ലണ്ടൻ ട്രിപ്പ് പോയിട്ട് എവിടേയും പോകാതെ റൂമിലിരുന്നവർ, അവരുടെ കൂടെ കറങ്ങാൻ പോകാൻ എനിക്ക് വട്ടാണോ?; സിന്ധു
ഇടയ്ക്കിടെ ഫാമിലി ട്രിപ്പിന് സമയം കണ്ടെത്താറുണ്ട് കൃഷ്ണകുമാറിന്റെ കുടുംബം. അവസാനമായി കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധുവും മക്കളായ അഹാനയും ഹൻസികയും ഇഷാനിയും ചേർന്ന് ജപ്പാൻ ട്രിപ്പാണ് പോയത്. ചെറി ബ്ലോസം ആസ്വദിക്കണമെന്നത് സിന്ധുവിന്റെ വലിയ ആഗ്രഹമായിരുന്നു. ആ ആഗ്രഹ പൂർത്തീകരണത്തിന് വേണ്ടിയായിരുന്നു യാത്ര. എന്നാൽ രണ്ടാമത്തെ മകൾ ദിയ കൃഷ്ണ ട്രിപ്പിന്റെ ഭാഗമായിരുന്നില്ല. ഗർഭിണിയായിരുന്നതിനാലാണ് അന്ന് ട്രിപ്പിൽ നിന്ന് ദിയ വിട്ട് നിന്നത്.
വീണ്ടും എവിടേക്ക് എങ്കിലും ട്രിപ്പ് പോയാൽ നന്നായിരുന്നുവെന്നുള്ള തോന്നൽ മനസിൽ വന്ന് തുടങ്ങിയെന്ന് അടുത്തിടെ ഇളയവൾ ഹൻസികയോട് സിന്ധു പറഞ്ഞിരുന്നു. ക്ലാസ് കട്ട് ചെയ്യാൻ കഴിയില്ലെന്നും വെക്കേഷന് യാത്ര പോകാമെന്നും ആയിരുന്നു മറുപടി. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ട്രാവൽ പാട്നേഴ്സ് മക്കളായ അഹാനയും ഇഷാനിയും ഹൻസികയുമാണെന്നും സിന്ധു പറഞ്ഞു.

