'ഭർത്താവിനെ കുറ്റം പറയുന്നതും വീഡിയോ ഇടുന്നതും സൽ​ഹ, മക്കളുമായി ഒറ്റയ്ക്ക് താമസിക്കുന്ന ആദ്യത്തെ വനിതയല്ലല്ലോ'

By Desk

സമൂഹമാധ്യമങ്ങൾ ഉപയോ​ഗിക്കുന്നവർക്ക് സുപരിചിതയായ യുട്യൂബറാണ് സൽഹ. സിലു ടോക്സ് എന്നാണ് സൽഹയുടെ യുട്യൂബ് ചാനലിന്റെ പേര്. പത്ത് ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സ് സൽഹയുടെ യുട്യൂബ് ചാനലിനുണ്ട്. പാചകം, ഫാമിലി വ്ലോ​ഗ്സ്, മോട്ടിവേഷൻ എന്നിവയാണ് സൽഹയുടെ പ്രധാന കോൺടെന്റ്. ഭർത്താവിനും മക്കൾക്കും ഒപ്പമുള്ള സൽഹയുടെ വീഡിയോകൾക്ക് ആരാധകർ ഏറെയായിരുന്നു. അഞ്ച് മക്കളാണ് സൽഹ​യ്ക്ക്. എന്നാൽ സൽഹയും ഭർത്താവും അടുത്തിടെ വേർപിരിഞ്ഞു.

കഴിഞ്ഞ ദിവസമാണ് ദാമ്പത്യത്തിൽ സംഭവിച്ച സങ്കടകരമായ കാര്യങ്ങൾ സൽഹ വെളിപ്പെടുത്തിയത്. പതിനേഴ് വയസിലായിരുന്നു സൽഹയുടെ വിവാഹം. ഇരുപത് വർഷത്തോളം നീണ്ട ദാമ്പത്യമായിരുന്നു. സൽഹയുടെ വെളിപ്പെടുത്തൽ വൈറലായതോടെ നിരവധി യുട്യൂബേഴ്സ് റിയാക്ഷൻ വീ‍ഡയോകൾ ചെയ്തിരുന്നു.

Silu Talks Salha
Photo Credit: Silu Talks Salha / Instagram

അതിന് എതിരെ സൽഹയും പിന്നീട് പ്രതികരിച്ചിരുന്നു. പലരും തങ്ങളെ വെച്ച് കോൺടന്റ് ഉണ്ടാക്കുന്നുവെന്നാണ് സൽഹ ആരോപിച്ചത്. സിലു ടോക്സ് ഡിവോഴ്സ് കേസ്, സിലു ടോക്സ് ഫാമിലി ഇഷ്യു എന്നിവയാണ് പലരുടേയും ഹാഷ്ടാ​ഗ് ഇപ്പോൾ. മക്കളുടെ സേഫ്റ്റി ആലോചിച്ചാണ് ഞാനും ഭർത്താവും വേർപിരിഞ്ഞ കാര്യം തുറന്ന് പറയാൻ മടിച്ചത്.

ഞാനും മക്കളും മാത്രമായി താമസിക്കുമ്പോൾ കുറുവ സംഘം പോലുള്ളവരെല്ലാം ഉള്ള കാലഘട്ടമല്ലേ. ആരെങ്കിലും അപായപ്പെടുത്തിയാലോ. ഇനിയിപ്പോൾ എന്നേയും മക്കളേയും ആരെങ്കിലും തലയ്ക്കടിച്ച് കൊന്ന് കഴിഞ്ഞാൽ എന്റെ വ്യൂവേഴ്സും കാരണക്കാരായിരിക്കും. അതുപോലെ മക്കളുടെ ബാപ്പയെ കുറ്റം പറയാൻ ആർക്കും അവകാശമില്ല. അതിന് അവകാശം എനിക്ക് മാത്രമാണ്. ഞാനാണ് അദ്ദേഹത്തിന് ഒപ്പം ജീവിച്ചിട്ടുള്ളത് എന്നുമാണ് സൽഹ പറഞ്ഞത്.

ഇപ്പോഴിതാ സൽഹയ്ക്ക് കൃത്യമായ മറുപടിയുമായി എത്തിയിരിക്കുകയാണ് റിയാക്ഷൻ വീഡിയോകളിലൂടെ ശ്രദ്ധേയനായ യുട്യൂബർ അനന്തു. വീഡിയോസ് ഇടണം പണമുണ്ടാക്കണം എന്നാൽ പ്രേക്ഷകർ ഒന്നും ചോദിക്കാനും പാടില്ലെന്ന നിലപാടാണ് സൽഹ​യ്ക്കെന്ന് അനന്തു പറയുന്നു. സൽഹയുടെ വീഡിയോ കണ്ടാൽ കുറ്റക്കാർ വ്യൂവേഴ്സിനും റിയാക്ഷൻ വീഡിയോ ചെയ്യുന്നവരുമാണെന്ന് തോന്നും.

