അമ്മുവോ ഇഷാനിയോ ആയിരുന്നുവെങ്കിൽ എനിക്ക് ഇത്ര എക്സൈറ്റ്മെന്റ് വരില്ല, ഓസി ഒരു ടോം ബോയ്; സിന്ധു കൃഷ്ണ!
നാല് പെൺമക്കളായതുകൊണ്ട് എല്ലാവരേയും വളരെ വേഗത്തിൽ കല്യാണം കഴിപ്പിച്ച് അയച്ച് കടമ തീർക്കണമെന്ന പിടിവാശിയൊന്നും കൃഷ്ണകുമാറിനും സിന്ധുവിനും ഇല്ല. മക്കൾ എന്ന് വിവാഹത്തിന് തയ്യാറാകുന്നുവോ അന്ന് അവർക്ക് ഇഷ്ടമുള്ളയാളുമായി വിവാഹം നടത്തികൊടുക്കാം എന്ന തീരുമാനത്തിലാണ്. കൃഷ്ണകുമാറിന്റെ നാല് പെൺമക്കളിൽ ആദ്യം വിവാഹിതയായത് രണ്ടാമത്തെ മകൾ ദിയയാണ്. ഇപ്പോൾ ദിയ ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണ്. ഇരുപത്തിയേഴുകാരിയായ മകളെ കുറിച്ച് അമ്മ സിന്ധു പറഞ്ഞകാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
ദിയ അമ്മ റോൾ എങ്ങനെ കൈകാര്യം ചെയ്യുമെന്നത് കാണാനുള്ള ആകാംഷ തനിക്കുണ്ടെന്ന് സിന്ധു പറയുന്നു. ഓസി എങ്ങനെയാകും കുഞ്ഞിനെ വളർത്തുക, അവളുടെ പാരന്റിങ് എങ്ങനെയായിരിക്കുമെന്ന് കാണാൻ എക്സൈറ്റഡാണ്. അമ്മുവിനോ ഇഷാനിക്കോയാണ് കുഞ്ഞ് പിറക്കാൻ പോകുന്നതെങ്കിൽ എനിക്ക് ഇത്ര എക്സൈറ്റ്മെന്റ് ഉണ്ടാകില്ലായിരുന്നു.

കാരണം അവർ വളരെ ചിട്ടയുള്ള, കൃത്യനിഷ്ഠയുള്ള ആളുകളാണ്. അടുക്കിപ്പെറുക്കി വെക്കാനും ഇഷ്ടമുള്ളവരാണ്. ഓസി പക്ഷെ ഇങ്ങനെയാന്നും അല്ല. ഒരു ടോം ബോയ് ക്യാരക്ടറാണ്. കെയർ ഫ്രീയായാണ് ജീവിതം. അങ്ങനൊരാൾ ഒരു കുഞ്ഞിനെ സംരക്ഷിക്കേണ്ടി വരുമ്പോൾ എങ്ങനെ അത് കൈകാര്യം ചെയ്യുമെന്ന് അറിയില്ല. നല്ലൊരു അമ്മയായി മാറട്ടെയെന്ന് ആശംസിക്കുന്നു.
ഞങ്ങളുടെ വീട്ടിലെ ഫെയ്മസ് ബേബി സിറ്ററാണ് ഓസി. പക്ഷെ കുട്ടികളെ കളിപ്പിക്കുന്നതും അവരുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതും രണ്ടും രണ്ടാണല്ലോ. എങ്കിലും അവൾ നല്ല അമ്മയായിരിക്കുമെന്ന് തോന്നുന്നുവെന്ന് സിന്ധു പറഞ്ഞു. എന്ത് സംഭവിച്ചാലും ഓസി വളരെ കൂളാണെന്നതാണ് അവളുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. ആവശ്യമില്ലാത്ത ഒരു കാര്യത്തിലും ഇടപെടില്ല. ചില സമയത്ത് അത് നെഗറ്റീവായി തോന്നും.
കാരണം പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അതിലൊന്നും ഇടപെടാതെ ഓസി മിണ്ടാതെ മാറിയിരുന്ന് ഫോൺ യൂസ് ചെയ്യുന്നുണ്ടാകും. വേണ്ടാത്ത ഒന്നിലും തലയിടില്ലെന്നത് ചില സമയത്ത് പ്ലസ്സും ആണല്ലോ. ഒരുപാട് പ്ലസ് പോയിന്റ്സുള്ളയാളാണ് ഓസി. എപ്പോഴും ഹാപ്പിയാണ്. ചിരിച്ചുകൊണ്ടേയിരിക്കുമെന്നും സിന്ധു കൂട്ടിച്ചേർത്തു. തന്റെ നാല് മക്കളിൽ സ്കൂളിൽ പോകാൻ ഏറ്റവും താൽപര്യം പ്രകടിപ്പിച്ചിരുന്നതും ദിയയാണെന്നും സിന്ധു പറഞ്ഞു.
ഓസിയുടെ കുട്ടിക്കാലത്തെ ഒരു ഫണ്ണി ഇൻസിഡന്റ് ഒന്നും പറയാൻ കഴിയില്ല. കാരണം ഇവർക്കൊപ്പമുള്ള എന്റെ എല്ലാ ദിവസവും ഫണ്ണിയായിരുന്നു. കോമഡിയായിട്ടുള്ള ധാരാളം സംഭവങ്ങൾ നടന്നിട്ടുണ്ട്. ഓർത്തെടുത്ത് പറയാനായി ഒന്ന് തെരഞ്ഞെടുക്കാൻ പറ്റുന്നില്ല. ഓസി വളരെ ഫണ്ണി ഗേളാണ്. പരീക്ഷയ്ക്ക് തോൽക്കുന്നത് പോലും ഫണ്ണിയാക്കി മാറ്റുമായിരുന്നു ഓസി. അമ്മുവും ഇഷാനിയും ഹൻസികയുമെല്ലാം കരഞ്ഞ് ബഹളം വെച്ചാണ് ആദ്യ ദിവസം സ്കൂളിൽ പോയത്.

