കുട്ടിക്കാലത്തേ വന്ന അകൽച്ച; അമ്മുവും ഓസിയും അടുപ്പം കാണിക്കാത്തതിന് കാരണം: സിന്ധു കൃഷ്ണ

സോഷ്യൽ മീഡിയയിൽ എപ്പോഴും ശ്രദ്ധ നേടുന്നവരാണ് കൃഷ്ണ കുമാർ കുടുംബം. യൂട്യൂബ് ചാനലിലൂടെ കൃഷ്ണ കുമാറിന്റെ നാല് മക്കളും ജനപ്രീതി നേടി. അഹാന കൃഷ്ണ മാത്രമാണ് സിനിമ കരിയറായി തെരഞ്ഞെടുത്തത്. അഹാനയും അനുജത്തി ദിയ കൃഷ്ണയും എപ്പോഴും ചർച്ചയാകാറുണ്ട്. അഹാനയ്ക്ക് മറ്റ് രണ്ട് സഹോദരിമാരോടുള്ള അടുപ്പം ദിയയോട് ഇല്ലെന്നും ദിയയും അഹാനയിൽ നിന്നും അകൽച്ച കാണിക്കുന്നെന്നാണ് ഏറെക്കാലമായുള്ള വാദം. പല വ്ലോ​ഗുകളിലും ദിയയും അഹാനയും തമ്മിലുള്ള അകൽച്ച പ്രകടമാണെന്നും ഇവർ വാദിച്ചു.

കുടുംബത്തോടെ വളരെ സ്നേഹ പ്രകടനം നടത്തുന്ന ആളല്ല താനെന്ന് ദിയ കൃഷ്ണ ഒരിക്കൽ പറഞ്ഞിട്ടുമുണ്ട്. ദിയയും അഹാനയും തമ്മിലുള്ള അകൽച്ചയെക്കുറിച്ച് അമ്മ സിന്ധു കൃഷ്ണ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഓസിയും (ദിയ കൃഷ്ണ) അമ്മുവും (അഹാന കൃഷ്ണ) തമ്മിൽ മറ്റ് സഹോദരിമാരെ പോലെ അടുപ്പമില്ലാത്തത് എന്താണെന്ന ചോദ്യത്തിന് ഇൻസ്റ്റ​ഗ്രാം ക്യുഎ സെഷനിൽ മറുപടി നൽകുകയായിരുന്നു സിന്ധു കൃഷ്ണ. അടുപ്പം കാണിക്കാത്തതിന് കാരണമുണ്ടെന്ന് സിന്ധു കൃഷ്ണ പറയുന്നു.

Sindhu Krishna  Ahaana Krishna  Diya Krishna
Photo Credit: https://www.instagram.com/sindhu_krishna

എല്ലാവരും ഒരേ പ്രായക്കാരാണെങ്കിലും അമ്മു ഒരു പഠിപ്പിസ്റ്റായിരുന്നു. ഇഷാനി ജനിച്ച് കഴിഞ്ഞപ്പോൾ ഇഷാനിയും ഓസിയും ഇരട്ടക്കുട്ടികളെ പോലെയായി. എപ്പോഴും ഒരുമിച്ചായിരിക്കും. എല്ലാ കാര്യങ്ങളും ഒരുമിച്ച് ചെയ്യും. അമ്മു വീട്ടിലെ ബി​ഗ് ​ഗേൾ ആയിരുന്നു. അമ്മു ഒരു ടീം, ഇഷാനിയും ഓസിയും ഒരു ടീം. വേണ്ട സമയത്ത് ഇവരെല്ലാവരും ഒറ്റക്കെട്ടാണ്. ഹൻസു ജനിച്ചപ്പോഴേക്കു അമ്മു സീനിയർ ക്ലാസിലെത്തി. എപ്പോഴും ട്യൂഷൻ. ഓസിയും ഇഷാനിയും എപ്പോഴും ഒരുമിച്ച്. ഒരു ബോണ്ടിം​ഗിനുള്ള സമയം അവർ തമ്മിൽ ഒത്ത് വന്നില്ലെന്നും സിന്ധു കൃഷ്ണ പറഞ്ഞു. അതേസമയം പുറമേക്ക് പ്രകടിപ്പിക്കാറില്ലെങ്കിലും ദിയയോട് തനിക്കുള്ള സ്നേഹത്തെക്കുറിച്ച് അഹാന ഒരിക്കൽ മനസ് തുറന്നി‌ട്ടുണ്ട്.

ദിയ വിവാഹിതയായി വീട്ടിൽ നിന്ന് പോയപ്പോൾ വെെകാരികമായാണ് അഹാന കൃഷ്ണ സംസാരിച്ചത്. വിവാഹം സന്തോഷമുള്ള കാര്യമാണെങ്കിലും ഇത് ഞങ്ങളുടെ കുടുംബത്തിൽ വലിയ മാറ്റമാണ്. വീട്ടിലെ ആദ്യത്തെ കല്യാണമാണല്ലോ. പോകപ്പോകെ ശരിയാകുമായിരിക്കും. പക്ഷെ ഇത്രയും നാൾ ഞങ്ങൾ ആറ് പേരുള്ള യൂണിറ്റ് ആയിരുന്നു. ഇപ്പോൾ അത് മാറുന്നു. ഓസി അവിടെയുണ്ട്. പക്ഷെ എപ്പോഴും ഉള്ളത് പോലെയല്ലല്ലോ. പണ്ട് അടിയായാൽ ഇറങ്ങിപ്പോകുന്നു എന്നൊക്കെ പറയും. പക്ഷെ ഇറങ്ങിപ്പാേകാൻ വേറൊരു സ്ഥലം ഇല്ലല്ലോ. ഇതാണല്ലോ നമ്മുടെ വീട്.

Sindhu Krishna  Ahaana Krishna  Diya Krishna
Photo Credit: Instagram

പക്ഷെ ഇനി അങ്ങനെയല്ല. അവൾക്ക് അവളുടെ വീട്. കഴിഞ്ഞ 26 വർഷം എന്റെ ജീവിതം എങ്ങനെയാണോ അതിൽ നിന്ന് ചെറിയ വ്യത്യാസം ഉണ്ടാകാൻ പോകുന്നു. നമ്മുടെ വീട്ടിൽ നിന്നിരുന്ന സമയത്ത് ഉറങ്ങാനും ഭക്ഷണം കഴിക്കാനും മാത്രം വന്ന് കൊണ്ടിരുന്ന ഓസി ഇനി വീട്ടിൽ നിന്ന് മാറി നിൽക്കുമ്പോൾ നമ്മളയൊക്കെ മിസ് ചെയ്ത് കുറച്ച് കൂടി സമയം ഞങ്ങളോടൊപ്പം ചെലവഴിക്കണം എന്നാണ് അഹാന കൃഷ്ണ പറഞ്ഞത്. കഴിഞ്ഞ വർഷമായിരുന്നു ദിയ കൃഷ്ണയുടെ വിവാഹം. ​ഗർഭിണിയായ ദിയ ആദ്യത്തെ കുഞ്ഞിനെ കാണാനുള്ള കാത്തിരിപ്പിലാണ്. ​ഗർഭകാലത്തെ വിശേഷങ്ങളും ചടങ്ങുകളും ദിയ യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുണ്ട്.

More from Filmibeat

Read more about: ahaana krishna diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X