വീണ്ടും പണി കിട്ടി! ഇതും എനിക്ക് കണ്ടന്റാണ്! നെഗറ്റീവ് പറയുന്നവര്‍ക്ക് മാസ് റിപ്ലേയുമായി സല്‍ഹ!

വിവാഹമോചനത്തെക്കുറിച്ച് പറഞ്ഞതോടെ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയാണ് സല്‍ഹ. 17ാമത്തെ വയസിലായിരുന്നു വിവാഹം. 20 വര്‍ഷത്തിന് ശേഷം ഞങ്ങള്‍ വേര്‍പിരിഞ്ഞു എന്നായിരുന്നു അവര്‍ പറഞ്ഞത്. ഭര്‍ത്താവ് എവിടെ എന്ന ചോദ്യം കുറേക്കാലമായി കേള്‍ക്കുന്നുണ്ടായിരുന്നു. പ്രശ്‌നങ്ങളെക്കുറിച്ച് ഇവിടെ പറയേണ്ടെന്ന് കരുതിയതാണ്. എന്നാല്‍ ഇത്രയധികം ചോദ്യങ്ങള്‍ വരുമ്പോള്‍ പ്രതികരിക്കാതെയിരിക്കാന്‍ പറ്റുന്നില്ല. ഈ വിഷയം ഞാന്‍ എന്തായാലും കണ്ടന്റാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സല്‍ഹ പറഞ്ഞിരുന്നു. അങ്ങനെയൊരു ഉദ്ദേശമുണ്ടായിരുന്നുവെങ്കില്‍ നേരത്തെ തന്നെ എനിക്ക് ചെയ്യാമായിരുന്നു. ഇനി എന്റെ വീഡിയോയ്ക്ക് റിയാക്ഷനോ, നെഗറ്റീവ് കമന്റുകളോ, ട്രോളുകളോ ചെയ്ത് വേദനിപ്പിക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. നിങ്ങളാണ് ഈ വിഷയം സോഷ്യല്‍മീഡിയയ്ക്ക് ഇട്ട് കൊടുത്തത്. നിങ്ങളുടെ ക്യാപ്ഷനും, വീഡിയോയും, സംസാരവുമൊക്കെയാണ് ജനങ്ങള്‍ കണ്ടതെന്നായിരുന്നു വ്‌ളോഗേഴ്‌സ് പറഞ്ഞത്.

പഠനത്തിലൂടെ മുന്നേറണമെന്ന് ആഗ്രഹിച്ചിരുന്നുവെങ്കിലും അതിനുള്ള സാധ്യതകളില്ലായിരുന്നു. സ്വന്തമായൊരു വരുമാനത്തിന് വേണ്ടിയായിരുന്നു വ്‌ളോഗ് ചെയ്ത് തുടങ്ങിയത്. വീഡിയോ എടുക്കുന്നതും, എഡിറ്റ് ചെയ്യുന്നതുമെല്ലാം പഠിച്ചത് യൂട്യൂബ് നോക്കിയായിരുന്നു. ആദ്യം തുടങ്ങിയ ചാനലിന് റീച്ച് ലഭിച്ചതോടെയാണ് വീണ്ടും ചാനലുകള്‍ തുടങ്ങിയത്. വ്യത്യസ്ത വിഷയങ്ങളെക്കുറിച്ച് സംസാരിച്ചാണ് വീഡിയോ ചെയ്യുന്നത്. ഇതിനകം അഞ്ച് ചാനലുകള്‍ തുടങ്ങിയിട്ടുണ്ട് സല്‍ഹ. വിവാഹമോചനത്തെക്കുറിച്ച് തുറന്ന് പറഞ്ഞത് മുതല്‍ വളരെ മോശം കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നതെന്ന് അവര്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ വീണ്ടും പണി കിട്ടിയതിനെക്കുറിച്ച് പറഞ്ഞാണ് പുതിയ വീഡിയോ.

