യാത്രയില്‍ പ്രധാനമായും വഴക്കുണ്ടാക്കുന്നത് ഓസി! ഇപ്പോള്‍ താനൊരു കുഞ്ഞിനെ പോലെയാണ് പോകുന്നതെന്ന് സിന്ധു

മക്കളെയും കൊണ്ട് ജപ്പാനിലേക്ക് യാത്ര പോയി അവധിക്കാലം ആഘോഷിച്ചിരിക്കുകയാണ് താരമാതാവായ സിന്ധു കൃഷ്ണ. ഇത്തവണ യാത്രയില്‍ ഭര്‍ത്താവ് കൃഷ്ണ കുമാറും രണ്ടാമത്തെ മകള്‍ ദിയ കൃഷ്ണയും ഇല്ലായിരുന്നു. മൂത്തമകള്‍ അഹാനയും ഇളയമക്കളായ ഇഷാനിയും ഹന്‍സികയുമൊന്നിച്ചായിരുന്നു ട്രിപ്പ്. കിട്ടിയ ദിവസങ്ങളെല്ലാം വളരെ ആഘോഷമാക്കാന്‍ ഇവര്‍ക്ക് സാധിച്ചു.

ഇപ്പോള്‍ നാട്ടില്‍ തിരിച്ചെത്തിയെങ്കിലും യാത്രയില്‍ നിന്നുള്ള അവസാന വീഡിയോയുമായി എത്തിയിരിക്കുകയാണ് സിന്ധു. ഒരു പാര്‍ക്കിലേക്ക് പോയതിന്റെ വിശേഷങ്ങള്‍ക്കൊപ്പം രസകരമായ ചില സംഭവങ്ങള്‍ കൂടി സിന്ധു പങ്കുവെച്ചിരിക്കുകയാണ്.

sindhu-krishna

ജപ്പാനിലെ യാത്ര അവസാനിപ്പിച്ച് ഇനി സാധാരണ ജീവിതത്തിലേക്ക് മടങ്ങി പോവുകയാണ്. ഇത്രയും ദിവസം രാവിലെ എഴുന്നേറ്റ് ഓരോ ദിവസവും വ്യത്യസ്ത വസ്ത്രമൊക്കെ ധരിച്ച് കറങ്ങാന്‍ പോകുന്നത് ഒരു രസമായിരുന്നു. നാല് സ്ഥലങ്ങള്‍ ഞങ്ങള്‍ കണ്ട് കഴിഞ്ഞു. അമ്മു(അഹാന)യാണ് ഇതെല്ലാം പ്ലാന്‍ ചെയ്തത്. എല്ലാം മനോഹരമായി തന്നെ ചെയ്യാന്‍ സാധിച്ചതുകൊണ്ട് ഞാന്‍ അവളോട് നന്ദി പറയുകയാണ്. വീണ്ടും വീട്ടിലെ ജീവിതത്തിലേക്ക് പോവുകയാണ് ഞങ്ങള്‍. ഇന്നാളൊരു ദിവസം ഇഷാനി എന്നോട് ഞങ്ങള്‍ കുഞ്ഞായിരുന്നപ്പോള്‍ ഇതുപോലെ യാത്രകള്‍ പോവാന്‍ മുന്‍കൈ എടുത്തത് ആരാണെന്ന് ചോദിച്ചിരുന്നു.

കിച്ചു (കൃഷ്ണ കുമാര്‍)വാണ് പ്ലാനിങ്ങ് ഒക്കെ ചെയ്യുന്നതെങ്കിലും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുള്ളത് എനിക്കായിരുന്നു. ഈ കുഞ്ഞുമക്കളെയൊക്കെ പിടിച്ച് ഒരുക്കി കൊണ്ട് നടന്നിരുന്നത് ഞാനാണ്. ഇപ്പോള്‍ എല്ലാം നന്നായി പോവുന്നു. എല്ലാവരും വളര്‍ന്നു. അമ്മുവൊക്കെ വളരെ ഉത്തരവാദിത്തമായി. ഞാനൊരു കുഞ്ഞ് കുട്ടിയെ പോലെ മിണ്ടാതെ ഒരു സൈഡില്‍ ഇരുന്നാല്‍ മതി. എവിടെ പോകുന്നു, എങ്ങനെ പോകണം എന്നിങ്ങനെ എല്ലാം അവര്‍ പ്ലാന്‍ ചെയ്യുന്നുണ്ട്. എനിക്ക് സമയമാവുമ്പോള്‍ ഓടി പോയി വണ്ടിയില്‍ ഇരുന്നാല്‍ മതി.

