക്ക് ഒപ്പം ഉണ്ടായിരുന്നു. അവിടെ വെച്ച് എല്ലാവരും പബ്ബിൽ പോയി. അന്ന് അവിടെ ഉണ്ടായിരുന്ന ഒരു മോഡലായ പെൺകുട്ടിയെ ജിന്റോ പിടിച്ചു. ജിന്റോയെ വീട്ടിൽ കയറ്റാൻ കൊള്ളില്ലെന്ന് അന്ന് മനസിലായി. ജിന്റോയുമായി വിവാഹം ഉറപ്പിച്ചിരുന്ന അമേരിക്കകാരി പെൺകുട്ടി വിവാഹത്തിൽ നിന്നും പിന്മാറിയത് സ്ത്രീ വിഷയത്തിൽ ജിന്റോ ചെയ്ത പ്രവൃത്തികൾ അറിഞ്ഞിട്ടാണ്.

ബി​ഗ് ബോസ് സീസൺ ഏഴിൽ പങ്കെടുക്കാൻ പോകുന്ന പെൺകുട്ടിയെ വിളിച്ച് ബി​ഗ് ബോസ് ഷോയിൽ പങ്കെടുക്കാൻ സഹായിക്കാമെന്ന് പറഞ്ഞു. ​ഗ്രൂം ചെയ്ത് തരാം കൊച്ചിയിലേക്ക് വായെന്ന് പറഞ്ഞ് മെസേജ് അയച്ചതിന്റെ വോയ്സ് ക്ലിപ്പ് അടക്കം എന്റെ കയ്യിലുണ്ട്. പല പെൺകുട്ടികളോടും നമ്പർ ചോദിച്ചു. ഏഷ്യാനെറ്റ് സീരിയൽ അവാർഡ്സിൽ പെർഫോം ചെയ്യാൻ പോയപ്പോൾ റിഹേഴ്സൽ സമയത്ത് അവിടെ ഉണ്ടായിരുന്ന പെൺകുട്ടികളുടേയും നമ്പർ വാങ്ങിച്ചു.

​ഗ്രൂം ചെയ്ത് തരാമെന്നും പറഞ്ഞു.‍ ഞങ്ങൾക്കും നിങ്ങൾക്കും എല്ലാവ​ർക്കും അറിയാവുന്ന ഒരു പെൺകുട്ടിയോടും ജിന്റോ മോശമായി പെരുമാറി. ആ പെൺകുട്ടി അത് ഉടനെ തുറന്ന് പറയുമെന്നും സിജോ ജോൺ പുതിയ വീഡിയോയിൽ പറഞ്ഞു.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X