പാവമായി നിന്നാല്‍ ആളുകള്‍ തലയില്‍ കയറും! എന്തിനായിരുന്നു ആ ഇന്റര്‍വ്യൂ! വിമര്‍ശനങ്ങളെക്കുറിച്ച് സിന്ധു കൃഷ്ണ
ഇടവേളയ്ക്ക് ശേഷമായി പുതിയ വ്‌ളോഗുമായെത്തിയിരിക്കുകയാണ് സിന്ധു കൃഷ്ണ. ഇടയ്ക്ക് ബ്രേക്ക് വന്നതിനെക്കുറിച്ചും, ഇപ്പോഴത്തെ വിശേഷങ്ങളുമൊക്കെയായിരുന്നു വീഡിയോയിലൂടെ കാണിച്ചത്.
ചില സമയത്ത് പ്രത്യേകമായി കാര്യങ്ങളൊന്നുമുണ്ടാവില്ല കാണിക്കാന്‍. എപ്പോഴും ഉള്ളത് കാണിച്ചാല്‍ ബോറടിക്കില്ലേ. എന്താണ് വ്‌ളോഗ് കാണാത്തതെന്ന് ആളുകള്‍ ചോദിക്കാറുണ്ട്. മിക്കപ്പോഴും എന്തെങ്കിലും കാര്യങ്ങളുമായി തിരക്കിലാവും, വ്‌ളോഗ് എടുക്കാനുള്ള മൂഡും കാണില്ല. വനിത ദിനത്തോടനുബന്ധിച്ച് എന്റെയൊരു ഇന്റര്‍വ്യൂ എടുത്തിരുന്നു. ഇതെന്തിനാണ് എന്റെ അഭിമുഖം എന്നായിരുന്നു ഞാന്‍ ചിന്തിച്ചത്.
അത് കണ്ടപ്പോള്‍ കുറേ പേര്‍ പോസിറ്റീവായും, നെഗറ്റീവായും കമന്റുകള്‍ കണ്ടിരുന്നു. എന്തിനാണ് എന്നെ ഇന്റര്‍വ്യൂ ചെയ്യുന്നതെന്ന് ഞാന്‍ ചോദിക്കാന്‍ പാടില്ലായിരുന്നു. മുന്‍പൊരിക്കല്‍ വനിതയുടെ പരസ്യം ഞാന്‍ ചെയ്തിരുന്നു. ഞങ്ങളുടെ കല്യാണം കഴിഞ്ഞ ഉടനെയായിരുന്നു. ചാനലിലൊക്കെ അത് അന്ന് സ്ഥിരമായി കാണിച്ചിരുന്നു. ഞാന്‍ അത് വിസിആറില്‍ ഷൂട്ട് ചെയ്ത് വെച്ചെങ്കിലും അതെവിടെയോ മിസ്സായിപ്പോയി. എവിടെ നിന്നെങ്കിലും കിട്ടുകയാണെങ്കില്‍ കാണിച്ച് തരാം.

ആ അഭിമുഖത്തില്‍ എന്നെ കണ്ടപ്പോള്‍ ഒരുപാട് പേര്‍ ഇറിറ്റേറ്റഡായിരുന്നു. ഞാന്‍ എന്തിനാണ് എന്നെ അത്ര ചെറുതായി കാണുന്നത്. അയ്യോ, ഞാനൊരു പാവമാണെന്ന് പറഞ്ഞാല്‍, ആളുകള്‍ തലയില്‍ കയറാന്‍ വരും. നേരത്തെ പരസ്യം ചെയ്തവരില്‍ ആരെങ്കിലും ഇപ്പോഴും അവിടെ ജോലി ചെയ്യുന്നുണ്ടാവും. എന്തിനാണ് എന്നെ വെച്ച് അന്ന് പരസ്യം ചെയ്തതെന്ന് അവരോട് ചോദിക്കണം. ഏതൊരാള്‍ ഇതേക്കുറിച്ച് വ്‌ളോഗ് വരെ ചെയ്തു. ട്രിവാന്‍ഡ്രം വിട്ട് നില്‍ക്കുമ്പോള്‍ ഓമിയെ ശരിക്കും മിസ് ചെയ്യും. എല്ലാ പിള്ളേരെയും കല്യാണം കഴിഞ്ഞ്, കുറേ മക്കളൊക്ക വരട്ടെ എന്നാണ് കൃഷ്ണകുമാര്‍ പറയാറുള്ളത്. ഒരുപാട് സന്തോഷമുള്ള കാര്യമാണ്. ഓമി അങ്ങനെ കരയുന്ന മോനല്ല. ആകെ കരയുന്നത് കിച്ചു എടുക്കാതെ പോവുമ്പോഴാണ്.
