അപ്പൂപ്പനും നിന്നെപ്പോലെ! ഓമിയെ കൊഞ്ചിച്ച് കൊതി തീരാതെ! ഡാഡിയെ ഓര്‍ത്ത് സങ്കടപ്പെട്ട് സിന്ധു

വ്‌ളോഗിലൂടെയായി ഡാഡിയേയും മമ്മിയേയും പരിചയപ്പെടുത്തിയിട്ടുണ്ട് സിന്ധു കൃഷ്ണ. കഴിഞ്ഞ ദിവസമായിരുന്നും രംഗനാഥന്റെ വിയോഗം. അപ്രതീക്ഷിതമായി ഡാഡിയെ നഷ്ടമായതിന്റെ വേദനയിലാണ് കുടുംബം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞ് വരികയായിരുന്നു അദ്ദേഹം. സിന്ധു കൃഷ്ണയും സിമിയുമാണ് മക്കള്‍. മൂത്ത മകളായതിനാലും, വീടിന് അടുത്ത് തന്നെയായതിനാലും സിന്ധുവാണ് ഡാഡിയുടെയും മമ്മിയുടെയും കാര്യങ്ങളൊക്കെ നോക്കുന്നത്. വീട്ടില്‍ പാചകത്തിനും, മറ്റ് കാര്യങ്ങളിലുമെല്ലാം സഹായിക്കാന്‍ ആളുകളുണ്ട്. ഡാഡിയുടെ കാര്യങ്ങള്‍ നോക്കാനായി ഹോം നഴ്‌സിനെ വെച്ചിട്ടുണ്ട്. കൃത്യമായി മരുന്നും, ആഹാരവും അവര്‍ നല്‍കും. ചെക്കപ്പിനായി ആശുപത്രിയിലേക്കും കൊണ്ടുപോവാറുണ്ട്. ഇടയ്ക്ക് മകളുടെ വീട്ടിലേക്കും ഡാഡി എത്താറുണ്ട്. ആ വിശേഷങ്ങള്‍ വ്‌ളോഗിലൂടെയായി എല്ലാവരും കാണിക്കാറുണ്ട്.

ഡാഡിയും ഓമിയും ഒന്നിച്ചുള്ളൊരു വീഡിയോ ആയിരുന്നു സിന്ധു കൃഷ്ണ പങ്കുവെച്ചത്. ഓമിയെ മടിയിലിരുത്തി കൊഞ്ചിക്കുകയാണ് ഡാഡി. അപ്പൂപ്പന് നടക്കാന്‍ വയ്യ. പിന്നെന്ത് ചെയ്യും. അപ്പൂപ്പന് നിന്നെപ്പോലെ നടക്കണമെങ്കില്‍ സഹായം വേണം എന്നായിരുന്നു ഡാഡി പറഞ്ഞത്. ഓമിക്ക് വെളിയില്‍ പോണോയെന്നായിരുന്നു സിന്ധു കൃഷ്ണ ചോദിച്ചത്. ഡാഡി വരുമ്പോള്‍ ഓമി ഇവിടെയുണ്ടെങ്കില്‍ എടുക്കാനായി ചാടും അവന്‍. ഡാഡിക്ക് തനിയെ അങ്ങനെ നില്‍ക്കാനൊന്നും പറ്റില്ല. അതുകൊണ്ട് എടുക്കാനൊന്നും പറ്റില്ല. മടിയിലിരുത്തി കൊടുത്താല്‍ കളിപ്പിക്കും. ഇടയ്ക്ക് കണ്ട് ഡാഡിയുമായും നല്ല കൂട്ടാണ് ഓമി. ഓമി വന്നില്ലേയെന്ന് ഡാഡിയും മമ്മിയും ഇടയ്ക്കിടയ്ക്ക് ചോദിക്കാറുണ്ടെന്നും സിന്ധു കൃഷ്ണ പറഞ്ഞിരുന്നു.

