'കുഞ്ഞിനെ ആദ്യമായി കണ്ടത് മൂന്ന് വർഷങ്ങൾക്കുശേഷം, ​ഗർഭകാലത്ത് നോക്കിയില്ല, ചാൻസ് കൊടുക്കുമ്പോൾ സൂക്ഷിക്കണം'

സിന്ധു ക‍ൃഷ്ണയുടെ സഹോദരിയുടെ മകളാണ് പ്രവാസിയായ തൻവി സുധീർ ഷോ​ഘ്. സൂപ്പർ വുമൺ എന്ന് നിസംശയം തൻവിയെ വിശേഷിപ്പിക്കാം. പഠനത്തിനായാണ് തൻവി ആദ്യം കാനഡയിൽ എത്തിയത്. പിന്നീട് അവിടെ തന്നെ ജോലിയും നേടി പിആറും കിട്ടി. ഇരുപതുകളിലേക്ക് കടന്നപ്പോൾ തന്നെ തൻവി വിവാഹിതയായിരുന്നു. യോജി അബ്രാഹം ആണ് ഭർത്താവ്. വിവാഹം കഴിഞ്ഞ് വൈകാതെ തന്നെ തൻവി ​ഗർഭിണിയായി.

എന്നാൽ ​ഗർഭകാലത്തോ പ്രസവ സമയത്തോ പോസ്റ്റ് പാർട്ടത്തിന്റെ ഘട്ടത്തിലോ തൻവിയെ സഹായിക്കാൻ ഭർത്താവോ ബന്ധുക്കളോ ഒന്നും എത്തിയിരുന്നില്ല. ​ഗർഭകാലത്തെ എല്ലാവിധ കാര്യങ്ങൾക്കും പണം കണ്ടെത്തിയത് പോലും തൻവി ഒറ്റയ്ക്കായിരുന്നു. പ്രസവം കഴിഞ്ഞ് പത്താംനാൾ മുതൽ ജോലിക്കും പോയി തുടങ്ങി.

Tanvi Sudheer Ghosh
Photo Credit: Tanvi Sudheer / yoji abraham

കഴിഞ്ഞ അ‍ഞ്ച് വർഷത്തോളമായി മകൻ ലിയാന്റെ എല്ലാ കാര്യങ്ങളും തൻവിയാണ് നോക്കുന്നതും അവനെ സംരക്ഷിക്കുന്നതും. യോജിയുമായി ഒരുമിച്ച് ​ദാമ്പത്യ ജീവിതം നയിക്കാൻ കഴിയില്ലെന്ന് മനസിലായതോടെ തൻവി വിവാഹമോചനത്തിനുള്ള ശ്രമത്തിലായിരുന്നു. സ്വന്തം മകനെ യോജി ആദ്യമായി കാണാൻ എത്തിയതുപോലും അവന് മൂന്ന് വയസ് പിന്നിട്ടശേഷമാണ്. യോജിയും കാനഡയിൽ തന്നെയാണ് ജോലി ചെയ്യുന്നത്.

വിവാഹമോചനത്തിന് പകരം മധ്യസ്ഥതയിലൂടെ കാര്യങ്ങൾ ചർച്ച ചെയ്ത് പരിഹരിച്ച് വീണ്ടും ഒരുമിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസത്തെ വ്ലോ​ഗ് വീഡിയോയിൽ തൻവി പറഞ്ഞിരുന്നു. അടുത്ത മാസം ലിയാന്റെ പിറന്നാൾ മകന്റെ ആ​ഗ്രഹപ്രകാരം ഒരുമിച്ച് ആഘോഷിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

അതിനായി ഭർത്താവ് താമസിക്കുന്ന സ്ഥലത്തേക്ക് മകനേയും കൊണ്ട് പോകാനുള്ള തയ്യാറെടുപ്പിലാണ് തൻവി. ലിയാന്റെ ഹാപ്പി മൊമന്റ്സ് വരുമ്പോൾ യോജിയെ വീഡിയോ കോൾ ചെയ്യും. രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കും. ഞാനും ഇപ്പോൾ അവന്റെ കാര്യങ്ങൾ സംസാരിച്ച് തുടങ്ങി. ‍ഞങ്ങളും വലിയ കുഴപ്പമില്ലാതെ മീഡിയേറ്റ് ചെയ്യുന്നുണ്ട്.

