നിങ്ങൾ കാണുന്നതല്ല റിയാലിറ്റി, അന്ന് ശരിക്കുമുണ്ടായത്; അവർ ഇപ്പോഴും അവരുടെ ഫ്ലാറ്റിലെന്നും സിന്ധു കൃഷ്ണ
കഴിഞ്ഞ ദിവസം ഇൻഫ്ലുവൻസർ ദിയ കൃഷ്ണ പങ്കുവെച്ച വീഡിയോയിൽ ഏവരുടെയും ശ്രദ്ധ പോയത് ദിയയുടെ ഭർത്താവ് അശ്വിൻ ഗണേശിലേക്കാണ്. ദിയയും അമ്മ സിന്ധു കൃഷ്ണയും അശ്വിനെ അപമാനിച്ച് സംസാരിച്ചെന്നായിരുന്നു വീഡിയോ കണ്ട ഭൂരിഭാഗം പേരും പറഞ്ഞത്. ഭർത്താവിനെ ദിയ തീരെ ബഹുമാനിക്കുന്നില്ലെന്നും മരുമകനോട് സിന്ധു കൃഷ്ണ പെരുമാറുന്നത് വളരെ മോശമായെന്നും കമന്റുകൾ വന്നു. കമന്റുകൾ കൂടിയതോടെ അശ്വിൻ വിഷയത്തിൽ വിശദീകരണം നൽകി. തന്നെ ദിയയും സിന്ധു കൃഷ്ണയും അപമാനിച്ചിട്ടില്ലെന്ന് അശ്വിൻ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് പുതിയ വ്ലോഗിൽ സിന്ധു കൃഷ്ണ സംസാരിക്കുന്നുണ്ട്.
അമ്മുവിനും ഇഷാനിക്കും ഹൻസികയ്ക്കും വീട്ടിൽ ഷൂട്ടുള്ള ദിവസമായിരുന്നു. എല്ലാം കഴിഞ്ഞപ്പോൾ വളരെ വെെകി. കുഞ്ഞിന് വാങ്ങി വെച്ചിരിക്കുന്നത് വെച്ച് ഒരു വ്ലോഗ് എടുക്കണമെന്ന് ഓസി പറഞ്ഞ് കാെണ്ടിരിക്കുന്നുണ്ടായിരുന്നു. ഇടയ്ക്ക് കുറേ സാധനങ്ങൾ വാഷ് ചെയ്യാനുണ്ടായിരുന്നു. നാളെയെങ്ങാനും പ്രസവിച്ച് പോയാലോ എന്ന് കരുതി രാത്രി ഡിന്നറിന് വന്നപ്പോൾ എടുക്കാൻ തീരുമാനിച്ചു. ഓസിയും ഞാനും അശ്വിനുമെല്ലാം ക്ഷീണിച്ചിരുന്നു.

പല സാധനങ്ങളും എന്താണെന്ന് അശ്വിനെക്കൊണ്ട് ഗസ് ചെയ്യിക്കുന്നതായിരുന്നു ഓസി ഉദ്ദേശിച്ച കണ്ടന്റ്. എല്ലാവരും ക്ഷീണിച്ചിരുന്നത് കൊണ്ടാണ് കുറച്ച് ലെെറ്റ് ആക്കാൻ കോമഡിയൊക്കെ പറഞ്ഞത്. സഹായത്തിന് ഇഷാനിയെയും അമ്മുവിനെയും വിളിക്കാൻ പറ്റില്ലായിരുന്നു. കാരണം അവർ ക്ഷീണിച്ചിരിക്കുകയായിരുന്നെന്നും സിന്ധു കൃഷ്ണ പറയുന്നു.
നിങ്ങൾക്കൊക്കെ എന്താണ് ഫീൽ ചെയ്തതെന്ന് അറിയില്ല. പക്ഷെ ആ ഫീൽ ഞങ്ങൾക്കാർക്കും ഇല്ലായിരുന്നു. വീഡിയോ ഷൂട്ട് ചെയ്യുമ്പോഴും എഡിറ്റ് ചെയ്യുമ്പോഴും അപ്ലോഡ് ചെയ്യുമ്പോഴും ഇല്ലായിരുന്നു. എങ്ങനെയെങ്കിലും ഓസി ഇതെടുത്ത് തീർന്നിരുന്നെങ്കിൽ എന്ന രീതിയിലാണ് ഞാൻ ഇരുന്നത്. കാരണം ഞാൻ വളരെ ക്ഷീണിച്ചിരുന്നു. എനിക്കത് കഴിഞ്ഞിട്ട് കുളിക്കാൻ പോകണമായിരുന്നു. അശ്വിൻ താഴെ ഇരുന്നതിൽ ഒരുപാട് പേർ കമന്റ് ചെയ്തിരുന്നു. പക്ഷെ ഫ്രെയിം സെറ്റ് ചെയ്തപ്പോൾ അശ്വിൻ തന്നെയാണ് താഴെ ഇരുന്നത്. നിങ്ങൾ കാണുന്നതും വിചാരിക്കുന്നതുമായിരിക്കില്ല റിയാലിറ്റിയെന്നും സിന്ധു കൃഷ്ണ പറഞ്ഞു.

