കുടുംബംകലക്കി താത്തയല്ല! പറഞ്ഞതെല്ലാം എന്റെ കഥകളല്ല! പ്രതികരിക്കാത്തതിന് കാരണം പറഞ്ഞ് സിലു

സിലു ടോക്‌സ് സല്‍ഹ അടുത്തിടെ സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയതാണ്. വിവോഹമചനത്തെക്കുറിച്ചുള്ള തുറന്നുപറച്ചിലായിരുന്നു സല്‍ഹയെ വൈറലാക്കിയത്. 20 വര്‍ഷത്തെ വിവാഹ ജീവിതം അവസാനിപ്പിച്ച് മക്കളുമായി വീടുവിട്ടിറങ്ങുകയായിരുന്നു സല്‍ഹ. സമൂഹത്തിലെ മറ്റ് വിഷയങ്ങളെക്കുറിച്ചും അവര്‍ സംസാരിക്കാറുണ്ട്.

പെണ്‍കുട്ടികള്‍ക്ക് നേരിടേണ്ടി വന്ന അതിക്രമത്തെക്കുറിച്ചും, അങ്ങനെ സംഭവിച്ചാല്‍ ജീവിതം തിരികെ പിടിക്കേണ്ടതിനെക്കുറിച്ചും നേരത്തെ സല്‍ഹ സംസാരിച്ചിരുന്നു. നീയെങ്ങനെയാണ് ഇങ്ങനെയൊക്കെ പറയുന്നത്. നിനക്കിത് പറയാന്‍ എന്താണ് അധികാരം എന്നായിരുന്നു എനിക്ക് വന്ന കമന്റുകള്‍. ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്ന് പറഞ്ഞതിന് ഞാന്‍ ഒരുപാട് ക്രൂശിക്കപ്പെട്ടു. നല്ല കാര്യമായിരുന്നു ഞാന്‍ പറഞ്ഞതെന്ന് പിന്നീട് തെളിയുകയും ചെയ്തിരുന്നു. അന്ന് സിലു പറഞ്ഞത് ശരിയാണല്ലോയെന്നായിരുന്നു കമന്റുകള്‍. അത് ഞാനും കണ്ടിരുന്നു.

Silu reply
Photo Credit: Silu Talks Salha/ Facebook

സ്ത്രീകള്‍ക്ക് മോട്ടിവേഷന്‍ നല്‍കുന്ന കാര്യങ്ങള്‍ ഞാന്‍ എന്റെ ചാനലിലൂടെ പങ്കിടാറുണ്ട്. അതിന് അനുയോജ്യമായ ചിത്രങ്ങളും തമ്പ്‌നെയിലുമൊക്കെയാണ് കൊടുക്കാറുള്ളത്. അങ്ങനെയുള്ള വീഡിയോകളെയും, എന്റെ സംസാരത്തെയും ഭയക്കുന്ന പുരുഷന്‍മാരുണ്ടെന്ന് പിന്നീടാണ് ഞാന്‍ മനസിലാക്കുന്നത്. കുടുംബം കലക്കി താത്ത എന്നാണ് ചിലര്‍ എന്നെ വിളിച്ചത്. ഒരു ഡോക്ടറാണ് അതിന് തുടക്കം കുറിച്ചത്.

ഇത്രയും ദിവസം മിണ്ടാതിരുന്നത് പേടിച്ചിട്ടല്ല. എനിക്ക് സംസാരിക്കാന്‍ സ്‌പേസ് കിട്ടുമെന്നും, അതിനുള്ള സാഹചര്യം വരുമെന്നും എനിക്കറിയാമായിരുന്നു. പുരുഷ സമൂഹത്തെ വിലകുറച്ച് കാണുകയോ, അവരെ അംഗീകരിക്കുകയോ ചെയ്യാത്തൊരാളല്ല ഞാന്‍. പെണ്‍കുട്ടികളോട് പഠിക്കാനാണ് ഞാന്‍ പറഞ്ഞത്. എന്തെങ്കിലും സംഭവിച്ചാല്‍ ജീവിതത്തിലേക്ക് തിരികെ വരണമെങ്കില്‍ അത് കൂടിയേ തീരൂ. എന്റെ വീഡിയോ കണ്ട് നല്ല രീതിയില്‍ പോവുന്ന ഒരു കുടുംബവും വഴിപിരിഞ്ഞിട്ടില്ല. കടമകള്‍ കൃത്യമായി ചെയ്യാതെയിരിക്കുന്ന
പുരുഷന്‍മാര്‍ക്ക് ഞാന്‍ പറയുന്നത് പൊള്ളും. ഞാന്‍ സ്ത്രീകള്‍ക്ക് വേണ്ടിയാണ് സംസാരിക്കുന്നത്.

