ഈ സ്ത്രീ ചത്തിരുന്നെങ്കില്‍! മകളുടെ വായില്‍ നിന്നും കേട്ടത്! ഫോണില്‍ വരെ അവര്‍ എന്നെ ബ്ലോക്ക് ചെയ്തു
മക്കളും കൊച്ചുമക്കളും തന്നോട് ചെയ്ത കാര്യങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് വസന്ത. കൊച്ചുമകളായ തന്‍വിയുടെ വീഡിയോയിലൂടെയായിരുന്നു സിന്ധു കൃഷ്ണയെക്കുറിച്ചും, അഹാനയെക്കുറിച്ചും, സിമിയെക്കുറിച്ചും, തന്‍വിയെക്കുറിച്ചും സംസാരിച്ചത്. ഭര്‍ത്താവ് മരിച്ച ശേഷം താന്‍ വല്ലാതെ ഒറ്റപ്പെട്ട് പോയെന്നും, മക്കളും, കൊച്ചുമക്കളുമൊന്നും വരികയോ, വിളിക്കുകയോ ചെയ്തില്ലെന്നും അവര്‍ പറയുന്നു. അങ്ങനെയാണ് തന്‍വിയോ വിളിച്ച് നാട്ടിലേക്ക് വരാന്‍ പറഞ്ഞത്. നാട്ടിലേക്കുള്ള വരവിന്റെ കാരണം പറഞ്ഞ് തന്‍വി വീഡിയോ ചെയ്തതോടെയായിരുന്നു മറുപടിയുമായി അഹാനയും എത്തിയത്.
എന്റെ ഭര്‍ത്താവിന്റെ കാര്യങ്ങള്‍ സിന്ധു നോക്കുമായിരുന്നു. എന്റെ ഒരു കാര്യവും നോക്കത്തില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്നെ നോക്കിയിട്ടുണ്ട്. ഒരു മൂന്ന് വര്‍ഷം മുന്‍പ് വരെ എന്നെ ശരിക്കും നോക്കിയിട്ടുണ്ട്. അതിന് ശേഷം എന്നെ നോക്കാറില്ല. അതിന്റെ കാരണമെന്താണെന്ന് അറിയില്ലെന്നും അവര്‍ പറയുന്നു. എന്നെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ ഞാന്‍ തിരിച്ച് പറയും. അത് എന്റെ സ്വഭാവമാണ്. അത് ഞാന്‍ അറിയാതെ പറഞ്ഞ് പോവുന്നതാണ്. സിന്ധുവും സിമിയും എന്നെ ബ്ലോക്ക് ചെയ്ത് വെച്ചിരിക്കുകയാണ്. സിമിക്ക് വേണ്ടിയാണ് എന്റെ ചെന്നൈയിലെ വീട് വിറ്റത്. അതും പോയി. സിമി ഈ കുട്ടിയെ നോക്കാത്തതിന്റെ പേരിലാണ് ഞാന്‍ തന്‍വിയെ നോക്കിയത്. നിന്റെ അമ്മയും, അമ്മുവും വഴക്ക് കൂടിയപ്പോള്‍ പറഞ്ഞിട്ടുണ്ട് എന്റെ കല്യാണത്തിന് പോലും ആ നാറി സിമിയെ ഞാന്‍ വിളിക്കൂലെന്ന് പറഞ്ഞിട്ടുണ്ടല്ലോ. ഇപ്പോള്‍ ചിന്നമ്മ നല്ലവളാണ് അമ്മുവിന്.

