അമ്മുവിനെ പ്രശംസിക്കുന്നത് ഇഷാനിക്കൊന്നും ഇഷ്ടമല്ല, അന്നൊക്കെ അമ്മുവിന്റെ കിളി ഞാനായിരുന്നു; സിന്ധു കൃഷ്ണ
അമ്മ-മകൾ എന്നതിലുപരി നല്ലൊരു സൗഹൃദമാണ് സിന്ധു കൃഷ്ണയ്ക്കും അഹാനയ്ക്കുമിടയിലുള്ളത‍്. ചെറുപ്പ കാലത്ത് തന്നെ കുടുംബവും കുട്ടികളുമായതിനാൽ ജീവിതം ആസ്വദിക്കാൻ ആ സമയത്ത് സിന്ധുവിന് അവസരം ലഭിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഇനിയുള്ള കാലത്ത് അമ്മയ്ക്ക് ജീവിതം ആസ്വദിക്കാൻ വേണ്ടതെല്ലാം ചെയ്ത് കൊടുക്കണമെന്നതിൽ ശ്രദ്ധാലുവാണ് അഹാന കൃഷ്ണ. അമ്മയുടെ ഇഷ്ടാനിഷ്ടങ്ങൾ ചോദിച്ച് മനസിലാക്കി കാലതാമസമില്ലാതെ അഹാന ചെയ്യാറുമുണ്ട്.
അമ്മയുടെ മനസാക്ഷി സൂക്ഷിപ്പുകാരി അഹാനയാണെന്നതിൽ മറ്റ് മൂന്ന് മക്കൾക്കും എതിർ അഭിപ്രായവുമില്ല. ഇപ്പോഴിതാ അമ്മയ്ക്കൊപ്പമുള്ള പുതിയൊരു വ്ലോഗ് വീഡിയോയുമായി എത്തിയിരിക്കുകയാണ് അഹാന. ഊണ് കഴിച്ച് കഴിഞ്ഞപ്പോൾ മധുരമുള്ളത് എന്തെങ്കിലും കഴിക്കണമെന്ന് ആഗ്രഹത്തിന്റെ പുറത്ത് വണ്ടിയെടുത്ത് പുറത്തേക്കിറങ്ങിയപ്പോൾ അമ്മ സിന്ധുവും അഹാനയ്ക്കൊപ്പം കൂടുകയായിരുന്നു.

ദുബായ് ചോക്ലേറ്റ് ഫ്ലേവറിലുള്ള ഐസ്ക്രീം കഴിക്കാനാണ് ഇരുവരും പോയത്. സ്ഥിരമായി പോകാറുള്ള ഷോപ്പായതുകൊണ്ട് തന്നെ തങ്ങൾക്കിഷ്ടപ്പെട്ട ഫ്ലേവർ തീർന്ന് പോകുമോയെന്ന ഭയത്തിൽ വീട്ടിൽ നിന്നും ഇറങ്ങും മുമ്പ് തന്നെ ഓർഡർ വിളിച്ച് പറഞ്ഞിരുന്നു. ദുബായ് ചോക്ലേറ്റ് തനിക്കും അമ്മയ്ക്കും ഏറെ ഇഷ്ടപ്പെട്ടതാണെന്നും വീട്ടിൽ മറ്റാർക്കും അതിഷ്ടമല്ലാത്തതിനാൽ ആസ്വദിച്ച് കഴിക്കാൻ പാകത്തിന് കിട്ടാറുണ്ടെന്നും അഹാനയും സിന്ധുവും പറയുന്നു.
ദുബായ് ചോക്ലേറ്റ് വീട്ടിൽ മറ്റാർക്കും താൽപര്യമുള്ള ഒന്നല്ല. അതുകൊണ്ട് ശത്രുക്കളില്ല. എനിക്കും അമ്മുവിനും ഒരുപാട് കഴിക്കാൻ കിട്ടാറുണ്ടെന്നാണ് സിന്ധു പറഞ്ഞത്. ഭക്ഷണ കാര്യത്തിൽ അടക്കം സിന്ധുവും അഹാനയും തമ്മിൽ ഒരുപാട് സാമ്യതകളുണ്ട്. രണ്ടുപേരും തിരിഞ്ഞ് കടിക്കാത്തത് എന്തും കഴിക്കുന്ന കൂട്ടത്തിലാണ്.
രണ്ടുപേരായാണ് ഐസ്ക്രീം കഴിക്കാൻ പോയതെങ്കിൽ ഒരു കപ്പ് മാത്രമെ വാങ്ങിയുള്ളു. ഒരു കപ്പ് ഐസ്ക്രീം മാത്രമെ വാങ്ങിയുള്ളുെവെന്നത് നക്കിത്തരം കാണിക്കാൻ വേണ്ടിയല്ല. രണ്ട്, മൂന്ന് വർഷമായി പറഞ്ഞ് പറഞ്ഞ് അമ്മ അടുത്തിടെയാണ് ജിമ്മിൽ ജോയിൻ ചെയ്തത്. അമ്മയ്ക്ക് ഒരു ടാർഗെറ്റും ഞാൻ നൽകിട്ടുണ്ട്. ഞാനും ജിം ഗേളാണ്. നല്ലൊരു ജോ ലൈൻ ഉണ്ടാക്കിയെടുക്കണമെന്ന് അമ്മയോട് ഞാൻ പറഞ്ഞിട്ടുണ്ട്.
ആറ് മാസം കഴിഞ്ഞ് വീണ്ടും ഇവിടെ ഐസ്ക്രീം കഴിക്കാൻ വരുമ്പോൾ അമ്മയ്ക്കും ഒരു ജോ ലൈനുണ്ടായിരിക്കണം. അതുകൊണ്ട് തന്നെ മധുരം പാടില്ല. സ്വീറ്റ്സൊന്നും കഴിക്കരുതെന്നാണ് ജിം ട്രെയിനർ പറഞ്ഞിരിക്കുന്നതെന്നും അഹാന വിശദീകരിച്ചു. അമ്മുവാണ് തന്നെ ചീത്തയാക്കിയതെന്ന് പറയുമെന്ന് സിന്ധുവും പറഞ്ഞു. ഐസ്ക്രീം കഴിച്ച് മടങ്ങി വരുന്നതിനിടെ അഹാന ഡ്രൈവിങ് പഠിക്കാനുണ്ടായ സാഹചര്യവും ഇരുവരും വിശദീകരിച്ചു.

