പഠിക്കാൻ മിടുക്കി, കോടീശ്വരന്റെ പ്രപ്പോസൽ വരുമെന്നും ലാവിഷായി ജീവിക്കാമെന്ന ചിന്ത, നഷ്ടബോധം തോന്നുന്നു; സിന്ധു
മാതാപിതാക്കൾ വിദേശത്ത് ജോലി ചെയ്യുകയായിരുന്നതുകൊണ്ട് തന്നെ സിന്ധു കൃഷ്ണയുടെ സ്കൂൾ കാലം ഊട്ടിയിലെ ബോർഡിങ് സ്കൂളിലായിരുന്നു. അവിടെ നിന്നാണ് മുപ്പത് വർഷങ്ങൾക്കിപ്പുറം ഒപ്പം കൊണ്ട് നടക്കുന്ന സൗഹൃദങ്ങൾ സിന്ധുവിന് ലഭിച്ചത്. ഇരുപതുകളുടെ തുടക്കത്തിലായിരുന്നു കൃഷ്ണ കുമാറുമായുള്ള സിന്ധുവിന്റെ വിവാഹം. വൈകാതെ കുഞ്ഞുങ്ങൾ ഓരോരുത്തരായി ജീവിതത്തിലേക്ക് എത്തി. ആരുടേയും പിന്തുണ ഇല്ലാതെയാണ് നാല് പെൺമക്കളേയും സിന്ധു വളർത്തിയത്.
സിനിമ-സീരിയലുമായി കരിയർ കെട്ടിപടുക്കാനുള്ള ഓട്ടത്തിലായിരുന്നു കൃഷ്ണ കുമാർ. കോളജ് പഠനത്തിനുശേഷം ജോലി നേടാൻ എന്ന തരത്തിൽ പഠിക്കാനോ കരിയർ ബിൽഡ് ചെയ്യാനോ ശ്രമിക്കാതിരുന്നതിൽ നഷ്ടബോധം തോന്നുന്നുവെന്ന് പറയുകയാണിപ്പോൾ സിന്ധു. പഠിക്കാൻ മിടുക്കിയായിരുന്നുവെന്നും സിന്ധു പറയുന്നു.

നല്ലൊരു കരിയറിന് വേണ്ടി ശ്രമിക്കാതിരുന്നതിൽ നഷ്ടബോധമുള്ളതുകൊണ്ട് തന്നെ തന്റെ മക്കളെ ഇന്റിപെന്റന്റാകണം എന്ന് പറഞ്ഞ് കൊടുത്ത് തന്നെയാണ് വളർത്തിയതെന്നും സിന്ധു പറയുന്നു. സത്യം പറഞ്ഞാൽ എനിക്ക് ജോലി ചെയ്യാൻ ആഗ്രഹമില്ലായിരുന്നു. എന്റെയൊക്കെ തലമുറ ഇച്ചിരി വട്ട് പിടിച്ച ഗ്രൂപ്പായിരുന്നു. പൈസയുള്ള വീട്ടിലെ പിള്ളേർക്ക് ഒരു വിചാരമുണ്ടായിരുന്നു... അത് എനിക്കിപ്പോൾ വളരെ തെറ്റായി തോന്നുന്നു.
ഞാനൊക്കെ പഠിക്കാൻ അത്യാവശ്യം നല്ലൊരു സ്റ്റുഡന്റായിരുന്നു. എനിക്കൊക്കെ വേണമെങ്കിൽ അന്നത്തെ കാലത്ത് എഞ്ചിനീയറിങ്, മെഡിസിൻ തുടങ്ങിയവയ്ക്ക് സുഖമായി പോകാമായിരുന്നു. ചെറിയ എമൗണ്ടും മതിയായിരുന്നു. എനിക്കൊപ്പം ഉണ്ടായിരുന്ന പല കുട്ടികളും ഫോക്കസ്ഡായി പല മേഖലകളിലേക്കും പോയിട്ടുണ്ട്.
കോളേജ് ലൈഫ് എഞ്ചോയ് ചെയ്യാനുള്ളതാണെന്നാണ് ഞാൻ കരുതിയിരുന്നത്. ഞാൻ കരുതിയിരുന്നത്... കോടീശ്വരൻ വരും പ്രപ്പോസൽ വരും ശേഷം സുഖമായി പുറത്ത് എവിടെ എങ്കിലും പോയി ലാവിഷായി ജീവിക്കും എന്നാണ് കരുതിയിരുന്നത്. ഞാൻ മാത്രമല്ല ഞങ്ങളുടെ സർക്കിളിലുള്ള ഒരുവിധപ്പെട്ട പാംപേർഡ് ജീവിതം നയിക്കുന്ന കുട്ടികളൊക്കെ അന്ന് അങ്ങനെയായിരുന്നു ചിന്തിച്ചിരുന്നത്. അവരുടെ മൈന്റ് സെറ്റ് അങ്ങനെയായിരുന്നു.
അതുകൊണ്ട് തന്നെ ഞാൻ വെറുതെ എന്തിന് വർക്ക് ചെയ്യണം എന്ന ചിന്തയായിരുന്നു എനിക്ക്. അതുകൊണ്ട് തന്നെ ഞാൻ എന്റെ കുട്ടികളെ ആ രീതിയിലാണ് വളർത്താൻ ശ്രമിച്ചത്. നിങ്ങൾ ഇന്റിപെന്റന്റാവണം പഠിക്കണം സ്വന്തം കാലിൽ നിൽക്കണം എന്നൊക്കെ അവർക്ക് ഞാൻ പറഞ്ഞ് കൊടുത്തു എന്നാണ് മുമ്പൊരു അഭിമുഖത്തിൽ സിന്ധു പറഞ്ഞത്.

