എന്റെ മുടി നരയ്ക്കുന്നതിൽ ഇഷാനിക്ക് വിഷമം, ഞാനുമായി ബന്ധപ്പെട്ട ഇത്തരം കാര്യങ്ങളൊക്കെ ശ്രദ്ധിയ്ക്കും; സിന്ധു

അമ്പതുകൾ പിന്നിട്ടുവെങ്കിലും ഇന്നും നാല് പെൺമക്കളേയുംകാൾ സുന്ദരി സിന്ധു ക‍ൃഷ്ണ എന്ന അഭിപ്രായക്കാരാണ് താരപത്നിയുടെ ആരാധകർ. ദിയ കൃഷ്ണ അച്ഛൻ കൃഷ്ണകുമാറിനെ പോലെയാണ് കാഴ്ചയിലും പെരുമാറ്റത്തിലും എല്ലാമെങ്കിൽ മൂത്തമകൾ അഹാനയും ഇളയ മക്കളായ ഇഷാനിയും ഹൻസികയും സിന്ധു കൃഷ്ണയുടെ മുഖച്ഛായ കൂടുതൽ ഉള്ളവരാണ്. അതിൽ ഏറ്റവും കൂടുതൽ സിന്ധുവിന്റെ കൗമാരപ്രായത്തിലെ ഫോട്ടോകളിലെ ലുക്കുമായി സാമ്യതയുള്ളത് ഇഷാനിക്കാണ്.

അമ്മയുടെ പഴയ ഫോട്ടോകളിലെ ലുക്ക് ഒരിടയ്ക്ക് ഇഷാനി റീക്രിയേറ്റ് ചെയ്യുകയും ചെയ്തിരുന്നു. അമ്മ-മക്കൾ എന്നതിലുപരി സിന്ധുവും നാല് പെൺ മക്കളും സുഹൃത്തുക്കളെപ്പോലെയാണെന്നത് കൃഷ്ണകുമാർ കുടുംബത്തിലെ അം​ഗങ്ങളുടെ വ്ലോ​ഗുകൾ നിരന്തരം കാണുന്നവർക്കും അറിയാവുന്ന ഒന്നാണ്. ഈ പ്രായത്തിലും എല്ലാ അവശതകളും മറന്ന് മക്കൾക്ക് എല്ലാ സഹായവുമായി സിന്ധു എപ്പോഴും ഒപ്പമുണ്ട്.

Sindhu Krishna
Photo Credit: sindhu krishna / Instagram

വീട്ടിലെ എല്ലാ അം​ഗങ്ങളുടേയും കാര്യങ്ങൾ കൃത്യമായി നോക്കുകയും പരിപാലിക്കുന്ന ചെയ്യുന്ന തന്റെ കാര്യങ്ങൾ ശ്രദ്ധിയ്ക്കുന്നതിൽ പ്രധാനി മൂന്നാമത്തെ മകൾ ഇഷാനിയാണെന്ന് പറയുകയാണിപ്പോൾ സിന്ധു. തന്റെ മുടിയിൽ നര കാണുന്നതുപോലും ഇഷാനിയെ വിഷമിപ്പിക്കാറുണ്ടെന്ന് സിന്ധു പറയുന്നു. എന്റെ മുടി നരയ്ക്കുന്നത് കാണുന്നത് ഞങ്ങളുടെ വീട്ടിൽ ഇഷാനിക്ക് മാത്രം കുറച്ച് വിഷമമാണ്.

ഇഷാനി എന്നോട് പറയും... സിന്ധുവിന് വിഷമമാണോ സിന്ധുവിന്റെ തലയിൽ കുറേ നരയെല്ലാം വന്നല്ലോയെന്ന്. ഇഷാനി മാത്രം ഇതുപോലുള്ള കുറേ കാര്യങ്ങൾ ശ്രദ്ധിയ്ക്കും. എന്റെ കാര്യങ്ങൾ ശ്രദ്ധിയ്ക്കും. ഞാൻ നന്നായി ഇരുന്നാൽ നന്നായി ഇരിക്കുന്നുവെന്നും അല്ലാത്ത രീതിയിൽ ആണെങ്കിൽ അതും പറയും. ഇഷാനി എന്നെ ഒന്ന് അനലൈസ് ചെയ്ത് സംസാരിക്കുന്നയാളാണെന്നും സിന്ധു പറഞ്ഞു.

