കൊടുത്താൽ അല്ലേ കിട്ടു..., മക്കളെ ചെറിയ പ്രായത്തിൽ തന്നെ ബോഡിങ് സ്കൂളിലാക്കി, സ്നേഹം നൽകിയില്ല; വിമർശനം!
സിന്ധു കൃഷ്ണയുടെ അമ്മയുടെ ഇപ്പോഴത്തെ ജീവിതത്തെ കുറിച്ചാണ് സോഷ്യൽമീഡിയയിലാകെ ചർച്ച. സിന്ധുവിന്റെ സഹോദരി പുത്രി തൻവി സുധീർ ഘോഷ് ഒരു വീഡിയോ പുറത്ത് വിട്ടതോടെയാണ് പുതിയ വിവാദത്തിന് തുടക്കമായത്. അപ്പൂപ്പന്റെ മരണശേഷം അമ്മൂമ്മ തനിച്ചായെന്നും അവരുടെ ഒറ്റപ്പെടൽ കണ്ട് സഹിക്ക വയ്യാതെയാണ് താൻ കാനഡയിലെ ജോലിയും നല്ലൊരു ജീവിതവും വിട്ട് നാട്ടിലേക്ക് വന്നത് എന്നാണ് തൻവി പറഞ്ഞത്.
തൻവിയുടെ വെളിപ്പെടുത്തൽ വൈറലായതോടെ അമ്മയെ നോക്കാത്ത മകൾ എന്ന ടാഗ് സിന്ധുവിന് സോഷ്യൽമീഡിയ നൽകുകയും വലിയ രീതിയിൽ സൈബർ ബുള്ളിയിങ് നടത്തുകയും ചെയ്തിരുന്നു. എന്നാൽ രണ്ട് പെൺമക്കളും തൻവിയുടെ അമ്മൂമ്മയെ നോക്കാൻ തയ്യാറാവുന്നില്ലെങ്കിൽ അതിന് അർത്ഥം അവരുടെ പ്രവൃത്തികൾ തന്നെയാണെന്നാണ് സിന്ധുവിനെ അനുകൂലിക്കുന്ന വിഭാഗം പറഞ്ഞത്.

സ്നേഹം ലഭിക്കേണ്ട പ്രായത്തിൽ അത് നൽകാതെ രണ്ടുപേരെയും ഊട്ടിയിലെ ബോഡിങ് സ്കൂളിലേക്ക് തള്ളി. വല്ലപ്പോഴും മാത്രം വന്ന് സന്ദർശിച്ചു. സിന്ധുവിന്റെ അച്ഛൻ മാത്രമാണ് മസ്ക്കറ്റിൽ ജോലി ചെയ്തിരുന്നത്. അമ്മയ്ക്ക് മക്കളെ ഒപ്പം നിർത്തി സ്നേഹം കൊടുത്ത് വളർത്താമായിരുന്നല്ലോ. അവർക്ക് അത് ലഭിച്ചിട്ടില്ലാത്തതിനാൽ ഇന്ന് അവർക്ക് തിരിച്ച് കൊടുക്കാൻ കഴിയുന്നില്ല.
അതിൽ സിന്ധുവിനേയോ സിമിയേയോ കുറ്റം പറയേണ്ട കാര്യമില്ല. കൊടുത്താലേ കിട്ടു എന്നാണ് സിന്ധുവിനെ അനുകൂലിച്ചവർ കുറിച്ചത്. തന്റെ ബോഡിങ് ജീവിതത്തെ കുറിച്ച് പലപ്പോഴായി സിന്ധു വ്ലോഗുകളിൽ സംസാരിച്ചിട്ടുണ്ട്. വിവാദങ്ങൾക്ക് മറുപടി എന്നോണം അഹാന പങ്കിട്ട വിശദീകരണ വീഡിയോയിലും സിന്ധുവിന്റെ കുട്ടിക്കാലത്തെ കുറിച്ച് സംസാരിച്ചിട്ടുണ്ട്.
അമ്മയുടെ സ്നേഹം തന്റെ അമ്മ അനുഭവിച്ചിട്ടില്ലെന്നാണ് അഹാന പറഞ്ഞത്. അമ്മൂമ്മ എല്ലാ കാലത്തും ഒരു പ്രശ്നക്കാരിയായിരുന്നുവെന്നും അമ്മയുടെ സ്നേഹം അനുഭവിച്ച വളരാത്ത വ്യക്തിയായിരുന്നിട്ടും തന്റെ അമ്മ എങ്ങനെ ഇത്ര നല്ലൊരു അമ്മയായിയെന്ന് തനിക്ക് അറിയില്ലെന്നും വീഡിയോയിൽ അഹാന പറയുന്നുണ്ട്. അഹാന പറയുമ്പോഴാണ് സിന്ധു കൃഷ്ണയ്ക്ക് ഇത്രത്തോളം ട്രോമാറ്റിക്കായ ഒരു കഴിഞ്ഞ കാലമുണ്ടെന്ന് പ്രേക്ഷകരും അറിയുന്നത്.
കാരണം ഇന്നേവരെ മാതാപിതാക്കളെ കുറിച്ച് ഒരു വാക്ക് പോലും സിന്ധു മോശമായി പറഞ്ഞിട്ടില്ല. അമ്മയേയും അച്ഛനേയും ഇടയ്ക്കിടെ വ്ലോഗിൽ സിന്ധു ഉൾപ്പെടുത്താറുമുണ്ട്. അച്ഛനെ കുറിച്ച് വാചാലയായി സിന്ധു സംസാരിക്കാറുമുണ്ടായിരുന്നു. തന്റെ അമ്മയോ അവരുടെ അനിയത്തി സിമിയോ അല്ല പ്രശ്നക്കാരിയെന്നും അഹാന പുതിയ വീഡിയോയിൽ പറയുന്നുണ്ട്.