ഭർത്താവിനും രണ്ടാമത്തെ മകൾ ദിയയ്ക്കും ഒപ്പം യാത്രകൾ പോകാൻ ഇഷ്ടമല്ലാത്തതിന് പിന്നിലെ കാരണവും സിന്ധു ഹൻസികയുടെ വ്ലോഹഗിൽ സംസാരിക്കവെ വെളിപ്പെടുത്തി. ലണ്ടനിലേക്ക് ട്രിപ്പ് പോയിട്ട് പുറത്ത് എവിടേയും കറങ്ങാതെ പോകാതെ റൂമിലിരുന്നവരാണ് കിച്ചുവും ഓസിയും എന്നാണ് സിന്ധു പറഞ്ഞത്. ടിക്കറ്റ് എടുക്ക് നമുക്ക് യാത്ര പോകാമെന്നാണ് ഹൻസികയോട് സിന്ധു പറഞ്ഞത്.
എനിക്ക് ക്ലാസ് കട്ട് ചെയ്യാൻ താൽപര്യമില്ല. വെക്കേഷനാകുമ്പോൾ നമുക്ക് പോകാമെന്നായിരുന്നു ഹൻസികയുടെ മറുപടി. ഹൻസിക ഈ വർഷം ഇതുവരെ ഒറ്റ ക്ലാസ് കട്ട് ചെയ്തില്ലല്ലോ എന്നാണ് കൃഷ്ണകുമാർ ചോദിച്ചത്. ഫുൾ ഡെ ഇതുവരെ കട്ട് ചെയ്തിട്ടില്ലെന്നായിരുന്നു ഹൻസികയുടെ മറുപടി. ഒരാഴ്ച കട്ട് ചെയ്യാൻ പ്ലാൻ ഇട്ടോളു. ദുബായിൽ പോകാൻ വിളിച്ചിട്ട് അമ്മ വരുന്നില്ല.
അതുകൊണ്ട് നമുക്ക് പോകാമെന്നും ഹൻസികയോട് കൃഷ്ണകുമാർ പറഞ്ഞു. എന്നാൽ താൻ വരുന്നില്ലെന്നായിരുന്നു ഹൻസികയുടെ മറുപടി. അപ്പോഴാണ് തനിക്ക് പ്രിയപ്പെട്ട ട്രാവൽ പാട്നേഴ്സ് ആരെല്ലാമാണെന്ന് സിന്ധു വെളിപ്പെടുത്തിയത്. അമ്മുവിനേയും ഇഷാനിയേയും ഹൻസികയേയും ഇഷ്ടമാണ്. ഹൻസികയ്ക്കൊപ്പം യാത്ര പോകാനും എനിക്ക് ഇഷ്ടമാണ്.
ഓസിക്ക് എവിടെ പോയാലും കറങ്ങാൻ ഇഷ്ടമല്ല. റൂമിൽ ഇരിക്കാനാണ് ഇഷ്ടം. ലണ്ടനിൽ പോയിട്ട് ഇവിടെയൊക്കെ എന്താണ് ഒന്നും കാണാനില്ലല്ലോ... നമ്മുടെ ട്രിവാൻഡ്രത്ത് ഉള്ളതൊക്കെ തന്നേയുള്ളവെന്ന് പറഞ്ഞ് റൂമിൽ തന്നെ ഇരുന്ന രണ്ട് പേരാണ് ഓസിയും കിച്ചുവും. അവരുടെ കൂടെ കറങ്ങാൻ പോകാൻ എനിക്ക് വട്ടാണോ എന്നാണ് സിന്ധു ചോദിച്ചത്. അമ്മു ഇപ്പോൾ ഇവിടെ ഉണ്ടായിരുന്നുവെങ്കിൽ സിന്ധുവിന്റെ മറുപടി മറ്റൊന്നാകും എന്ന് കൃഷ്ണകുമാർ പറഞ്ഞു.

അമ്മുവിനൊപ്പം പോകാനാണ് ഇഷ്ടമെന്ന് സിന്ധു പറഞ്ഞേനെ എന്നാണ് കൃഷ്ണകുമാർ പറഞ്ഞത്. അത് സത്യമാണെന്ന് ഹൻസികയും അച്ഛനെ പിൻതാങ്ങി പറഞ്ഞു. ഞങ്ങൾ ലണ്ടനിൽ എല്ലായിടത്തും കറങ്ങാൻ പോയപ്പോൾ കിച്ചുവും ഓസിയും റൂമിലിരുന്ന് കുക്കിങ്ങായിരുന്നു. ഭക്ഷണം ഉണ്ടാക്കാൻ ആണെങ്കിൽ നമ്മുടെ വീട്ടിലെ അടുക്കളയിൽ ഇരുന്നാൽ പോരെ.
അതിന് കാശും മുടക്കി ലണ്ടനിൽ പോകേണ്ട ആവശ്യമുണ്ടോയെന്നും സിന്ധു ചോദിച്ചു. അതൊരു രസമല്ലേ എന്നായിരുന്നു കൃഷ്ണകുമാറിന്റെ മറുപടി. ഗർഭിണിയാശേഷം ബേബി മൂൺ ആസ്വദിക്കാനായി മാൽഡീവ്സ് യാത്രയാണ് അവസാനം ദിയ നടത്തിയത്. ഇക്കഴിഞ്ഞ ജൂലൈ അഞ്ചിനാണ് ദിയയ്ക്ക് ആദ്യത്തെ കൺമണി പിറന്നത്. കഴിഞ്ഞ ദിവസമായിരുന്നു കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങ്.
നിയോം അശ്വിൻ കൃഷ്ണ എന്നാണ് കുഞ്ഞിന് ദിയ പേരിട്ടിരിക്കുന്നത്. കുഞ്ഞിന് മൂന്ന് മാസം എങ്കിലും പ്രായമാകാതെ ഇനി ദിയയ്ക്ക് വിദേശ യാത്രകളൊന്നും തയ്യാറാവില്ല.


Click it and Unblock the Notifications