എന്തായാലും അടുത്ത മാസം ലിയാന്റെ പിറന്നാളിന് അവിടേക്ക് പോകുന്നുണ്ട്. അവിടെ പോയശേഷം ബാക്കി കാര്യങ്ങൾ നോക്കാമെന്ന് കരുതുന്നു. ലിയാനും യോജിയോട് അറ്റാച്ച്ഡായി തുടങ്ങി. എപ്പോഴാണ് വരാൻ പറ്റുന്നത്, എപ്പോഴാണ് കാണാൻ പറ്റുന്നത് എന്നൊക്കെ ചോദിക്കാറുണ്ട്. രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും അലമ്പാണ്. അതുകൊണ്ട് ചേർന്ന് പോകും. അവിടെ വരുമ്പോൾ നിങ്ങളെ അറിയില്ലെന്ന് പറഞ്ഞ് ഞാൻ എന്റെ കാര്യം നോക്കും.

Tanvi Sudheer Ghosh
Photo Credit: Tanvi Sudheer / yoji abraham

രണ്ടുപേരോടും ഇക്കാര്യം ഞാൻ പറഞ്ഞിട്ടുണ്ടെന്നും തൻവി പുതിയ വ്ലോ​ഗിൽ സംസാരിക്കവെ പറഞ്ഞു. അച്ഛനുമായി നിരന്തരം സംസാരിച്ച് തുടങ്ങിയശേഷമാണ് ലിയാനും യോജിയോട് അടുപ്പവും സ്നേഹവും വന്ന് തുടങ്ങിയത്. വീണ്ടും ഒരുമിക്കുന്നതിനെ കുറിച്ച് ആലോ​ചിക്കുന്നുവെന്ന് തൻവി പറഞ്ഞപ്പോൾ മകന് വേണ്ടി എന്ന് കരുതി എടുത്ത് ചാടി തീരുമാനങ്ങൾ എടുക്കരുതെന്നാണ് ഏറെയും കമന്റ്.

ഒരിക്കൽ വേദനിപ്പിച്ച് സന്തോഷവും സമാധാനവും നശിപ്പിച്ച വ്യക്തിക്ക് രണ്ടാമതൊരു ചാൻസ് കൊടുക്കുമ്പോൾ സൂക്ഷിക്കണമെന്നും ഇന്നത്തെ കാലം അതാണെന്നും കമന്റുകളുണ്ട്. തൻവിക്കും മകനും ഒപ്പമുള്ള ചിത്രങ്ങളും വീഡിയോകളും ഒന്നും യോജി സോഷ്യൽമീഡിയയിൽ നിന്നും നീക്കം ചെയ്തിട്ടില്ല. തൻവിയുടെ മാതാപിതാക്കളും വിവാഹമോചിതരാണ്. സ്കൂൾ വിദ്യാർത്ഥിനിയായിരിക്കുന്ന കാലത്താണ് തൻവിയുടെ പിതാവ് ഹൃദയാഘാതം മൂലം മരിക്കുന്നത്.

അമ്മ വിവാഹമോചനശേഷം മറ്റൊരാളെ കല്യാണം കഴിച്ചു. ആ ബ​ന്ധത്തിൽ തൻവിക്ക് രണ്ട് സഹോദരന്മാരുണ്ട്. അവർ കുടുംബസമേതം ബാം​​ഗ്ലൂരിൽ സെറ്റിൽഡാണ്. അവധിക്ക് നാട്ടിൽ വരുമ്പോൾ കൃഷ്ണ കുമാറിന്റെ വീട്ടിലാണ് തൻവിയും മകനും താമസിക്കാറ്. ദിയയുടെ കല്യാണത്തിനായാണ് അവസാനമായി നാട്ടിൽ വന്നത്. ദിയയുടെ മകൻ ഓമിയെ കാണാൻ എത്രയും വേ​ഗം നാട്ടിലെത്തണമെന്ന ആ​ഗ്രഹവും തൻവിക്കുണ്ട്.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X