ഹന്‍സികയ്‌ക്കൊപ്പം ഷൂട്ടിന് പോയതും സിന്ധു കൃഷ്ണ വ്‌ളോഗില്‍ കാണിച്ചിരുന്നു. അത് കഴിഞ്ഞ് തിരിച്ച് വന്നപ്പോള്‍ ഫുള്‍ ഫ്രീയായി വെറുതെ ഇരിക്കാനായിരുന്നു തോന്നിയത്. പുറത്തൊന്നും പോവാനില്ലായിരുന്നു. ഇടയ്ക്ക് വന്ന് ഇഷാനിയും ഹന്‍സികയും ബിരിയാണി വെക്കാമോ എന്ന് ചോദിച്ചിരുന്നു. എനിക്കൊരു മൂഡില്ല, ഇന്ന് അപ്പച്ചി ചിക്കന്‍ കറിയുണ്ടാക്കുന്നുണ്ടെന്ന് അവരോട് പറഞ്ഞു. ഓസിയും അശ്വിനുമൊക്കെ ബിസിയായതിനാല്‍ അവര്‍ക്ക് ഫുഡ് അയച്ച് കൊടുക്കാനാണ് പറഞ്ഞത്. ശരിയാവുമ്പോള്‍ കൊടുത്തയക്കാം എന്ന് പറഞ്ഞിരുന്നു. ഇന്‍ഡക്ഷന്‍ കുക്കറൊക്കെ ഞാന്‍ ഇപ്പോള്‍ പൊടിതട്ടിയെടുത്തിട്ടുണ്ട്. ഓ, അതിന്റെയൊന്നും ആവശ്യമില്ല. നമുക്ക് ഇപ്പോള്‍ ഗ്യാസുണ്ടല്ലോയെന്നാണ് അപ്പച്ചി പറഞ്ഞത്.
ഈയൊരു സമയത്ത് കുറേ തരം കറന്റില്‍ വര്‍ക്ക് ചെയ്യുന്ന പോലത്തെ സ്റ്റൗവിന്റെ പരസ്യങ്ങളൊക്കെ കാണുന്നുണ്ട്. ഞാനും സുലുവും, ഹസീനയുമൊക്കെ കഴിഞ്ഞ ദിവസം ഇതേക്കുറിച്ചായിരുന്നു ചര്‍ച്ച ചെയ്തത്. അവരുടെ ഫ്രണ്ട്‌സ് ഓര്‍ഡര്‍ ചെയ്യുന്നുണ്ട്. വരട്ടെ നോക്കാം, നല്ലതാണെങ്കില്‍ നമുക്കും പരീക്ഷിക്കാം എന്ന് തീരുമാനിച്ചിരിക്കുകയാണ് നമ്മള്‍. ഗ്യാസ് തന്നെ ഡിപ്പെന്‍ഡ് ചെയ്യാതെ നോക്കാമല്ലോ.
ഇഷാനിയും ഹന്‍സുവും പൂളിലേക്ക് പോയിരുന്നു. അവരുടെ ഫോട്ടോ ഇട്ട് കൊടുത്തപ്പോഴാണ് ഓസിയും ഇങ്ങോട്ടേക്ക് വരുമെന്ന് പറഞ്ഞത്. ഹന്‍സു കൊച്ചുകുട്ടികളെപ്പോലെയാണ്, എന്ത് ചെയ്യുമ്പോഴും വിളിക്കും. ഞാന്‍ അപ്രൂവ് ചെയ്യണം എന്നാലേ ചാടൂ. കരയില്‍ ഇരുന്ന ഓമി കരഞ്ഞ് ബഹളം വെച്ചപ്പോഴാണ് ജസ്റ്റ് വെള്ളത്തില്‍ ഇറക്കിയത് അതോടെ ആള്‍ ഫുള്‍ ഹാപ്പിയായി ആ വിശേഷങ്ങളും സിന്ധു കൃഷ്ണ കാണിച്ചിരുന്നു.


Click it and Unblock the Notifications