പക്ഷെ ഓസി അങ്ങനെയായിരുന്നില്ല. ഏതോ എക്സ്പീരിയൻസ്ഡായ കുട്ടി സ്കൂളിൽ പോകുന്നത് പോലെയായിരുന്നു. പിന്നെ അമ്മുവും ഒപ്പമുണ്ടായിരുന്നു. എന്നാലും കരഞ്ഞില്ല. അമ്മയെ സ്കൂളിൽ കാത്തിരിക്കുന്ന സ്വഭാവവും ഓസിക്കില്ലായിരുന്നു. അമ്മ എന്താ വരാത്തതെന്ന് ചോദിക്കാറുമില്ലായിരുന്നു. ഇഷാനിയൊക്കെ കുറേ ദിവസം കരച്ചിലായിരുന്നു. ഓസിക്ക് സ്കൂളിൽ പോകാനായിരുന്നു ഏറ്റവും ഇഷ്ടം. ഓസി ജനിച്ചപ്പോൾ അമ്മു എക്സൈറ്റഡായിരുന്നു.
അമ്മയ്ക്ക് ബേബി വരാൻ പോകുന്നുവെന്ന സന്തോഷമുണ്ടായിരുന്നു. ആദ്യത്തെ ദിവസം കുഞ്ഞിനെ കണ്ടപ്പോൾ അമ്മു വളരെ സന്തോഷത്തിലായിരുന്നു. പക്ഷെ രണ്ടാമത്തെ ദിവസമായപ്പോൾ കുഞ്ഞിന് കിട്ടുന്ന അറ്റൻഷനൊക്കെ കണ്ടപ്പോൾ ഒരുപാട് കരഞ്ഞു. അതിന്റെ ഫോട്ടോസ് ഞങ്ങളുടെ കയ്യിലുണ്ട്. എന്റെ മടിയിൽ ഇരിക്കണം, ഞാൻ തന്നെ എടുക്കണം എന്നൊക്കെ അമ്മുവിന് ആ സമയത്ത് നിർബന്ധമായിരുന്നു.
എനിക്ക് വയ്യെന്ന് പറഞ്ഞാലും അമ്മുവിന് അത് ഉൾക്കൊള്ളാൻ കഴിയുന്നുണ്ടായിരുന്നില്ല. പിന്നെ പോപ്പിക്കുടവെച്ച് അടിച്ചതൊക്കെ കുട്ടിക്കളിയായിരുന്നു എന്നും ദിയ പിറന്നപ്പോഴുള്ള അഹാനയുടെ റിയാക്ഷൻ പങ്കുവെച്ച് സിന്ധു പറഞ്ഞു. ദിയയുടെ ബിസിനസ് വിജയകരമായതിൽ സന്തോഷമുണ്ടെന്നും ഇത്രത്തോളം സക്സസായി ഓസി ബിസിനസ് കൊണ്ടുപോകുമെന്ന് അറിയില്ലായിരുന്നുവെന്നും സിന്ധു പറയുന്നു.
ഓ ബൈ ഓസി പോലൊരു ബ്രാന്റ് ഓസി തുടങ്ങിയതിൽ എനിക്ക് അഭിമാനമുണ്ട്. ഓസി ബിസിനസ് ശ്രദ്ധിക്കുമോയെന്ന സംശയം തുടക്കത്തിൽ എനിക്കുണ്ടായിരുന്നു. കാരണം കെയർലെസ്സായിട്ടുള്ള ആളായിരുന്നു ഓസി. പക്ഷെ ഓ ബൈ ഓസി തുടങ്ങിയശേഷം അങ്ങേയറ്റം ഉത്തരവാദിത്വത്തോടെയാണ് ഓസി ഓരോന്നും ചെയ്യുന്നത്. മണിക്കൂറുകളോളം ഇരുന്നാണ് ഫോട്ടോയൊക്കെ എടുക്കുന്നതെന്നും സിന്ധു കൂട്ടിച്ചേർത്തു.


Click it and Unblock the Notifications











