ആദ്യത്തെ കുഞ്ഞല്ലേ, ഞാനും പൊസസീവായിരുന്നു; ദിയ കൃഷ്ണ വിമർശനങ്ങൾ നേരിടവെ സിന്ധു കൃഷ്ണ

സോഷ്യൽ മീഡിയയിൽ എപ്പോഴും ചർച്ച വിഷയമാണ് ഇൻഫ്ലുവൻസർ ദിയ കൃഷ്ണ. അമ്മയായ ശേഷം ദിയക്ക് ലഭിക്കുന്ന ജനശ്രദ്ധ കൂടിയിട്ടുണ്ട്. ചിലപ്പോഴൊക്കെ ദിയക്ക് വിമർശനങ്ങളും വരാറുണ്ട്. കുഞ്ഞിനെ വളർത്തുന്നതിൽ ശ്രദ്ധ കാണിക്കുന്നില്ലെന്നാണ് അടുത്തിടെ വന്ന വിമർശനം. കുഞ്ഞ് സുഖമില്ലാതെ ആശുപത്രിയിലായപ്പോഴായിരുന്നു ഇത്. ഇപ്പോഴിതാ ദിയ കുഞ്ഞിന്റെ കാര്യത്തിൽ എത്രമാത്രം ശ്രദ്ധ നൽകുന്നുണ്ടെന്ന് പറയുകയാണ് അമ്മ സിന്ധു കൃഷ്ണ.

ഓസിക്കൊപ്പം (ദിയ കൃഷ്ണ) തന്നെയായിരിക്കണം ഓമിക്ക്. ഓസി അത് ആസ്വദിക്കുന്നുണ്ട്. ഞാനും അമ്മു (അഹാന) ജനിച്ചപ്പോൾ അങ്ങനെയായിരുന്നു. അമ്മു എപ്പോഴും എന്റെ കൂടെതന്നെയായിരിക്കണം എന്നായിരുന്നു. വളരെ പൊസസീവായിരുന്നു. നമ്മളോ‌ട് കുട്ടിക്ക് തോന്നുന്ന അറ്റാച്ച്മെന്റുണ്ടല്ലോ അത് ആദ്യമായി അനുഭവിക്കുമ്പോൾ വല്ലാത്ത ഫീൽ ആണ്. എപ്പോഴും കുഞ്ഞിനെ കെെയിലെടുക്കാൻ തോന്നും. ഓസിയും അത് എക്സ്പീരിയൻസ് ചെയ്യുന്നു.

Diya Krishna

വേറൊന്നും ചിന്തിക്കാതെ എപ്പോഴും കുഞ്ഞിനൊപ്പമാണ് ഓസി. സുഖമില്ലാതെ കിടന്നത് കൊണ്ട് അധിക ശ്രദ്ധ ഇപ്പോൾ കുഞ്ഞിന് വേണം. കുഞ്ഞിന്റെ കാര്യത്തിലുള്ള ഓസിയുടെ കരുതൽ കാണുന്നതിൽ തനിക്ക് വളരെ സന്തോഷമുണ്ടെന്നും സിന്ധു കൃഷ്ണ പറയുന്നു. പക്ഷെ രണ്ടാമത്തെയും മൂന്നാമത്തെയും നാലാമത്തെയും കുഞ്ഞാകുമ്പോൾ ആദ്യം തോന്നിയ അത്ര തോന്നില്ല.

മാത്രവുമല്ല അത്രത്തോളം നമുക്ക് പറ്റില്ല. ഓസി ജനിക്കുമ്പോഴേക്കും അമ്മുവുണ്ട്. അമ്മുവിന്റെ കുറേ കാര്യങ്ങൾ എനിക്ക് നോക്കണം. ഇഷാനി ജനിക്കുമ്പോഴേക്കും അമ്മുവിന്റെയും ഓസിയുടെയും കാര്യങ്ങൾ നോക്കണം. ഈയടുത്ത് കണ്ട ഒരു വീ‍ഡിയോയിൽ ഞാൻ ഓസിയെ എടുത്ത് ബാത്ത്റൂമിലേക്ക് പല്ല് തേപ്പിക്കാൻ കൊണ്ട് പോകുകയാണ്. അന്ന് ഓസിക്ക് ഏഴര വയസ് കാണും. മൂത്ത കുട്ടിയാകുമ്പോൾ നമ്മളും കുഞ്ഞും മാത്രമുള്ള ലോകമാണെന്നും സിന്ധു കൃഷ്ണ പറയുന്നു.