അമ്മൂമ്മ ഭയങ്കര പ്രശ്നക്കാരിയാണെന്നും അമ്മയെ പറയുന്നത് കണ്ടിരിക്കാൻ പറ്റില്ലെന്നും അഹാന പറയുന്നുണ്ട്. അമ്മൂമ്മ വളരെ പ്രോബ്ലമാറ്റിക്കാണ്. അഡ്ജസ്റ്റ് ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്. എന്റെ അമ്മ വളരെ നല്ല അമ്മയാണ്. അമ്മയ്ക്ക് ആ സ്നേഹം ജീവിതത്തിൽ കിട്ടിയിട്ടില്ല. ചെറുപ്പം തൊട്ട് അമ്മൂമ്മയുണ്ടാക്കുന്ന പ്രശ്നങ്ങൾ ഞങ്ങൾക്കറിയാം.
പോട്ടേ അമ്മൂമ്മയല്ലേയെന്ന് ഞങ്ങൾ വിചാരിക്കും. കുട്ടിക്കാലത്ത് ഗൾഫിൽ നിന്ന് കൊണ്ട് വന്ന സാധനങ്ങളല്ലാതെ മുതിർന്നപ്പോൾ ഞങ്ങൾക്കൊന്നും ഗ്രാന്റ് പാരന്റ്സ് തന്നിട്ടില്ല. ഞങ്ങൾ പ്രതീക്ഷിക്കുന്നുമില്ല. അപ്പൂപ്പൻ നല്ലയാളായിരുന്നു. അമ്മൂമ്മ എപ്പോഴും പ്രശ്നക്കാരി. അടി നടക്കും. പിന്നെ വീണ്ടും ശരിയാകും. അപ്പൂപ്പന് വയ്യാതായപ്പോൾ അമ്മൂമ്മയുടെ സ്വഭാവം വല്ലാതെ മോശമായി.
അപ്പൂപ്പന്റെ ഹെൽത്തിന്റെ കാര്യം പറഞ്ഞാണ് ഞങ്ങളും അമ്മൂമ്മയും തമ്മിൽ തെറ്റുന്നത്. അമ്മൂമ്മയുടെ എന്നല്ല ഒരു മനുഷ്യന്റെയും വായിൽ നിന്ന് വരാൻ പാടില്ലാത്ത കാര്യങ്ങൾ ഞങ്ങളെ കുറിച്ച് പറഞ്ഞു എന്നുമാണ് അഹാന പറഞ്ഞത്. അതേസമയം തൻവിയെ വളർത്തിയത് അപ്പൂപ്പനും അമ്മൂമ്മയുമായിരുന്നു. അമ്മ സിമിയെ കുറിച്ച് തൻവി സംസാരിക്കാറേയില്ല.


Click it and Unblock the Notifications


