എന്നെ തെറി വിളിച്ചു! ഉപദ്രവിക്കാനും വന്നു! കൊച്ചുമകളുടെ തനിനിറം പരസ്യമാക്കി അമ്മൂമ്മ! ഞെട്ടിത്തരിച്ച് ആരാധകർ
അഹാനയിൽ നിന്നും നേരിട്ട മോശം അനുഭവങ്ങൾ എണ്ണിപ്പറഞ്ഞിരിക്കുകയാണ് അമ്മൂമ്മയായ വസന്ത. തൻവിയുടെ വീഡിയോയിലൂടെയായിരുന്നു തുറന്നുപറച്ചിൽ. വീഡിയോ തൻവി ഡിലീറ്റ് ചെയ്തെങ്കിലും സോഷ്യൽമീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. അമ്മൂമ്മയെക്കുറിച്ച് അഹാന പറഞ്ഞ കാര്യങ്ങളും, അമ്മൂമ്മയുടെ പ്രതികരണവുമായിരുന്നു തന്‍വി കാണിച്ചത്. അവരുടെ ചാറ്റൊക്കെ കാണുമ്പോള്‍ ഞാന്‍ അമ്മൂമ്മയോട് പറയാറുണ്ട്. ഈ ഗ്രൂപ്പില്‍ നിന്നും നീ ഇറങ്ങണ്ട. എന്താണ് പറയുന്നതെന്ന് അറിയാമല്ലോ എന്നായിരുന്നു അമ്മൂമ്മ പറഞ്ഞത്. അഹാന അയച്ച മെസേജുകളും തന്‍വി വായിച്ചിരുന്നു. അപ്പൂപ്പനെ കാണണമെങ്കില്‍ ഈ സ്ത്രീയോട് അടങ്ങിനില്‍ക്കാന്‍ പറയണം എന്നൊക്കെ അമ്മു മെസേജ് അയച്ചിരുന്നു. ഇനിയും നെഗറ്റീവ് പറയാതിരിക്കുന്നതിന് വേണ്ടിയാണ് ഞാന്‍ റിപ്ലേ കൊടുത്തത്. പിന്നെയും കമന്റുകള്‍ വന്നതോടെയാണ് കമന്റ് ബോക്‌സ് ഓഫാക്കിയത്. എന്നെക്കുറിച്ച് എന്ത് പറഞ്ഞാലും കുഴപ്പമില്ല. അമ്മൂമ്മയെക്കുറിച്ച് എല്ലാവരും ഇങ്ങനെ പറയുന്നത് കേട്ടിരിക്കാന്‍ വയ്യ.
കാനഡയില്‍ നിന്നും കൊച്ചിനെ ഞാന്‍ വിളിച്ച് വരുത്തിയത് എന്നെ നോക്കാന്‍ ആരും ഇല്ലാത്തത് കൊണ്ടാണ്. ഞാന്‍ വിളിച്ചിട്ട് തന്നെയാണ് കൊച്ച് വന്നത്. അപ്പൂപ്പനും കൊച്ചിനോട് ഇങ്ങോട്ടേക്ക് വരാനും, ഞങ്ങളെ നോക്കണമെന്നും പറഞ്ഞിരുന്നു. അമ്മു എന്നെ എടി, ഇവളേ, അവളേ എന്നൊക്കെയാണ് അമ്മു വിളിക്കാറുള്ളത്. അതൊന്നും പറയാന്‍ വയ്യ. ഓസിയും, ഇഷാനിയും, ഹന്‍സികയും എന്നെ ഒന്നും പറഞ്ഞിട്ടില്ല. അമ്മു മാത്രമേ എന്നെ ഇങ്ങനെയൊക്കെ പറഞ്ഞിട്ടുള്ളൂ. അമ്മു തനിക്ക് അയച്ച സന്ദേശങ്ങളും അവര്‍ വായിച്ച് കേള്‍പ്പിച്ചിരുന്നു. ഇനി എനിക്ക് ഒരു അമ്മൂമ്മ, അപ്പച്ചി , വസന്ത ഇനി എന്റെ ജീവിതത്തില്‍ ഇല്ല. ഇനി നിനക്ക് എനിക്ക് മെസേജ് അയയ്ക്കാനും സാധിക്കില്ല. ഞാന്‍ നിന്നെ ബ്ലോക്ക് ചെയ്യുന്നു എന്നായിരുന്നു ഒരു മെസേജ്.