ദിയയുടെ പ്രസവത്തെക്കുറിച്ചും സിന്ധു കൃഷ്ണ സംസാരിച്ചു. ഡെലിവറിക്ക് തൊട്ട് മുന്നേ മോൾ വീട്ടിൽ വന്നോ ഇവിടെയാണോ നിൽക്കുന്നതെന്ന് എല്ലാവരും ചോദിക്കും. ഓസി അവളുടെ ഫ്ലാറ്റിൽ തന്നെയാണ് നിൽക്കുന്നത്. തൊട്ടടുത്താണ് ഓസിയുടെ ഫ്ലാറ്റ്. അവിടെയാണ് ഓസിക്ക് ഇഷ്ടം. ഞങ്ങളുടെ വീട് ഒത്തിരി ആൾക്കാരുള്ള സ്ഥലമാണല്ലോ. അവിടെ അവർക്ക് പ്രെെവസിയുണ്ടാകും. കാറെടുത്താൽ രണ്ടാമത്തെ മിനുട്ടിൽ അവിടെ എത്തും. എന്തെങ്കിലും എമർജൻസിയുണ്ടെങ്കിൽ ഉടനെ അങ്ങോട്ട് പോകാം. ഓസിയെ കണ്ടാൽ പ്രെഗ്നെന്റ് ആണെന്ന് തോന്നില്ല.
ആശുപത്രിയിൽ പോയപ്പോൾ അവിടെയുള്ള സ്ത്രീകൾക്ക് പ്രെഗ്നെന്റ് ലുക്ക് ആണ്. ഓസി മാത്രം ഓടിയോടി പോകുന്നു. രണ്ടും മൂന്നും ദിവസത്തിൽ പ്രസവിക്കാൻ പോകുന്ന ആളുടെ ലുക്കിലല്ല ഓസി. ഓർത്തുമ്പോൾ ഞാനും അങ്ങനെയായിരുന്നു. ഓസിയെ കണ്ടപ്പോൾ എന്താ വന്നേ, പ്രസവിക്കാറായോ കണ്ടാൽ പറയില്ലെന്ന് ആശുപത്രിയിൽ നിന്നും പറഞ്ഞു. ഓസിയുടേതും എന്നെ പോലെ സ്മൂത്തായ ഡെലിവറി ആയാൽ മതിയായിരുന്നു. റിക്കവറി വളരെ പെട്ടെന്നായിരുന്നു. പ്രെഗ്നൻസിയും ഡെലിവറിയും എനിക്ക് വലിയ ഇഷ്യൂ ആയിരുന്നില്ല. അവൾക്കും അങ്ങനെയായിരുന്നു.
(ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഫിൽമിബീറ്റ് മലയാളത്തിന്റേത് അല്ല. https://www.instagram.com/sindhu_krishna__/?hl=en https://www.instagram.com/_diyakrishna_/?hl=en നിന്ന് എടുത്തതാണ്. ഈ വാർത്ത വ്യക്തവും സമഗ്രവുമാകാൻ വേണ്ടിയാണ് ഈ ഫോട്ടോകൾ ഉപയോഗിച്ചത്)


Click it and Unblock the Notifications