അർജുനെ കൊഞ്ചിച്ച് കൊല്ലും അശ്വിന് മിനിമൽ ട്രീറ്റ്മെന്റ്, ദയനീയമായ അവസ്ഥ, ദിയ എങ്കിലും ശ്രദ്ധിക്കണം; വിമർശനം!
കൃഷ്ണകുമാറിന്റെ മക്കളിൽ കൃത്യമായ ഇടവേളകളിൽ വ്ലോഗുകൾ പങ്കുവെയ്ക്കുന്നൊരാൾ ദിയ കൃഷ്ണയാണ്. മകൻ ഓമിയുടെ വരവിനുശേഷം കുഞ്ഞിന്റെ കാര്യങ്ങൾക്കാണ് ഏറെയും പരിഗണന നൽകുന്നത്. മദർഹുഡ്ഡിനൊപ്പം ഓ ബൈ ഓസിയെന്ന ഓൺലൈൻ ജ്വല്ലറി ബിസിനസും മനോഹരമായ മുന്നോട്ട് കൊണ്ടുപോകുന്നുണ്ട് താരം. കഴിഞ്ഞ ദിവസം ദിയ പങ്കുവെച്ച പുതിയ വ്ലോഗാണ് ചർച്ചയാകുന്നത്.
ഒരു സൺഡെ ഈവ്നിങ് എന്ന തലക്കെട്ടോടെയാണ് സ്ത്രീയിലെ തന്റെ ഒരു ഞായറാഴ്ച വൈകുന്നേരം എങ്ങനെയാണെന്നത് വീഡിയോയായി ദിയ പങ്കുവെച്ചത്. കുറേ നാളുകൾക്ക് ശേഷമാണ് ഞാൻ ഒരു വ്ലോഗ് എടുക്കുന്നത്. ലാസ്റ്റ് എടുത്തത് ഓണം സെലിബ്രേഷന്റെ വ്ലോഗാണ്. അതിനുശേഷം വ്ലോഗ് എടുക്കാൻ പറ്റിയിട്ടില്ല. ഓട്ടവും സ്ട്രസ്സുമായിരുന്നു.

അതിന്റെ അടയാളമാണ് എന്റെ മുഖത്ത് നിങ്ങൾ കാണുന്ന കുരുക്കൾ. അത്രത്തോളം സ്ട്രസ്സാണ്. ബേബി തൊട്ടിലിൽ കിടക്കുകയാണ്. ഈ വ്ലോഗ് മറ്റൊന്നുമല്ല വളരെ നോർമലായ ഞങ്ങളുടെ ഒരു രാത്രിയാണ് കാണിക്കുന്നത്. ഒരു ചിക്കൻ കറിയുണ്ടാക്കാൻ പ്ലാനുണ്ട്. അശ്വിനും സഹായിക്കാമെന്ന് ഏറ്റിട്ടുണ്ട്. അച്ഛനും സഹായിക്കും. സ്ത്രീ വീട്ടിലെ ഞങ്ങളുടെ ഡിന്നർ എങ്ങനെയാണെന്ന് കാണാം എന്ന് പറഞ്ഞുകൊണ്ടാണ് ദിയയുടെ വ്ലോഗ് ആരംഭിക്കുന്നത്.
കുക്കിങിനോട് ഏറെ താൽപര്യമുള്ള ദിയ തന്റെ സ്പെഷ്യലായ ചിക്കൻ കറിയാണ് കുടുംബാംഗങ്ങൾക്ക് വേണ്ടി തയ്യാറാക്കിയത്. വിവാഹശേഷം ലണ്ടൻ ട്രിപ്പ് നടത്തിയപ്പോഴും അവിടെയുള്ള സുഹൃത്തുക്കൾക്ക് വേണ്ടിയും ഇതേ റെസിപ്പി ദിയ തയ്യാറാക്കിയിരുന്നു. ഓമിയെ അച്ഛനേയും ഹൻസികയേയും ഏൽപ്പിച്ചാണ് ദിയ ചിക്കൻ കറി വെയ്ക്കാനായി കയറിയത്.
കറിക്ക് വേണ്ട കാര്യങ്ങളിൽ പകുതിയും നേരത്തെ തന്നെ ദിയയും അശ്വിനും എല്ലാം ചേർന്ന് തയ്യാറാക്കിയിരുന്നു. ചിക്കൻ കറിക്കൊപ്പം കഴിക്കാനായി ഗീ റൈസും ദിയ വാങ്ങിയിരുന്നു. കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും വേണ്ടിയാണ് കറി വെച്ചതെങ്കിലും ഇളയ അംഗായ ഹൻസികയ്ക്ക് ഡിന്നറിൽ ചിക്കൻ കറി ഉൾപ്പെടുത്താൻ പ്ലാനില്ലായിരുന്നു.
പക്ഷെ ദിയയുടെ കറിക്ക് നല്ല പ്രതികരണമാണെന്ന് അറിഞ്ഞതോടെ ഹൻസികയും അൽപ്പം നെയ്ചോറും ദിയയുടെ സ്പെഷ്യൽ റെസിപ്പിയും ട്രൈ ചെയ്തു. അതിനിടയിൽ ചിക്കൻ കാലിന് വേണ്ടി ഹൻസികയും ദിയയും അശ്വിനും എല്ലാം തമ്മിൽ ഒരു പിടിവലി നടന്നു. എല്ലാവർക്കും ചിക്കന്റെ കാല് വേണം. ഇഷാനിയും അശ്വിനും ചിക്കൻ കാൽ ബുക്ക് ചെയ്തുവെന്ന് പറഞ്ഞപ്പോൾ എന്റെ കൊച്ചിന് ലെഗ് പീസ് ഇല്ലേ എന്നായിരുന്നു സിന്ധു ദിയയോട് ചോദിച്ചത്.