എന്റെ കഥകളും ഞാന്‍ പറയുന്നില്ല. മക്കളെ ഓര്‍ത്താണ് ഞാന്‍ ഇത്രയും നാള്‍ പ്രതികരിക്കാതെയിരുന്നത്. എന്റെ ജീവിതത്തില്‍ സംഭവിച്ചതെല്ലാം തുറന്നുപറഞ്ഞാല്‍ എനിക്കും കൂടുതല്‍ സപ്പോര്‍ട്ട് ലഭിച്ചേക്കും. പക്ഷേ, അങ്ങനെയൊരു കാര്യം എനിക്ക് വേണ്ട. നിങ്ങള്‍ എന്നെ അഹങ്കാരിയെന്നോ, ആഡംബരക്കാരിയെന്നോ വിളിച്ചാലും എനിക്ക് കുഴപ്പമില്ല. എന്റെ മക്കള്‍ തല്ല് കൂടുന്ന സമയത്ത് പെണ്‍കുട്ടികളെ കരയിപ്പിക്കരുതെന്ന് ഞാന്‍ ഇപ്പോഴേ പറഞ്ഞ് കൊടുക്കുന്നുണ്ട്.

നെഗറ്റീവായി റിയാക്ഷന്‍ നടത്തുന്നവരെക്കുറിച്ചും സിലു സംസാരിച്ചിരുന്നു. എന്റെ പേരോ, ഡീറ്റെയല്‍സോ പോലും അറിയാതെയാണ് പലരും സംസാരിക്കുന്നത്. ഞാന്‍ മാന്യമായിട്ട് കാര്യങ്ങള്‍ പറഞ്ഞതിലെന്താണ് തെറ്റ്. ഞാന്‍ പറയാത്ത കാര്യങ്ങളാണ് മിക്കവരും പറയുന്നത്. സപ്പോര്‍ട്ടിന് ആരും ഇല്ലാതെ ഞാന്‍ ശരിക്കും വിഷമിക്കുന്നുണ്ട്.

എന്റെ വാപ്പ ഉണ്ടായിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ആലോചിക്കാറുണ്ട്. വാപ്പയിലായിരുന്നു പ്രതീക്ഷയെല്ലാം. ആളുടെ സമയം വന്നപ്പോള്‍ ആള്‍ പോയി. എന്നോട് ചിലരൊക്കെ സാമ്പത്തിക സഹായം ചോദിക്കുന്നുണ്ട്. എന്റെ കുടുംബത്തിന് വേണ്ടി ഓടി ഏകദേശം ഞാന്‍ ചത്തിട്ടുണ്ട്. ഇനി നിങ്ങള്‍ക്കും കൂടി വേണ്ടി എങ്ങനെയാണ്. സ്വന്തമായി അധ്വാനിച്ച് ജീവിക്കാന്‍ ശ്രമിക്കുക. കൃത്യമായി കാര്യങ്ങള്‍ പറഞ്ഞു, ആരേയും ഭയക്കാതെ മുന്നോട്ട് പോവുക. വിമര്‍ശനങ്ങളിലൊന്നും തളരരുത്. കുടുംബത്തിന്റെ പിന്തുണയൊന്നും പ്രതീക്ഷിക്കുന്നതില്‍ കാര്യമില്ല, എല്ലാം സ്വന്തമായി തന്നെ നേരിടുക, തുടങ്ങി നിരവധി പേരായിരുന്നു കമന്റുകളിലൂടെയായി പിന്തുണ അറിയിച്ചത്.

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X