ആദ്യ ഭർത്താവിൻ്റെ കൂട്ടുകാരനെയാണ് വിവാഹം കഴിച്ചത്; ശിവസൂര്യയുമായുള്ള രണ്ടാം വിവാഹത്തെ കുറിച്ച് സിന്ധു ജേക്കബ്

സിനിമയിലും സീരിയലുകളിലുമൊക്കെ ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയായ നടിയാണ് സിന്ധു ജേക്കബ്. ഇപ്പോള്‍ സീരിയലുകളിലാണ് സജീവമെങ്കിലും നടിയുടെ കുടുംബ ജീവിതത്തെ പറ്റി കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരുന്നില്ല. മാസങ്ങള്‍ക്ക് മുന്‍പ് എംജി ശ്രീകുമാര്‍ അവതരിപ്പിക്കുന്ന പറയാം നേടാം എന്ന പരിപാടിയില്‍ സിന്ധുവും ഭര്‍ത്താവും ഒരുമിച്ച് പങ്കെടുത്തിരുന്നു.

ഒരേ സമയം നാടൻ പെൺകുട്ടിയായും മോഡേൺ ആയിട്ടും നടി നയന രാജ്, ഫോട്ടോസ് വൈറലാവുന്നു

ഭര്‍ത്താവുമായിട്ടുള്ള പ്രണയത്തെ കുറിച്ചുള്ള ചോദ്യത്തിനിടെ അതൊരു വലിയ കഥയാണെന്നാണ് നടി പറഞ്ഞത്. ചെറുതാക്കി പറയാന്‍ പറഞ്ഞപ്പോള്‍ ആദ്യ ഭര്‍ത്താവിനെ കുറിച്ചും അദ്ദേഹത്തിന്റെ വിയോഗത്തെ കുറിച്ചുമൊക്കെ സിന്ധു പറയുന്നു. ഒപ്പം ഭര്‍ത്താവിന്റെ കൂട്ടുകാരന്‍ രണ്ടാമത്തെ ഭര്‍ത്താവായി വന്നതിനെ കുറിച്ചും നടി വ്യക്തമാക്കിയിരിക്കുകയാണ്.

 ഭര്‍ത്താവിനെ കുറിച്ച് സിന്ധു ജേക്കബ്

എന്റെ ആദ്യ ഭര്‍ത്താവ് മരിച്ചു പോയതാണ്. ഭര്‍ത്താവിന്റെ സുഹൃത്തായിരുന്നു ഈ പുള്ളി. എപ്പോഴും അദ്ദേഹത്തിന്റെ കൂടെ വരികയും കാണുകയുമൊക്കെ ചെയ്തിരുന്നു. ശരിക്കും പറഞ്ഞാല്‍ പ്രേമം എന്ന് പറയാന്‍ പറ്റിില്ല. എനിക്ക് വലിയൊരു സഹായമായിരുന്നു. അങ്ങനെ ഹെല്‍പ്പ് ചെയ്തു ചെയ്തു ഒപ്പം കൂടി. ഇന്ന വ്യക്തിക്ക് ഇയാള്‍ എന്നുണ്ടല്ലോ അതേപോലെയാണ് തങ്ങളുടെ ബന്ധം. പക്ഷേ എന്റെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ ഈ ബന്ധത്തിനെതിര് ആയിരുന്നുവെങ്കിലും പക്ഷെ ഈ പുള്ളി വന്നു സോപ്പിട്ട് എല്ലാവരും ആയി നല്ല ബന്ധം ആണ് ഇപ്പോള്‍.

  ഭര്‍ത്താവിനെ കുറിച്ച് സിന്ധു ജേക്കബ്

ഇടയ്ക്ക് പരിപാടിയില്‍ അതിഥിയായി സിന്ധുവിന്റെ ഭര്‍ത്താവ് ശിവസൂര്യയെ തന്നെ കൊണ്ട് വന്നിരുന്നു. സഹായിക്കാന്‍ ഒരാള്‍ വരും. പക്ഷേ അദ്ദേഹം ചതിക്കും എന്ന് ഇന്‍ട്രോ കൊടുത്താണ് ലൈവില്‍ ശിവസൂര്യ എത്തുന്നത്. സിന്ധുവിന് എംജിയ്‌ക്കൊപ്പം ഇരുന്ന് പരിപാടിയില്‍ പങ്കെടുക്കണമെന്ന് വലിയ ആഗ്രഹമായിരുന്നു. അത് സാധിച്ചു. പിന്നെ അവരുടെ ആഗ്രഹങ്ങളൊക്കെ സഫലമാക്കാറുണ്ടെന്നും ശിവസൂര്യ പറയുന്നു.

ഭര്‍ത്താവിനെ കുറിച്ച് സിന്ധു ജേക്കബ്

ശരിയാണ് ഞങ്ങളിപ്പോള്‍ ജീവിതം വളരെയധികം എന്‍ജോയ് ചെയ്യുന്നുണ്ട്. ഞാന്‍ ഇപ്പോള്‍ വളരെ ഹാപ്പി ആണെന്നും സിന്ധു സൂചിപ്പിച്ചു. നമുക്ക് വേണ്ടത് മനസമാധാനമാണ്. ഉള്ളത് വെച്ച് ജീവിക്കുക. എന്ന് ആശംസയാണ് എംജി ശ്രീകുമാര്‍ പങ്കുവെച്ചത്. ഇതിനിടെ നടി ഷീലയെയും മധുവിനെയും അവതരിപ്പിച്ച് താരദമ്പതിമാര്‍ കൈയടി വാങ്ങിയിരുന്നു. കൊറോണയ്ക്ക് തൊട്ട് മുന്‍പ് ഡല്‍ഹിയില്‍ വെച്ചാണ് ഷീലമ്മയെ കണ്ടതിനെ കുറിച്ച് എംജി പങ്കുവെച്ചിരുന്നു. ഇപ്പോഴും ഭയങ്കര ആക്ടീവാണ്.

 ഭര്‍ത്താവിനെ കുറിച്ച് സിന്ധു ജേക്കബ്

ഒരു ഹോട്ടലിലാണ് എല്ലാവരും താമസിക്കുന്നത്. എന്റെ വൈഫിന് ഇവരുടെ കൂടെ ഒരു ദിവസത്തെ ഷോപ്പിങ് കഴിഞ്ഞപ്പോള്‍ തന്നെ മതിയായി. കാരണം കാലത്ത് എഴുന്നേറ്റ് എട്ട് മണിക്ക് പോയി രാത്രി പത്ത് മണി വരെ ഷോപ്പിങ്ങിന് പോകും. ഒരു ആരോഗ്യ പ്രശ്‌നവുമില്ല. വെയില്‍ ആണെങ്കില്‍ പോലും എവിടെയൊക്കെ കടയില്‍ കയറാമോ അവിടെ ഒക്കെ കേറി വാങ്ങും. അവരുടെ കൂടെ പോയാല്‍ നിനക്ക് വയ്യാതെ ആവുമെന്ന് ഞാനും ഭാര്യയോട് പറഞ്ഞ് കൊടുത്തു. അത്രയും ആക്ടീവ് ആണ് ഷീലാമ്മയെന്നും എംജി പറയുന്നു.

Recommended Video

Theatre Owner thanked Mammootty and Priest movie for saving their lives

വീഡിയോ കാണാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X