Sindhu Krishna  shared a video
Photo Credit: Sindhu Krishna / Instagram

ഡാഡി പോയതിന് പിന്നാലെയായി സങ്കടം പങ്കുവെച്ചിരിക്കുകയാണ് സിന്ധു കൃഷ്ണ. മിസ് യൂ അപ്പൂപ്പ എന്ന് പറഞ്ഞ് നേരത്തെ ദിയയും എത്തിയിരുന്നു. ജീവിതത്തില്‍ തനിക്ക് അത്രമേല്‍ പ്രിയപ്പെട്ട അപ്പൂപ്പനെ അവസാനമായി കാണാനാവാത്ത സങ്കടം കൊച്ചുമകളായ തന്‍വിയും പങ്കുവെച്ചിരുന്നു. സിമിയുടെ മകളായ തന്‍വി കുടുംബസമേതമായി വിദേശത്താണ്. കുട്ടിക്കാലത്ത് അപ്പൂപ്പനും അമ്മൂമ്മയ്ക്കുമൊപ്പമായിരുന്നു തന്‍വി താമസിച്ചിരുന്നത്. രണ്ടാമത്തെ കുഞ്ഞിന്റെ വരവിനായി കാത്തിരിക്കുകയാണ് തന്‍വി. അപ്പൂപ്പനെ ഇനി കാണാനാവില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ സങ്കടമാണ്. എന്നും എന്റെ വരവിനായി കാത്തിരിക്കുമായിരുന്നു. കുഞ്ഞുണ്ടായ ശേഷം നാട്ടിലേക്ക് പോവണമെന്നായിരുന്നു തീരുമാനിച്ചതെന്നും തന്‍വി കുറിച്ചിരുന്നു.

കൃഷ്ണകുമാറും സിന്ധുവുമായുള്ള വിവാഹത്തില്‍ തുടക്കത്തില്‍ എതിര്‍പ്പായിരുന്നു ഡാഡിക്ക്. ജാതി വ്യത്യാസവും, കുടുംബപശ്ചാത്തലവുമൊന്നും അദ്ദേഹത്തിന് താല്‍പര്യമുണ്ടായിരുന്നില്ല. മകളായിട്ട് തിരഞ്ഞെടുത്ത പങ്കാളിയെന്ന നിലയില്‍ പിന്നീട് സമ്മതം മൂളുകയായിരുന്നു അദ്ദേഹം. കൃഷ്ണകുമാറും സിന്ധുവുമായുള്ള വിവാഹത്തില്‍ തുടക്കത്തില്‍ എതിര്‍പ്പായിരുന്നു ഡാഡിക്ക്. ജാതി വ്യത്യാസവും, കുടുംബപശ്ചാത്തലവുമൊന്നും അദ്ദേഹത്തിന് താല്‍പര്യമുണ്ടായിരുന്നില്ല. മകളായിട്ട് തിരഞ്ഞെടുത്ത പങ്കാളിയെന്ന നിലയില്‍ പിന്നീട് സമ്മതം മൂളുകയായിരുന്നു അദ്ദേഹം. വിദേശത്തായിരുന്നു ഡാഡി, കത്തെഴുതിയായിരുന്നു കിച്ചുവിനോടുള്ള ഇഷ്ടം അറിയിച്ചത്. അവര്‍ നേരെ അവിടേക്കായിരുന്നു വന്നത്. പെരുമാറ്റത്തിലൊക്കെ എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു. ബന്ധുക്കളായിരുന്നു എതിര്‍പ്പുകളുമായി വന്നത്. അതൊന്നും നോക്കിയില്ല. ഞങ്ങള്‍ ഞങ്ങളുടെ തീരുമാനത്തില്‍ തന്നെ ഉറച്ച് നിന്നു എന്നുമായിരുന്നു സിന്ധു കൃഷ്ണ പറഞ്ഞത്.

More from Filmibeat

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X