മോഹന്‍ലാലിന്റെ മകനാണ് മുന്നിലെന്ന് ചിലപ്പോള്‍ മറന്നു പോകും, പ്രണവിനെ കുറിച്ച് സിജു
മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന ആദി എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിയ്ക്കുകയാണ് ലോക മലായാളികള്‍. ഡിസംബര്‍ 26, റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ചിത്രം തിയേറ്ററുകളിലെത്തും. സിനിമയുടെ പ്രമോഷന്‍ പരിപാടികള്‍ ആരംഭിച്ചു.
ആദിയുടെ പ്രചരണാര്‍ത്ഥം ചിത്രത്തിലെ രണ്ട് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സിജു വില്‍സണും കൃതികയും ഫഌവേഴ്‌സ് ടിവിയിലെ കോമഡി സൂപ്പര്‍നൈറ്റിലെത്തി. താരപുത്രനെ കുറിച്ചും സിനിമയെ കുറിച്ചും ലൊക്കേഷന്‍ അനുഭവങ്ങളെ കുറിച്ചും ഇരുവരും പങ്കുവച്ചു.

കൃതികയും സിജു വില്‍സണും അതിഥികളായെത്തുന്ന എപ്പിസോഡിന്റെ പ്രമോ വീഡിയോ പുറത്തുവിട്ടു. പ്രണവ് മോഹന്‍ലാല്‍ അടുത്ത് നില്‍ക്കുമ്പോള്‍ പലപ്പോഴും അത് ലാലേട്ടന്റെ മകനാണ് എന്ന് മറന്നു പോവുന്നതരത്തിലുള്ള അനുഭവം ഉണ്ടായി എന്ന് സിജു പറയുന്നു. കൃതിക ഷോയില്‍ അതിമനോഹരമായി ഒരു പാട്ടും പാടുന്നുണ്ട്.
ഇത്തവണ അശ്വതി ഒറ്റയ്ക്കാണ് ഷോ അവതരിപ്പിക്കുന്നത്. സുരാജ് വെഞ്ഞാറമൂടില്ല. സിജു വില്‍സണും കൃതികയും അതിഥികളായെത്തുന്ന കോമഡി സൂപ്പര്‍നൈറ്റിന്റെ എപ്പിസോഡ് ഇന്ന് (ജനുവരി 23) 8.30 ന് സംപ്രേക്ഷണം ചെയ്യും. ഇപ്പോള്‍ പ്രമോ വീഡിയോ കാണാം...


Click it and Unblock the Notifications