എന്തിനാണ് അപ്പൂപ്പാ വീട് ആ സ്ത്രീയുടെ പേരില്‍ കൊടുത്തതെന്ന് അവരെല്ലാവരും ചോദിച്ചല്ലോ. എന്തിന് അവര്‍ക്ക് ഇത്ര പൈസ കൊടുത്തുവെന്നും അമ്മു അപ്പൂപ്പനോട് ചോദിച്ചിട്ടുണ്ട്. ഹോംനഴ്‌സിന്റെ കൈയ്യില്‍ ഫ്രൂട്ട്‌സ് വാങ്ങിക്കൊടുത്ത്, അപ്പൂപ്പ് മാത്രം കഴിക്കാനുള്ളതാണ്. ഒന്നുപോലും അമ്മൂമ്മ എടുക്കരുതെന്ന് പറയും. ഈ കാര്യം അതുപോലെ തന്നെ ഹോംനഴ്‌സ് പറയും. ഇവിടെ എന്ത് കൊണ്ടുവന്നാലും എനിക്ക് തരാതെ എന്റെ ഭര്‍ത്താവ് തിന്നില്ല. അവസാനം അവള്‍ എന്നെ അടിക്കാന്‍ വന്നിരുന്നു. അടിച്ചാല്‍ ഞാന്‍ പോലീസിനെ വിളിക്കുമെന്ന് പറഞ്ഞിരുന്നു. അവളുടെ കല്യാണത്തിന് എന്നെ വിളിക്കില്ലെന്ന് പറഞ്ഞിട്ടുണ്ട്. നീ എന്റെ കാലില്‍ വീണ് മാപ്പ് പറയണം. അല്ലാതെ കല്യാണത്തിന് വിളിക്കില്ലെന്ന് പറഞ്ഞു. കല്യാണത്തിന് വരരുത് എന്ന് പറയാന്‍ കൂടിയാണ് വന്നതെന്ന് പറഞ്ഞിരുന്നു. എനിക്ക് 75 വയസായി, ഇനിയൊരു കല്യാണം കൂടാന്‍ മോഹമൊന്നും ഇല്ല. മക്കള്‍ വിളിക്കുകയും വേണ്ട, ഞാന്‍ വരുന്നുമില്ല എന്നും പറഞ്ഞു.
അപ്പൂപ്പന്‍ മരിച്ച് നാലാം ദിവസമായപ്പോള്‍ എനിക്ക് തന്ന ചുരിദാറൊക്കെ സിന്ധു തന്നെ എടുത്തോണ്ട് പോയി. സഞ്ചയനത്തിന് ഇടാന്‍ ഒരു ഡ്രസ് നോക്കാന്‍ എന്റെ പെട്ടി തുറന്നപ്പോഴായിരുന്നു അത്. അവളാണ് എനിക്ക് ഡ്രസെല്ലാം വാങ്ങിത്തരുന്നത്. എടുക്കല്ലേ എന്ന് പറഞ്ഞിട്ടും കേട്ടില്ല. എന്റെ ഡ്രസിന്റെ ഇടയില്‍ അവളുടെ ചുരിദാറും ഉണ്ടെന്ന് പറഞ്ഞാണ് കൊണ്ടുപോയത്. അമ്മൂമ്മയ്ക്ക് തുണി ഇല്ലെങ്കില്‍ വാങ്ങിത്തരാമെന്ന് എന്റെ കൊച്ച് പറഞ്ഞു. അഞ്ച് ചുരിദാറിന്റെ തുണി വാങ്ങിച്ച് തയ്ക്കാന്‍ കൊടുത്തിട്ടുണ്ട്.
ഡാഡി ആ വൃത്തികെട്ട സ്ത്രീ ചത്തെങ്കില്‍ ഡാഡിയെ എന്റെ വീട്ടില്‍ കൊണ്ട് നിര്‍ത്താമായിരുന്നു എന്ന് അവള്‍ ഡാഡിയോട് പറഞ്ഞിട്ടുണ്ട്. ആ സ്ത്രീ ചാവുന്നില്ലല്ലോ എന്ന് എപ്പോഴും പറയും. ഒരു മകള്‍ പറയേണ്ട വാക്കാണോ ഇത്. ആശുപത്രിയിലൊക്കെ കൊണ്ടുപോയിരുന്നത് അവളായത് കൊണ്ടാണ് അദ്ദേഹം മിണ്ടാതെയിരുന്നത്. ഇത്രയും വഞ്ചകിയായൊരു സ്ത്രീ ഈ ലോകത്തുണ്ടാവില്ലെന്ന് അദ്ദേഹം ഹോംനഴ്‌സിന് മുന്നില്‍വെച്ച് പറഞ്ഞിട്ടുണ്ട്. അവരിപ്പോള്‍ ഇംഗ്ലീഷൊക്കെ സംസാരിച്ച് നടക്കുന്നില്ല, എന്റെ ഭര്‍ത്താവ് കഷ്ടപ്പെട്ട് ഊട്ടിയിലെ ഗുഡ് ഷെപ്പേര്‍ഡ് സ്‌കൂളില്‍ പഠിപ്പിച്ചത് കൊണ്ടാണ് അതൊക്കെ എന്നുമായിരുന്നു അവര്‍ പറഞ്ഞത്.


Click it and Unblock the Notifications