തന്റെ വിവാഹമോചനം കോണ്ടന്റ് ആക്കരുതെന്ന് പറയുന്ന സൽഹ ഇപ്പോൾ ചെയ്യുന്നത് അതേ വിഷയം കോണ്ടന്റാക്കി വീഡിയോ ചെയ്യുക എന്നതാണ്. വ്യൂവേഴ്സിനേയും മറ്റുള്ള യുട്യൂബേഴ്സിനേയും കുറ്റം പറയാൻ വേണ്ടി മാത്രം സൽ​ഹ​ ഇപ്പോൾ വീഡിയോ ചെയ്യുന്നു. ഇവരുടെ ചാനൽ പരിശോധിച്ചാൽ അത് മനസിലാകും. ഇവരുടെ കുടുംബജീവിതത്തെ കുറിച്ച് കാഴ്ചക്കാരിൽ ക്യൂരിയോസിറ്റി ഉണ്ടായിട്ടുണ്ടെങ്കിൽ അതിന് കാരണക്കാരി സൽഹ തന്നെയാണ്.

Silu Talks Salha
Photo Credit: Silu Talks Salha / Instagram

ഇപ്പോൾ പ്രചരിക്കുന്ന കാര്യങ്ങൾ എല്ലാം സൽഹയുടെ നാവിലൂടെ തന്നെ പുറത്ത് വന്നവയാണ്. അല്ലാതെ വ്യൂവേഴ്സ് ​ഗണിച്ചോ കപടി നിരത്തിയോ കണ്ട് പിടിച്ചതല്ലോ. അതുപോലെ സൽഹയ്ക്കോ മക്കൾക്കോ എന്തെങ്കിലും സംഭവിച്ചാൽ വീഡിയോ കാണുന്നവരും കൂടി ഉത്തരവാദികളായിരിക്കുമെന്ന് പറഞ്ഞ് വെക്കുന്നുണ്ട്. ഒറ്റയ്ക്ക് മക്കളുമായി താമസിക്കുന്ന ആദ്യത്തെ വനിതയൊന്നുമല്ല സൽഹ.

പിന്നെ ആക്രമിക്കാൻ ആരെ‌ങ്കിലും ഉദ്ദേശിക്കുന്നുണ്ടെങ്കിൽ തന്നെ അതിന് വേണ്ട എല്ലാ കര്യങ്ങളും സൽഹയുടെ വ്ലോ​ഗുകൾ പരിശോധിച്ചാൽ ലഭിക്കും. വീടിന്റെ ഘടന വരെ. അല്ലാതെ എല്ലാം സബ്സ്ക്രൈബേഴ്സിന്റെ തലയിൽ ഇടേണ്ട കാര്യമില്ല. വ്യക്തിപരമായ കാര്യങ്ങൾ ചോ​ദിക്കരുത് പറയാൻ താൽപര്യമില്ലെന്ന് പറഞ്ഞാൽ മതിയായിരുന്നു. ആരും പിന്നെ ഒന്നും ചോദിക്കാൻ വരുമായിരുന്നില്ല. ഭർത്താവിന്റെ കുറ്റങ്ങൾ സൽഹ തന്നെ പലപ്പോഴായി വീഡിയോകളിൽ പറഞ്ഞ് കഴി‍ഞ്ഞു.

അതിന്റെ ചുവട് പിടിച്ച് മാത്രമാണ് കമന്റ് ബോക്സിൽ ചോ​ദ്യങ്ങൾ ഉയർന്നത്. വീഡിയോസ് ഇടണം പണമുണ്ടാക്കണം എന്നാൽ പ്രേക്ഷകർ ഒന്നും ചോദിക്കാനും പാടില്ലെന്ന നിലപാടാണ് സൽഹ​യ്ക്ക്. കമന്റ്സും ഓഫാക്കി വെക്കില്ല. വീഡിയോസിന്റെ എൻ​ഗേജ്മെന്റ് കുറഞ്ഞാലോ... സൽഹയുടെ പ്രധാന വരുമാന മാർ​ഗം തന്നെ യുട്യൂബാണ്.

ഓഡിയൻസ് വഴി പണമുണ്ടാക്കിയിട്ട് അവരെ തന്നെ കുറ്റം പറയുന്നു. എന്നിട്ട് ​‌​ഗതികെട്ട പൈസയെന്ന് അതിനെ വിശേഷിപ്പിക്കുകയും ചെയ്യും. സമാധാനം ആ​ഗ്രഹിക്കുന്നവർ യുട്യൂബ് വഴി പൈസയുണ്ടാക്കാൻ നിൽക്കരുത‍െന്നും സൽഹയ്ക്കുള്ള മറുപടി എന്നോണം അനന്തു പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X