നിനക്ക് എന്നും രാവിലെ കേള്‍ക്കാന്‍ അതിമനോഹരമായ പാട്ട്. ഇത് നാട്ടുകാര്‍ കേട്ടാല്‍ നിന്നെ ചൂല് വെച്ച് അടിക്കും. അതോര്‍ത്ത് വെച്ചോ, വൃത്തികെട്ട സ്ത്രീയേ. നിന്റെ എല്ലാ ബന്ധുക്കള്‍ക്കും ഓരോ കോപ്പി വീതം അയച്ചിട്ടുണ്ട്. എല്ലാവരും കേള്‍ക്കട്ടെ നിന്റെ പാട്ട്. ഇതൊക്കെയാണ് എനിക്ക് ലാസ്റ്റ് അയച്ച മെസേജ്. എടീ വസന്ത, അതേ, ഇതേ അങ്ങനെയൊക്കെയാണ് മെസേജ് അയയ്ക്കുന്നത്. എന്നിട്ട് മെസേജുകളൊക്കെ ഡിലീറ്റ് ചെയ്യും. അമ്മൂമ്മയ്ക്ക് അത് എടുത്ത് വെക്കാനൊന്നും അറിയില്ല. എന്നെ എന്തെങ്കിലും പറഞ്ഞപ്പോഴേ ഞാന്‍ തിരിച്ച് പറഞ്ഞിട്ടുള്ളൂ. അമ്മു എന്നെ തെറി വിളിച്ചപ്പോഴാണ് ഞാനും തിരിച്ച് പറഞ്ഞത്. ഞാന്‍ വിളിച്ചില്ലെന്ന് പറയുന്നില്ല. ചുമ്മാ ഇരുന്ന എന്നെ തെറി വിളിച്ചതാണ് അവള്‍.
അപ്പൂപ്പനെ നോക്കാന്‍ സമ്മതിച്ചില്ല എന്ന ആരോപണത്തിനും വസന്ത മറുപടി നല്‍കിയിരുന്നു. അപ്പൂപ്പന്റെ മൂക്കില്‍ നിന്നും രക്തം വന്നു എന്നൊക്കെ ചുമ്മാ പറയുന്നതാണ്. മൂക്കെങ്ങാന്‍ മുറിഞ്ഞ് രക്തം വന്നെങ്കിലേയുള്ളൂ. അല്ലാതെ മൂക്കില്‍ നിന്നും രക്തം വരത്തില്ല. തെറി പറഞ്ഞ ഹോംനഴ്‌സിനെ ഞാന്‍ പുറത്ത് നിര്‍ത്തിയിട്ടുണ്ട്. ഇവിടെ ഏത് ഹോംനഴ്‌സിനെ വെച്ചാലും ഏജന്‍സിയിലേ അവര്‍ വിളിച്ച് പറയുന്നത്, അവിടെ മെന്റല്‍ പ്രോബ്ലമുള്ളൊരു സ്ത്രീയുണ്ട്. അവര്‍ പറയുന്ന ഒരു കാര്യവും നിങ്ങള്‍ കേള്‍ക്കരുത്. അവള്‍ നിങ്ങളെ എന്തെങ്കിലും പറഞ്ഞാല്‍ തിരിച്ച് നന്നായി പറഞ്ഞോളണം. കാരണം, നിങ്ങള്‍ക്ക് ശമ്പളം തരുന്നത് ഞാനാണ്, ആ സ്ത്രീയല്ല.
ഞാന്‍ ആരെയെങ്കിലും ഫോണ്‍ ചെയ്താല്‍ ഇവര്‍ അത് റെക്കോര്‍ഡ് ചെയ്തിട്ട്, ഇത്ര മണിക്ക് ഇന്ന ആളെ വിളിച്ചു എന്ന് പറയും. ഞാന്‍ ആകെ വിളിക്കുന്നത് എന്റെ രണ്ട് നാത്തൂന്‍മാരെയാണ്. അവരെ വിളിച്ച് പരാതി പറയാറുണ്ട്. എന്റെ ഭര്‍ത്താവ് പോയതോടെ എനിക്കാരുമില്ല. എന്നെ വിളിക്കാന്‍ പോലും ആരുമില്ലെന്ന് പറഞ്ഞിട്ടുണ്ട്. ഞാനും എന്റെ ഭര്‍ത്താവും അടികൂടിയാല്‍ നാട്ടുകാര്‍ക്കെന്താണ്. ഞങ്ങള്‍ ചിലപ്പോള്‍ അടികൂടും, പിടികൂടും. അതാരും തിരക്കേണ്ട കാര്യമില്ല. 58 വര്‍ഷത്തോളം ഒന്നിച്ച് കഴിഞ്ഞതാണ്. അങ്ങനെ എനിക്കെന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അദ്ദേഹം എന്നെ ഡൈവോഴ്‌സ് ചെയ്ത് കളഞ്ഞൂടേ. എന്നെ ഈ അവസാനം വരെ നോക്കി, എനിക്ക് കിടക്കാനൊരു വീടും തന്നിട്ടാണ് എന്റെ ഭര്‍ത്താവ് പോയത് എന്നുമായിരുന്നു അമ്മൂമ്മ പറഞ്ഞത്.


Click it and Unblock the Notifications