കാലങ്ങൾക്ക് മുമ്പേ ഹൻസിക അതൊക്കെ ശേഖരിച്ചിട്ടുണ്ടാകും, ദിയയും ഇഷാനിയും ഉപേക്ഷിച്ചത് അവൾ ധരിക്കും; സിന്ധു
കൃഷ്ണകുമാറിന്റെയും സിന്ധുവിന്റേയും നാല് പെൺമക്കളിൽ ഏറ്റവും ഇളയവളും ജെൻസി കിഡ്ഡുമായ ഹൻസിക കൃഷ്ണ സോഷ്യൽമീഡിയയിൽ തരംഗമാണ്. ഡാൻസ്, ജിംനാസ്റ്റിക്ക്സ്, അഭിനയം, അക്കാഡമിക്സ് തുടങ്ങി ഹൻസിക കൈവെക്കാത്ത മേഖലകൾ ചുരുക്കമാണ്. ഇംഗ്ലീഷ് ലിറ്ററേച്ചർ രണ്ടാം വർഷ വിദ്യാർത്ഥിയായ ഹൻസികയുടെ ഫാഷൻ സെൻസിനാണ് ആരാധകർ ഏറെയും. കൃഷ്ണ സിസ്റ്റേഴ്സിൽ ഹൻസികയുടെ ഫാഷൻ സെൻസിനാണ് കൂടുതലും റീച്ച് കിട്ടാറുള്ളത്.
ഉപയോഗിക്കുന്ന വസ്ത്രങ്ങളെല്ലാം വളരെ യുണീക്കാണെന്നതാണ് അതിന് കാരണം. പഠനത്തിന്റെ തിരക്കിലായതുകൊണ്ട് തന്നെ യുട്യൂബ് വ്ലോഗിൽ നിന്നെല്ലാം അകലം പാലിക്കുകയാണ് താരപുത്രി. വളർന്ന് കഴിഞ്ഞാൽ കൃഷ്ണകുമാർ കുടുംബത്തിലെ സ്റ്റാറായി മാറാൻ പോകുന്നത് ഹൻസികയാണെന്നത് ആരാധകർ കുറിക്കാറുണ്ട്.

ഇപ്പോഴിതാ മകളുടെ ഫാഷൻ സെൻസിനെ കുറിച്ച് സിന്ധു കൃഷ്ണ പറയുന്ന വീഡിയോയാണ് ശ്രദ്ധ നേടുന്നത്. അവളുടെ പല വസ്ത്രങ്ങളും ധരിക്കുമ്പോൾ മാത്രമാണ് തങ്ങൾ കാണാറുള്ളതെന്ന് സിന്ധു പറയുന്നു. ഹൻസിക എവിടെ നിന്നാണ് അവളുടെ വസ്ത്രങ്ങൾ വാങ്ങുന്നതെന്ന് എനിക്ക് ഒരു പിടിയും ഇല്ല. നമ്മൾ ട്രാവൽ ചെയ്യുമ്പോൾ പലയിടത്ത് നിന്നും അവൾ വാങ്ങാറുണ്ട്.
നമ്മൾ ആരും കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത ധാരാളം ഓൺലൈൻ ഷോപ്പ്സും സൈറ്റും അവൾക്ക് അറിയാം. ഇംപോർട്ടഡായിട്ടുള്ള വസ്ത്രങ്ങൾ ഉള്ള ഓൺലൈൻ സ്റ്റോഴ്സിൽ നിന്നെല്ലാം അവൾ ക്ലോത്ത്സ് വാങ്ങാറുണ്ട്. വാങ്ങി വാങ്ങി കലക്ട് ചെയ്ത് വെക്കും. ഓരോ രാജ്യത്ത് പോകുമ്പോഴും ആ ഒരു നാടിന്റെ ടേസ്റ്റിന് അനുസരിച്ചുള്ള വസ്ത്രങ്ങൾ അവൾ നേരത്തെ വാങ്ങിവെക്കും.
അടുത്തിടെയാണ് ഞങ്ങൾ ജപ്പാനിൽ പോയത്. പക്ഷെ അവൾ കാലങ്ങൾക്ക് മുമ്പ് തന്നെ ജപ്പാനിൽ പോയാൽ ഇടാനുള്ള ടൈപ്പ് വസ്ത്രങ്ങൾ വാങ്ങി സൂക്ഷിച്ചിരുന്നു. ജപ്പാനിൽ പോകുമ്പോൾ ഇടാം, കൊറിയയിൽ പോകുമ്പോൾ ഇടാം, കാശ്മീരിൽ പോകുമ്പോൾ ഇടാമെന്ന് പറഞ്ഞ് പല നാടുകൾ മുന്നിൽ കണ്ട് അവിടുന്നും ഇവിടുന്നുമെല്ലാം ഹൻസു വസ്ത്രം വാങ്ങിവെക്കും.
ഞങ്ങൾ പോലും ഈ സ്ഥലത്തൊക്കെ എത്തി അവൾ ഈ ഡ്രസ്സിട്ട് വരുമ്പോഴാണ് കൊള്ളാല്ലോ ഹൻസു നീ ഇത് എവിടെ നിന്ന് ഒപ്പിച്ചുവെന്ന് ചോദിക്കുന്നത്. അപ്പോഴാണ് അവൾ പറയുന്നത്. അതൊക്കെ കണ്ട് കഴിയുമ്പോൾ ഞങ്ങൾക്ക് കൂടി എവിടെ നിന്നാണ് വാങ്ങിയതെന്ന് പറഞ്ഞ് തരാൻ ഇഷാനി പറയും. അല്ലാതെ ട്രിപ്പ് പോകുമ്പോഴും അവിടെയുള്ള സ്റ്റോറുകളിൽ നിന്നും വസ്ത്രം വാങ്ങാറുണ്ട്.