രണ്ട് വർഷം കഴിഞ്ഞ് രണ്ടാമതും അമ്മയാകാൻ താൻ തയ്യാറാണെന്ന് ദിയ കൃഷ്ണ നേരത്തെ പറഞ്ഞിട്ടുണ്ട്. ഇഞ്ചക്ഷൻ പോലും എടുക്കാൻ പേടിയുള്ള ആളായിരുന്നു ഞാൻ. എനിക്ക് ചെയ്യാൻ പറ്റുമെങ്കിൽ ഇത് കാണുന്ന ആർക്കും ചെയ്യാൻ പറ്റും. ഒന്നുകൂടി പ്രെ​ഗ്നെന്റ് ആകുന്നതിനെക്കുറിച്ച് ആലോചിച്ചാൽ ഡെലിവറി അല്ല എനിക്ക് പേടി. ഇവരെല്ലാം കൂടെ നിൽക്കുന്നത് കൊണ്ട് ഞാൻ അലറി വിളിച്ചങ്ങ് പ്രസവിക്കും. എനിക്ക് ഫസ്റ്റ് ട്രെെമസ്റ്ററിലൂടെ പോകുന്നത് മാത്രമാണ് തനിക്ക് ഭയമെന്ന് ദിയ പറഞ്ഞു.

അച്ഛനായ ശേഷം അശ്വിനുള്ള മാറ്റങ്ങളെക്കുറിച്ചും ദിയ കൃഷ്ണ സംസാരിച്ചിട്ടുണ്ട്. ബോയ് ഫ്രണ്ടായിരുന്നപ്പോൾ അവൻ എക്സ്ട്രീമിലി പാവമായിരുന്നത് പോലെ എനിക്ക് തോന്നിയിട്ടുണ്ട്. ഡേയ് എന്ന് വിളിച്ചാൽ കരയും. അത്ര പാവമായിരുന്നു. ഭർത്താവായപ്പോൾ ഇത്തിരി മൊടയായെന്ന് തോന്നുന്നെന്ന് ദിയ പറഞ്ഞു. അച്ഛനായുള്ള ഉത്തരവാദിത്വങ്ങളിലേക്ക് അശ്വിൻ കടന്നെന്നും ദിയ പറഞ്ഞു. ആദ്യത്തെ ദിവസങ്ങളിലൊക്കെ അശ്വിന് ബുദ്ധിമുട്ടായിരുന്നു.

അയ്യോ, എണീക്കാൻ പറ്റുന്നില്ല, ഇതെന്താ ഇങ്ങനെയൊന്നൊക്കെ. പിന്നെ അശ്വിൻ ഡാഡ് ഫേസിനകത്തോട്ട് കയറി. കാരണം അത് ചെയ്തേ പറ്റൂ എന്ന് മനസിലായി. ഞാൻ സ്റ്റിച്ചും നടുവേദനയും വെച്ച് കുഞ്ഞിനെ എടുത്ത് കൊണ്ട് പോയി ഡയപ്പർ മാറ്റുന്നത് അശ്വിൻ ഉറക്കമെണീറ്റപ്പോൾ കണ്ടു. അത് കണ്ടപ്പോൾ സിംപതി തോന്നി. ഇപ്പോൾ അശ്വിൻ നല്ല അച്ഛനാണെന്നും ദിയ കൃഷ്ണ പറഞ്ഞു. ദിയയുടെ ബിസിനസ് കാര്യങ്ങൾ ഇന്ന് അശ്വിനും നോക്കുന്നുണ്ട്. കുഞ്ഞിനെക്കുറിച്ചുള്ള വിശേഷങ്ങൾ ദിയ യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കുന്നുണ്ട്. മാതൃത്വം ആസ്വദിക്കുകയാണ് ദിയ ഇപ്പോൾ. സോഷ്യൽ മീഡിയയിൽ ദിയ സജീവ സാന്നിധ്യമാണ്. ഈയടുത്താണ് കുഞ്ഞിന്റെ മുഖം ആരാധകരെ കാണിച്ചത്.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X