ഞങ്ങളുടെ ഡ്രൈവർ ദുബായിൽ പോയ സമയത്താണ് അമ്മു ഡ്രൈവിങ് പഠിച്ചത്. ഓസിക്കും ഇഷാനിക്കുമെല്ലാം ട്യൂഷനുള്ള സമയമായിരുന്നതുകൊണ്ട് തന്നെ ഒരു ഡ്രൈവർ അത്യാവശ്യമായിരുന്നു. അമ്മു കോളേജ് കഴിഞ്ഞ് നിൽക്കുന്ന സമയമായിരുന്നു. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയുടെ ഷൂട്ടൊന്നും തുടങ്ങിയിട്ടില്ല. അമ്മു അങ്ങനെ ഡ്രൈവിങ് പഠിച്ചു. ഞാനായിരുന്നു അമ്മുവിന്റെ കിളി സിന്ധു പറഞ്ഞു.
ഹൻസികയെ ഡാൻസ് ക്ലാസിൽ വിടാനും ട്യൂഷന് വിടാനുമെല്ലാം ഞാനാണ് പോയിരുന്നത്. ഞാൻ കുഴപ്പമില്ലാതെ വണ്ടി ഓടിച്ചാൽ തന്നെ അമ്മ പറയും സൂപ്പറെന്ന്. ഭയങ്കര അഭിനന്ദനമായിരുന്നു. ഒരു ദിവസം അമ്മ എന്നെ അഭിനന്ദിച്ച് നാക്ക് വായിലിട്ടതും വണ്ടിയുടെ ടയർ ഒരു ഓടയിലേക്ക് വീണ സംഭവമുണ്ടായി. വർഷങ്ങളുടെ എക്സ്പീരിയൻസിലൂടെ ഞാൻ ഡ്രൈവിങ് സൂപ്പറായി ചെയ്യാൻ തുടങ്ങി. ഞാൻ എന്നെ ഒരു കിടിലൻ ഡ്രൈവറായാണ് കാണുന്നതെന്നും അഹാന പറഞ്ഞു.
അമ്മു വണ്ടിയോടിക്കുമ്പോൾ കാറിലിരിക്കാൻ നല്ല സുഖമാണ്. അമ്മു നന്നായി വണ്ടിയോടിക്കുമെന്ന് ഞാൻ പറയുന്നത് കേൾക്കുന്നത് ഇഷാനിക്കൊക്കെ ദേഷ്യമാണ്. ഇഷാനിയും നന്നായി വണ്ടി ഓടിക്കും. ഹൻസിക മാത്രമാണ് ഇനി ഡ്രൈവിങ് പഠിക്കാനുള്ളതെന്നും സിന്ധു കൂട്ടിച്ചേർത്തു.


Click it and Unblock the Notifications