കോളേജിലേക്ക് ഹൻസു എന്തെങ്കിലുമൊക്കെ ഇടുകയാണ് ചെയ്യാറ്. ഓസി കളഞ്ഞ ഡ്രസ്സും ഇഷാനിക്ക് വേണ്ടാത്തതുമായ വസ്ത്രങ്ങൾ പെറുക്കിയെടുത്ത് കൊണ്ടുവന്ന് ഹൻസു കോളേജിൽ ഇടും. ഡ്രസ് ഇറുകുമ്പോൾ ഓസി അത് ആവശ്യമുള്ളവർക്ക് കൊടുക്കാനായി മാറ്റിവെക്കും അതിൽ നിന്നും തനിക്ക് വേണ്ടത് ഹൻസിക എടുക്കും. അതൊക്കെയാണ് മിക്കപ്പോഴും കോളേജിൽ ഇടുന്നത്.
ഒരുപാട് കുർത്തീസ് തയ്ച്ച് വെച്ചിട്ടുണ്ട്. നല്ല ഫാഷൻ സെൻസുള്ളയാളാണ്. പക്ഷെ കോളേജിലേക്ക് വളരെ നോർമലായി വസ്ത്രം ധരിച്ചാണ് പോകാറ്. ഏതെങ്കിലും നാട്ടിലേക്ക് ട്രാവൽ ചെയ്യുമ്പോഴാണ് ഹൻസികയുടെ മുഴുവൻ ഫാഷൻ സെൻസും നമ്മൾ കാണുന്നതെന്നും സിന്ധു പറയുന്നു. അടുത്തിടെയാണ് സിന്ധുവും പെൺമക്കളും ചേർന്ന് സാരിയുടെ ഓൺലൈൻ സ്റ്റോർ ആരംഭിച്ചത്.
സിയ ബൈ അഹാദിഷിക ഇതിനോടകം വൻ വിജയമാവുകയും ചെയ്തു. വില കൂടിയ സാരികളാണെങ്കിൽ കൂടിയും എല്ലാം റീ സ്റ്റോക്ക് ചെയ്ത് ഉടനെ തന്നെ ചൂടപ്പം പോലെ വിറ്റുപോകുന്നുണ്ട്. ആറായിരത്തിൽ കുറഞ്ഞ സാരികൾ സിന്ധുവിന്റേയും മക്കളുടേയും സാരി കലക്ഷനിലില്ല.


Click it and Unblock the Notifications