ഒട്ടുമിക്ക മാസങ്ങളിലും വിദേശ യാത്രകൾ, ഓരോ ട്രിപ്പിനും പൊടിയുന്നത് ലക്ഷങ്ങൾ; ചിലവുകൾ മക്കൾ വഹിക്കാറുണ്ടോ?
കൃഷ്ണകുമാറും സിന്ധുവും നാല് പെൺമക്കളും കുടുംബാംഗങ്ങളെപ്പോലെയായി മാറിയിരിക്കുന്നു മലയാളികൾക്ക്. എല്ലാവർക്കും യുട്യൂബ് ചാനലുകളുണ്ടെങ്കിലും കൃത്യമായ ഇടവേളകളിൽ മുടങ്ങാതെ വീഡിയോ പങ്കുവെച്ച് ആരാധകരെ നേടിയത് സിന്ധു കൃഷ്ണ മാത്രമാണ്. സിനിമയും രാഷ്ട്രീയവുമെല്ലാമായി കൃഷ്ണകുമാർ എപ്പോഴും തിരക്കിലായതിനാൽ സിന്ധു തന്നെയാണ് കുടുംബകാര്യങ്ങളും മക്കളുടെ കാര്യങ്ങൾക്കും വേണ്ടി ഓടി നടക്കുന്നത്.
കൃഷ്ണകുമാർ അറിയപ്പെടുന്ന നടനായി മാറും മുമ്പ് ഒപ്പം കൂടിയതാണ് സിന്ധു. കുട്ടികൾ കുഞ്ഞായിരുന്നപ്പോൾ ലൊക്കേഷനിൽ നിന്നും ലൊക്കേഷനിലേക്കുള്ള യാത്രകളിലായിരുന്നു കൃഷ്ണകുമാർ. അക്കാലയളവിൽ അച്ഛന്റെ അസാന്നിധ്യം മക്കൾക്ക് അനുഭവപ്പെടാതിരിക്കാൻ സിന്ധു പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

ഇന്ന് മക്കൾ നാല് പേരും മുതിർന്നുവെങ്കിലും അവരവരുടെ കാര്യം നോക്കാൻ പ്രാപ്തരായിയെങ്കിലും എപ്പോഴും അവർക്ക് എല്ലാവിധ സഹായവുമായി സിന്ധു ഒപ്പമുണ്ട്. ജീവിതത്തിന്റെ നല്ല കാലം മുഴുവൻ തങ്ങളെ വളർത്താനും പഠിപ്പിക്കാനും വേണ്ടി മാറ്റിവെച്ച അമ്മയെ സന്തോഷിപ്പിക്കാൻ വേണ്ടതെല്ലാം ഇന്ന് നാല് പെൺമക്കളും സിന്ധുവിന് വേണ്ടി ചെയ്യുന്നുണ്ട്.
സിന്ധു പങ്കിടുന്ന ഹോം വ്ലോഗുകൾക്കാണ് ആരാധകർ കൂടുതൽ. ഇപ്പോഴിതാ ആരാധകർ ചോദിച്ച ചില ചോദ്യങ്ങൾക്ക് സിന്ധു നൽകിയ മറുപടിയാണ് വൈറലാകുന്നത്. ആറ് അംഗങ്ങളുള്ള കുടുംബമായതിനാൽ സമ്പാദ്യത്തിന്റെ വിഹിതം വീട്ട് ചിലവുകൾക്കും മറ്റുമായി മക്കൾ തരാറുണ്ടോയെന്നായിരുന്നു പ്രേക്ഷകരിൽ ഒരാൾ സിന്ധുവിനോട് ചോദിച്ചത്. ഇപ്പോഴിതാ അതിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് താരപത്നി.
ധാരാളം പേർ എന്നോട് പലപ്പോഴായി ചോദിച്ചിട്ടുള്ള ഒരു ചോദ്യമാണിത്. വീട്ട് ചിലവുകൾക്കും യാത്രകൾക്കും വേണ്ട പണം എങ്ങനെയാണ് കണ്ടെത്തുന്നത്?. മക്കളുടെ സഹായം ലഭിക്കാറുണ്ടോയെന്നത്. കുട്ടികൾ സമ്പാദിച്ച് തുടങ്ങുന്നതിന് മുമ്പ് വരെ ഞങ്ങളാണ് എല്ലാ ചിലവും നോക്കിയിരുന്നത‍്. പിന്നീട് എല്ലാവരും സമ്പാദിച്ച് തുടങ്ങിയപ്പോൾ ഒരു ഷെയർ വീട്ടിലെ ആവശ്യങ്ങൾക്കായി നൽകി തുടങ്ങി. അവരവർക്ക് പറ്റുന്നതുപോല അവരുടെ കപ്പാസിറ്റിക്ക് അനുസരിച്ചാണ് കോൺട്രിബ്യൂഷൻ ഇപ്പോൾ കുട്ടികൾ ചെയ്യുന്നത്.
അത് വളരെ നല്ലതാണ്. നാല് പിള്ളേരും കോൺട്രിബ്യൂട്ട് ചെയ്യാറുണ്ട്. നിങ്ങൾ യാത്രകൾ പോകുമ്പോൾ എങ്ങനെയാണ്?. ആരാണ് യാത്രയുടെ ചിലവ് വഹിക്കുന്നത്?. ഒരാളാണോ പണം മുടക്കുന്നത്? അതോ എല്ലാവരും ചേർന്നാണോ എന്നൊക്കെ ചോദ്യം വരാറുണ്ട്. ഞങ്ങൾ എല്ലാവരും തുല്യമായി പണം ഇടാറുണ്ട് എന്നതാണ് സത്യം. പിന്നെ പണം കുറവുള്ളയാളെ കൂടുതൽ പണമുള്ളയാൾ സഹായിക്കും.