Silu talks Salha video
Photo Credit: Silu Talks Salha/ Facebook

നല്ലൊരു പണി കിട്ടിയ ദിവസമാണ്. എല്ലാം കണ്ടന്റാക്കുന്നു എന്നാണല്ലോ പറയുന്നത്. അതുകൊണ്ട് വേറെ വീഡിയോ ഒന്നും എടുക്കാന്‍ പറ്റിയില്ല. പൊതുവെ ആരെയെങ്കിലും സഹായിക്കുമ്പോള്‍ നമുക്ക് പണി കിട്ടുമല്ലോ. ഇത് അങ്ങനെയൊരു പണിയായിരുന്നു. മറ്റുള്ളവരുടെ കാര്യത്തിന് വേണ്ടി പോവുമ്പോള്‍ സ്വന്തം മക്കളെ ഇങ്ങനെ ഇവിടെ ഇട്ട് പോവേണ്ടി വരുന്നതില്‍ വിഷമം തോന്നാറുണ്ട്. മക്കളുടെ കാര്യം ഓര്‍ത്ത് ഉമ്മയ്ക്ക് എപ്പോഴും ടെന്‍ഷനാണ്. മക്കള്‍ക്ക് എല്ലാ ഭക്ഷണവും കൊടുക്കാറുണ്ട്്. എപ്പോഴും ഹൈഫൈ ലൈഫൊന്നുമല്ല. ആദ്യത്തെ രണ്ടുപേര്‍ എന്നെപ്പോലെ തന്നെ ശരിക്കും കഷ്ടപ്പാടുകള്‍ അറിഞ്ഞിട്ടുണ്ട്. ബാക്കിയുള്ളവരൊക്കെ ജനിക്കുന്ന സമയം തന്നെ വലിയ വീടും, സാമ്പത്തികവുമെല്ലാം നല്ല നിലയിലായിരുന്നുയ എന്നാലും അവര്‍ പറയുന്ന എല്ലാ കാര്യങ്ങളുമൊന്നും സാധിച്ച് കൊടുക്കാറില്ല ഞാന്‍ എന്നും സല്‍ഹ പറഞ്ഞിരുന്നു.

ആറ്റുനോറ്റ് വാങ്ങിച്ച എന്റെ ക്യാമറ ഇപ്പോള്‍ പണിമുടക്കി. ഇങ്ങനെയൊരു പണി ഞാനൊരിക്കലും പ്രതീക്ഷിച്ചതല്ല. എനിക്ക് വേണ്ടി ഞാന്‍ അങ്ങനെ പൈസ ചെലവാക്കാറില്ലായിരുന്നു. പുറത്ത് പോയി വന്ന് നോക്കിയപ്പോള്‍ ക്യാമറ വര്‍ക്കാവുന്നില്ലായിരുന്നു. എനിക്ക് പുറകെ നടന്ന് ആരും വീഡിയോ എടുത്ത് തരേണ്ട കാര്യമില്ലായിരുന്നു. ഞാന്‍ തന്നെ അവിടെയും ഇവിടെയുമൊക്കെ ക്യാമറ വെച്ചായിരുന്നു ഷൂട്ട് ചെയ്തിരുന്നത്. എല്ലാവരും പറയുന്നത് പോലെ ഇതും എനിക്കൊരു കണ്ടന്റ്. പിന്നെ എന്നെ കണ്ടില്ലെങ്കില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ, ഓക്കെ അല്ലേയെന്നൊക്കെ ചോദിക്കാന്‍ ആള്‍ക്കാരുണ്ട്. അവര്‍ക്കും കൂടി വേണ്ടിയാണ് ഈ വീഡിയോ എന്നുമായിരുന്നു സല്‍ഹ പറഞ്ഞത്.

മക്കളെ ഉണ്ടാക്കാന്‍ ആണിന് വല്യ കഷ്ടപ്പാടൊന്നുമില്ല. എന്നാല്‍ അഞ്ച് മക്കളെ വളര്‍ത്താന്‍ സിലു എത്ര കഷ്ടപ്പെട്ടിട്ടുണ്ടാവും. അതുമാത്രം മതി അവരുടെ പോസിറ്റീവ് എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. ഇനിയങ്ങോട്ട് പ്രശ്‌നങ്ങളെക്കുറിച്ച് പറയരുത്. ഒന്നും ശ്രദ്ധിക്കാതെ മുന്നോട്ട് പോയാല്‍ അവര്‍ തനിയെ നിര്‍ത്തിക്കോളും. അഞ്ച് മക്കളെ പ്രസവിച്ച് ഇത്രയും ആക്കാന്‍ കഴിഞ്ഞില്ലേ, അത് തന്നെ വലിയ കാര്യം. നെഗറ്റീവ് കമന്റുകളൊന്നും മൈന്‍ഡ് ചെയ്യണ്ട. അതിലൊന്നും പ്രതികരിക്കാനേ പോവേണ്ടെന്നായിരുന്നു കമന്റുകളെല്ലാം.

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X