വ്ലോ​ഗുകൾ കാണുമ്പോൾ ഇഷാനിയേക്കാൾ സിന്ധുവിനോട് അടുപ്പം കാണിക്കുന്നത് അഹാനയാണെന്ന് തോന്നിയിട്ടുണ്ടെന്നാണ് വീഡിയോ വൈറലായപ്പോൾ വന്ന കമന്റുകൾ. മൂത്തകുട്ടിയായതുകൊണ്ട് തന്നെ സിന്ധുവിന്റെ ഉത്തരവാദിത്വങ്ങൾ പലതും അഹാന കൂടി പങ്കിട്ട് എടുത്ത് ചെയ്യാറുണ്ട്. അമ്മുവാണ് യാത്രകളിൽ ഒപ്പമുള്ളതെങ്കിൽ സിന്ധുവിനും ടെൻഷൻ ഫ്രീയായി ട്രിപ്പ് എഞ്ചോയ് ചെയ്യാൻ കഴിയും.

കോളേജ് പഠനത്തിനുശേഷം സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറായി സജീവമാണ് ഇഷാനി. ഇത് തന്നെ പ്രൊഫഷനായി മുന്നോട്ട് കൊണ്ടുപോകാനുമാണ് തീരുമാനം. ഭാവിയിൽ ബിസിനസിലേക്ക് തിരിയാനുള്ള സാധ്യതകളുണ്ടെന്നും ഇഷാനി മുമ്പൊരിക്കൽ പങ്കുവെച്ചിട്ടുണ്ട്. വൺ എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് അരങ്ങേറിയെങ്കിലും പിന്നീട് വേറൊരു സിനിമകളിലും ഇഷാനിയെ കണ്ടതില്ല.

Sindhu Krishna
Photo Credit: sindhu krishna / Instagram

ഫിറ്റ്നസ്, ഫുട്ബോൾ, ഡാൻസ് തുടങ്ങിയവയെല്ലാമാണ് ഇപ്പോൾ ഹോബി. ദിയ കൃഷ്ണയ്ക്ക് കുഞ്ഞ് പിറന്നതോടെ കുടുംബത്തിലെ എല്ലാ അം​​ഗങ്ങളും ഓസിയുടെ ഓമിക്കൊപ്പമാണ്. തന്റെ ആദ്യത്തെ പേരക്കുട്ടിയായതുകൊണ്ട് തന്നെ സിന്ധുവും ദിയയുടേയും മകന്റേയും കാര്യങ്ങൾക്കാണ് ഏറെയും ശ്രദ്ധ കൊടുക്കുന്നത്. ഓസിയുടെ കുഞ്ഞ് തന്നെ കുഞ്ഞമ്മ എന്ന് വിളിക്കുന്നതിനോട് താൽപര്യമില്ലെന്നും പേര് വിളിക്കാനെ താൻ പറയൂവെന്നും പറഞ്ഞതിന്റെ പേരിൽ ഇഷാനി ഒരു സമയത്തും വൈറലും എയറിലുമായിരുന്നു.

ഇപ്പോഴും താരപുത്രിയുടെ സോഷ്യൽമീഡിയ പോസ്റ്റുകൾക്ക് താഴെ ഇഷാനി കുഞ്ഞമ്മയെന്ന കമന്റ് പ്രത്യക്ഷപ്പെടാറുണ്ട്. മാത്രമല്ല കുഞ്ഞുങ്ങളെ ഇഷ്‌ടമില്ലാത്തവൾ എന്നെല്ലാമുള്ള തരത്തിൽ ഇഷാനി പഴിയും കേട്ടിരുന്നു. പക്ഷെ ദിയയുടെ ​ഗർഭകാലത്ത് ഇഷ്ടാനിഷ്ടങ്ങൾ ചോദിച്ച് അറിഞ്ഞ് തയ്യാറാക്കി കൊടുത്ത ഒരേയൊരു സഹോദരി ഇഷാനി മാത്രമാണ്.

ദിയയുടെ കുഞ്ഞിന്റെ മുഖം റിവീൽ ചെയ്തുള്ള ഫോട്ടോകൾ ഇതുവരെ കുടുംബം പുറത്ത് വിട്ടിട്ടില്ല. മകന്റെ വരവോടെ മുഴുവൻ സമയവും അവനുവേണ്ടി മാറ്റി വെച്ചിരിക്കുന്നതിനാൽ ദിയ വ്ലോ​ഗുകൾ എടുക്കുന്നതും കുറഞ്ഞു. നിയോം അശ്വിൻ കൃഷ്ണ എന്നാണ് ഓമിയുടെ യഥാർത്ഥ പേര്.

Read more about: ishaani krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X