ചേച്ചി എന്ന ഫീലിലാണ് ഓസി, ആയയെ വെക്കുന്ന കാര്യം ആലോചിച്ചു; ഞാൻ പറഞ്ഞത്: സിന്ധു കൃഷ്ണ
കുഞ്ഞ് പിറന്നതിന്റെ സന്തോഷത്തിലാണ് ദിയ കൃഷ്ണയും കുടുംബവും. നിഓം എന്നാണ് കുഞ്ഞിന്റെ പേര്. അടുത്ത കാലത്ത് കേരളത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്ത കാര്യങ്ങളിലൊന്നായി ദിയ കൃഷ്ണയുടെ പ്രസവം മാറി. ഡെലിവറിയുടെ വ്ലോഗ് ദിയ പങ്കുവെച്ചിരുന്നു. പലരെയും ഈ വെെകാരിക നിമിഷങ്ങൾ കരയിച്ചു. യൂട്യൂബിൽ ട്രെൻഡിംഗ് ആണ് ഡെലിവറി വ്ലോഗ്. കുഞ്ഞ് പിറന്നതിന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് ദിയ കൃഷ്ണയുടെ അമ്മ സിന്ധു കൃഷ്ണ. തന്റെ പുതിയ വ്ലോഗിലാണ് സിന്ധു വിശേഷങ്ങൾ പങ്കുവെച്ചത്.
കുഞ്ഞിന്റെ ഓരോ കാര്യങ്ങൾ ചെയ്യുമ്പോൾ എന്റെ മനസിൽ ഹൻസികയുടെ ഇളയ കുഞ്ഞ് വന്നത് പോലെയാണ്. ഓസിക്ക് (ദിയ കൃഷ്ണ) അനിയൻ ജനിച്ച ഫീലാണ് എന്റെ മനസിൽ. അമ്മ എന്നതിനേക്കാൾ ചേച്ചി എന്ന ഫീലിലാണ് ഓസി. എനിക്കും അങ്ങനെയായിരുന്നു. അമ്മു (അഹാന കൃഷ്ണ) ജനിച്ചപ്പോൾ ഒരു അമ്മയായി ചിന്തിക്കാൻ എനിക്കൊരുപാട് സമയം എടുത്തു. ചേച്ചി തരാം കേട്ടോ എന്നെ ഞാൻ പറഞ്ഞിരുന്നത്. അമ്മയാണ് എന്ന് ഫീൽ ചെയ്യാൻ കുറച്ച് സമയം എടുക്കും. ആ പ്രോസസിലാണ് ഓസി. ഞാൻ ഗ്രാന്റ് മദറാണെന്ന് പ്രോസസ് ചെയ്യാനും അങ്ങനെ ചിന്തിക്കാനും സമയമെടുക്കും. കുട്ടികളുടെ കുട്ടിയെ കാണാൻ പറ്റിയതിൽ യൂണിവേഴ്സിനോട് നന്ദി പറയുന്നു.

ഞാൻ കുഞ്ഞുങ്ങളെ നോക്കാൻ കുറച്ച് കൂടെ എക്സ്പെർട്ട് ആയിരുന്നു. കുറേ പിള്ളേർ ഉള്ളത് കൊണ്ട്. അനിയത്തി സിമിക്ക് മൂന്ന് പിള്ളേരായപ്പോൾ ഞാൻ എല്ലാത്തിനും കൂടെ നിന്നിട്ടുള്ള ആളാണ്. ആയയെ വെക്കണോ വേണ്ടയോ എന്നൊക്കെയുള്ള ഡിസ്കഷൻ നടന്നപ്പോൾ നമ്മളൊക്കെയില്ലേ, നമുക്ക് നോക്കാം, പറ്റില്ലെന്ന് കണ്ടാൽ ആയയെ വെക്കുന്ന കാര്യം ആലോചിക്കാം എന്ന് ഞാൻ പറഞ്ഞു. എനിക്ക് അവനെ നോക്കുന്നതിൽ വളരെ സന്തോഷമാണ്. പെൺകുട്ടികളെ നോക്കി എനിക്ക് ശീലമുണ്ട്. ആൺകുട്ടികളെ നോക്കി എനിക്ക് ശീലമില്ല. സിമിയുടെ കുട്ടികളെ കുറച്ച് ഞാൻ നോക്കിയിട്ടുണ്ടാകും. പിന്നെ സിമി തിരിച്ച് പോയല്ലോ.
ധാരാളം പേർ ഓസിയുടെ പ്രെഗ്നൻസിയും ബേബിയുടെ വരവും അവരുടെ കുടുംബത്തിലെ ഒരു കുട്ടിക്ക് സംഭവിക്കുന്നത് പോലെയാണ് എടുത്തിട്ടുള്ളത്. ഞങ്ങളുടെ ഫാമിലിയെ നിങ്ങളുടെ ഫാമിലിയുടെ ഭാഗമായി പരിഗണിക്കുന്നതിൽ എല്ലാ മലയാളികളോടും നന്ദി പറയുന്നു. ഓസിയുടെ കുഞ്ഞിന്റെ പേര് ഞാനല്ല സെലക്ട് ചെയ്തത്. ഓസി തന്നെയാണ് സെലക്ട് ചെയ്തത്. ഞാൻ കുറേ പേരുകൾ കൊടുത്തിരുന്നു. ബോയ് ആണെങ്കിൽ ഇങ്ങനെയൊരു പേര് വെക്കാമോയെന്ന് ഓസി എന്നോട് ചോദിച്ചു. ആദ്യം ഞങ്ങൾ വേണോ എന്ന് ആലോചിച്ചു. എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ടു, പെറ്റ് നെയിം ആയി ഓമി എന്ന് വിളിക്കാമെന്ന് ഓസി പറഞ്ഞു. അങ്ങനെ ഓസി തന്നെ തെരഞ്ഞെടുത്ത പേരാണിതെന്ന് സിന്ധു കൃഷ്ണ പറയുന്നു.

ലേബർ റൂമിൽ ദിയക്ക് വീട്ടുകാരുടെ സാമീപ്യം ലഭിച്ചത് പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. പല സ്ത്രീകൾക്കും ഇത് ലഭിച്ചിട്ടില്ല. സ്ത്രീക്ക് മാനസികമായ പിന്തുണ ഏറ്റവുമധികം വേണ്ട സമയമാണ് പ്രസവം. ആ സമയത്ത് പല ആശുപത്രികളിൽ നിന്നും നഴ്സുമാരിൽ നിന്നുണ്ടാകുന്ന മോശം പെരുമാറ്റം ദിയയുടെ വ്ലോഗിന് താഴെ പലരും പങ്കുവെക്കുന്നുണ്ട്. ഡെലിവറി സമയത്ത് അമ്മയെയും ഭർത്താവിനെയും നിർബന്ധം ആയും ഡെലിവറിക്കു കൂടെ നിർത്തണം എന്ന് പല സ്ത്രീകളും ചൂണ്ടിക്കാട്ടുന്നുണ്ട്. ദിയയുടെ വ്ലോഗ് ഇത്തരത്തിൽ വലിയ ചർച്ചകൾക്ക് തുടക്കം കുറിച്ചു.


Click it and Unblock the Notifications