അങ്ങനെയുള്ള അഡജസ്റ്റ്മെന്റുകൾ നടക്കാറുണ്ട്. അതുപോലെ വീട്ടിലെ ചിലവുകൾക്ക് വേണ്ടി എല്ലാവരും ഒരു നിശ്ചിത തുക മാസത്തിന്റെ തുടക്കത്തിൽ തന്നെ തരും. എല്ലാവരും സമ്പാദിക്കുന്നവരായതിനാൽ എല്ലാവരും ഷെയറിടുന്നതാണ് നല്ലതെന്ന് തോന്നുന്നു. എല്ലാവർക്കും അതാണ് കൂടുതൽ സുഖപ്രദം സൗകര്യം. അതിനാൽ തന്നെ എല്ലാവർക്കും അത്യാവശ്യം പണം സമ്പാദിക്കാനും പറ്റും. എന്നാൽ എല്ലാവരും സ്പെന്റും ചെയ്യുന്നുണ്ടെന്നും സിന്ധു പറയുന്നു.
നടിയും മൂത്തമകളുമായ അഹാന കൃഷ്ണയുടെ പ്രധാന വരുമാന മാർഗം മോഡലിങ്, പ്രമോഷൻ, അഭിനയം, യുട്യൂബ് വ്ലോഗിങ് എന്നിവയാണ്. രണ്ടാമത്തെ മകൾ ദിയ ഒരു കൊച്ചു സംരംഭകയാണ്. ഫാൻസി ആഭരണങ്ങളുടേയും സാരികളുടേയും ഓൺലൈൻ ബിസിനസാണ് ദിയയ്ക്ക്. ല ക്ഷക്കണക്കിന് വരുമാനമാണ് ഓ ബൈ ഓസി എന്ന സ്ഥാപനത്തിലൂടെ മാത്രം ദിയ സമ്പാദിക്കുന്നത്.
കൂടാതെ മോഡലിങ്, പ്രമോഷൻ, യുട്യൂബ് വ്ലോഗിങ് തുടങ്ങിയവയുമുണ്ട്. മൂന്നാമത്തെ മകൾ ഇഷാനിയും കേരളത്തിൽ അറിയപ്പെടുന്ന ഇൻഫ്ലൂവൻസറാണ്. ഏറ്റവും കുറവ് വരുമാനം ഒരുപക്ഷെ ലഭിക്കുന്നത് ഏറ്റവും ഇളയ മകളായ ഹൻസികയ്ക്കാകും. കോളേജ് വിദ്യാർത്ഥിനിയായതുകൊണ്ട് തന്നെ പഠനത്തിലാണ് ഹൻസികയുടെ ശ്രദ്ധ.


Click it and Unblock the Notifications