ഡോക്ടറോ വക്കീലോ എഞ്ചിനീയറോ ഒന്നും ആയില്ലെങ്കിലും കേരളത്തിൽ അറിയപ്പെടുന്ന സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറും വ്ലോഗറുമെല്ലാമാണ് സിന്ധു കൃഷ്ണ. മാസം ലക്ഷങ്ങളാണ് യുട്യൂബിലൂടെ സിന്ധു സമ്പാദിക്കുന്നത്. ആ വരുമാനം ഉപയോഗിച്ച് മക്കൾക്കും കുടുംബത്തിനും വേണ്ടത് ചെയ്യുകയും യാത്രകൾ പോവുകയുമെല്ലാം ചെയ്യുന്നുണ്ട്.
കഴിഞ്ഞ ദിവസം സിയ ബെ ആഹാദിഷിക എന്ന ക്ലോത്തിങ് ബ്രാന്റ് ആരംഭിച്ചതോടെ ബഡ്ഡിങ് എന്റർപ്രണറുമാണ് സിന്ധു. മക്കളായ അഹാന, ഇഷാനി, ഹൻസിക എന്നിവരുമായി ചേർത്താണ് ക്ലോത്തിങ് ബ്രാന്റ് സിന്ധു കൃഷ്ണ ആരംഭിച്ചത്. നാലുപേരും ഹാന്റ്പിക്ക് ചെയ്ത് എടുക്കുന്ന സാരികളുടെ വൻശേഖരമാണ് സിയ ബെ ആഹാദിഷികയിൽ ഉള്ളത്. സാധാരണക്കാരുടെ ബജറ്റിൽ ഒതുങ്ങുന്നവയല്ല സിയ ബെ ആഹാദിഷികയുെട ശേഖരത്തിലുള്ളതെന്ന ആക്ഷേപം താരകുടുംബത്തിന്റെ ഫോളോവേഴ്സിൽ നിന്നും ഉയരുന്നുണ്ട്.
ഒട്ടുമിക്ക സാരികൾക്കും പതിനായിരത്തിന് മുകളിലാണ് വില. എന്നിരുന്നാലും ചൂടപ്പം പോലെ സാരികൾ വിറ്റുപോകുന്നുണ്ട്. കൃഷ്ണകുമാറിനൊപ്പം കൂടിയശേഷം നിരവധി ബിസിനസുകൾ നടത്തിയ പരിചയം സിന്ധുവിനുണ്ട്. സിന്ധുവിന്റെ രണ്ടാമത്തെ മകൾ ദിയ കൃഷ്ണയും ബിസിനസ് രംഗത്ത് സജീവമാണ്. ഇമിറ്റേഷൻ ആഭരണങ്ങളുടെ ഓൺലൈൻ സ്റ്റോറാണ് ദിയയ്ക്കുള്ളത്. ലക്ഷങ്ങളാണ് ദിവസവും ഈ ബിസിനസിലൂടെ ദിയ സമ്പാദിക്കുന്നത്.


Click it and Unblock the Notifications