മാത്രമല്ല അശ്വിനെ നോക്കി വലിയ കുട്ടിക്ക് കാല് വേണ്ടെന്നും പറയുന്നുണ്ട്. അശ്വിനോട് സിന്ധു ഇത്തരത്തിൽ ഒരു മറുപടി പറഞ്ഞാണ് വിമർശനത്തിന് വഴിവെച്ചത്. സിന്ധു എപ്പോഴും അശ്വിനെ വളരെ മിനിമമായി മാത്രമെ ട്രീറ്റ് ചെയ്യാറുള്ളുവെന്നാണ് ഏറെയും കമന്റുകൾ. ദിയയുടെ അമ്മ എപ്പോഴും അശ്വിനെ വ്യത്യസ്തമായിട്ടാണ് പരിഗണിക്കുന്നത്. പക്ഷെ മറ്റ് മരുമക്കളോട് അളവില്ലാത്ത സ്നേഹവും പരിഗണനയുമാണ്. അർജുനെ സിന്ധു കൊഞ്ചിച്ച് കൊല്ലും.
അശ്വിന് മിനിമൽ ട്രീറ്റ്മെന്റും, അശ്വിന്റെ ദയനീയാവസ്ഥ കണ്ട് വിഷമം തോന്നുന്നു. വളരെ അധികം അഡ്ജസ്റ്റ് ചെയ്യുന്നതുകൊണ്ട് കുറഞ്ഞ പരിഗണന കാണിക്കണം എന്നുണ്ടോ?, അശ്വിൻ ഭക്ഷണം തയ്യാറാക്കാൻ ദിയയോടൊപ്പം ഉണ്ടായിരുന്നിട്ടും മുതിർന്നവർ കാലിന്റെ ഭാഗം കഴിക്കേണ്ടതില്ലെന്ന് സിന്ധു വളരെ ചീപ്പ് രീതിയിൽ കമന്റുകൾ നൽകുന്നു. എന്നാൽ മൂത്ത മകൾ അമ്മുവിന് വേണ്ടി ഇതുവരെ ഈ അഭിപ്രായം പറഞ്ഞിട്ടില്ല.
കൂടാതെ ഹൻസികയ്ക്ക് തുടക്കത്തിൽ വേണ്ട എന്ന് പറഞ്ഞിട്ടും അവൾക്ക് അശ്വിനും അപ്പുറം പരിഗണന നൽകുന്നു. ഇതിലെ ഏറ്റവും ദുഖകരമായ ഭാഗം അമ്മ പറയുന്നത് കേട്ട് അശ്വിന് ഒരു വളരെ മോശം കഷ്ണം ദിയ കൊടുത്തുവെന്നതാണ്. എന്നാൽ സഹോദരിമാർക്കായി നല്ലത് മാറ്റി വെച്ചിട്ടുണ്ട്. സ്വന്തം പീസ് പങ്കുവെച്ചതുമില്ല. ശരിക്കും സമ്പന്നരായ ആളുകൾ ഭക്ഷണത്തിന്റെ കാര്യത്തിൽ ഇത്രയും ചീപ്പാവില്ല ആകില്ല എന്നിങ്ങനെ നീളുന്നു വിമർശനങ്ങൾ. ദിയ ഒന്നിനോടും പ്രതികരിച്ചിട്ടില്ല.


Click it and Unblock the Notifications