നമ്മള്‍ ഉത്തരവാദിത്തതോടെ ചെയ്തിരുന്നത് മറ്റൊരാളെ ഏല്‍പ്പിച്ച് അവരും അത് മനോഹരമായി ചെയ്യുന്നു. ഇതോടെ വീണ്ടും നമ്മള്‍ കുട്ടികളെ പോലെയാവും. ഞാനിപ്പോള്‍ ജീവിതത്തില്‍ അത് അനുഭവിച്ച് കൊണ്ടിരിക്കുകയാണ്. എന്റെ കൈയ്യിലുള്ള ബാഗിന് കുറച്ച് ഭാരം കൂടുതലുണ്ടെന്ന് തോന്നിയാല്‍ വേഗം ഇഷാനിയോ ഹന്‍സികയോ മറ്റ് ആരെങ്കിലുമത് വാങ്ങി പിടിക്കും.

sindhu-krishna

പണ്ടത്തേത് പോലെ ഓസി കൂടി ഈ ട്രിപ്പില്‍ ഉണ്ടായിരുന്നെങ്കില്‍ കുറച്ച് കൂടി രസകരമാകുമായിരുന്നു. പക്ഷേ നമ്മള്‍ ആസ്വദിക്കുന്നത് പോലെ ഓസിയ്ക്ക് ഇത് ഇഷ്ടമാകുമോന്ന് അറിയില്ല. പ്രകൃതി ഭംഗി ആസ്വദിക്കാനൊന്നും അവള്‍ക്കിഷ്ടമില്ല. ഓസിയ്ക്ക് ഷോപ്പിങ്ങിനോട് ഒക്കെയാണ് ഇഷ്ടം. എവിടെ പോയാലും ഉച്ച വരെ ഉറങ്ങണം. രാവിലെ എഴുന്നേല്‍ക്കില്ല. ഞങ്ങള്‍ ട്രിപ്പ് പോകുമ്പോഴൊക്കെ വഴക്ക് കൂടുന്നതും ഈ കാര്യത്തിനാണ്.

രാവിലെ 9 ന് ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞിറങ്ങണമെന്ന് പറഞ്ഞാല്‍ ഉച്ച കഴിഞ്ഞ് പോയാല്‍ പോരെ എന്നാവു ഓസി ചോദിക്കുക. ഇത്രയും കാശ് മുടക്കി ഒരു സ്ഥലത്ത് വന്നാല്‍ ഉച്ച വരെ സമയം കളയാതെ മാക്‌സിമം ആസ്വദിക്കാമെന്നാണ് ബാക്കി എല്ലാവരും ചിന്തിക്കുക. പക്ഷേ അവളുടെ ആഗ്രഹം അങ്ങനെയല്ലെന്നും സിന്ധു കൂട്ടിച്ചേര്‍ത്തു...

സാധാരണ കുടുംബം ഒരുമിച്ചാണ് അവധിക്കാലം ആഘോഷിക്കാന്‍ പോകാറുള്ളത്. എന്നാല്‍ ഇത്തവണ ഓസി എന്ന് വിളിക്കുന്ന ദിയ ഗര്‍ഭിണിയായത് കൊണ്ട് യാത്രയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. ഇടയ്ക്ക് ഓസി ഭര്‍ത്താവ് അശ്വിനൊപ്പം മാലിദ്വീപിലേക്ക് പോവുകയും അവിടെ ആഘോഷിക്കുകയും ചെയ്തിരുന്നു. അതുപോലെ മറ്റ് ചില തിരക്കുകള്‍ ഉള്ളതിനാല്‍ നടന്‍ കൃഷ്ണ കുമാറും ജപ്പാനിലേക്ക് പോയില്ല. നിലവില്‍ യാത്രയൊക്കെ കഴിഞ്ഞ് തിരികെ എത്തിയ സിന്ധുവും മക്കളുമൊക്കെ അവരുടെ തിരക്കുകളില്‍ ജീവിക്കുകയാണ്.

More from Filmibeat

Read more about: sindhu krishna kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X