എത്ര ജോലി കൊടുത്താലും ചെയ്യും ഒന്നിനും മടിയില്ല, എന്റെ ആളെപ്പോലെയായിരുന്നു, അമ്മയ്ക്കാണ് ക്രെഡിറ്റ്; സിന്ധു
നാല് പെൺമക്കളുടേയും യുട്യൂബ് ചാനലിന് ഉള്ളതിനേക്കാൾ കാഴ്ചക്കാരെ കുറഞ്ഞ സമയത്തിനുള്ളിൽ സിന്ധു കൃഷ്ണ സ്വന്തമാക്കിയിട്ടുണ്ട്. സിന്ധുവിന്റെ ഹോം വ്ലോഗുകൾക്കാണ് ആരാധകർ കൂടുതൽ. രാഷ്ട്രീയത്തിലേക്ക് കൂടി ഇറങ്ങിയശേഷം വീട്ടിൽ ചിലവഴിക്കാൻ കൃഷ്ണകുമാറിന് സമയം ലഭിക്കുന്നത് വളരെ വിരളമായി മാത്രമാണ്. അതിനാൽ തന്നെ കുടുംബ കാര്യങ്ങൾക്കും മക്കളുടെ ആവശ്യങ്ങൾക്കുമെല്ലാം ഓടി നടക്കുന്നത് ഇപ്പോഴും സിന്ധു തന്നെയാണ്.
അതിനെല്ലാം സഹായിയായി സിന്ധുവിന് ഒപ്പം ഉണ്ടായിരുന്നത് ഡ്രൈവർ ജോബിനായിരുന്നു. ഇപ്പോഴിതാ തനിക്ക് ഏറെ പ്രിയപ്പെട്ട ഡ‍്രൈവർ ജോലിയിൽ നിന്നും പിരിഞ്ഞ് പോയപ്പോൾ മനോഹരമായ ഒരു യാത്രയയപ്പ് നൽകിയിരിക്കുകയാണ് സിന്ധു. തന്റെ മൂന്നാമത്തെ മകൾ ഇഷാനിയെക്കാൾ പ്രായം കുറവാണ് ജോബിനെന്നും അതിനാൽ തന്നെ ചെറിയ കുട്ടിയെപ്പോലെയാണ് താൻ അവനെ എപ്പോഴും പരിഗണിച്ചിരുന്നതെന്നും സിന്ധു പറയുന്നു.

തനിക്ക് എപ്പോഴും സഹായമായി ഉണ്ടായിരുന്ന വ്യക്തിയായിരുന്നതുകൊണ്ട് തന്നെ ജോബിൻ പോകുന്നത് തനിക്ക് വിഷമമുള്ള കാര്യമാണെന്നും സിന്ധു പറയുന്നു. ഉണർന്നപ്പോൾ മുതൽ മനസ് വല്ലാതെ ഡിസ്റ്റർബ്ഡായിരുന്നു. എന്താണ് കാരണമെന്ന് ആദ്യം മനസിലായില്ല. പിന്നീട് ആലോചിച്ചപ്പോൾ മനസിലായി ഞങ്ങളുടെ ഡ്രൈവർ ജോബിൻ പോകുന്നുവെന്നതാണെന്ന്. ജോബിന് കൊച്ചിയിൽ മറ്റൊരു ജോലി കിട്ടി. രണ്ട്, മൂന്ന് ദിവസത്തിനുള്ളിൽ പോകും.
അവൻ പോകുമെന്ന് അറിയാമായിരുന്നുവെങ്കിലും ഇത്ര വേഗം പോകുമെന്ന് കരുതിയില്ല. അവൻ പോലും വിചാരിച്ചിരുന്നില്ല. ജൂണിൽ പോയാൽ മതിയാകുമെന്നാണ് കരുതിയത്. പക്ഷെ നല്ലൊരു ജോലിയാണ്. ഇനിയും അവൻ പോയില്ലെങ്കിൽ അത് നഷ്ടപ്പെട്ട് പോയേക്കും. അതുകൊണ്ട് അവനെ ഞങ്ങൾക്ക് പിടിച്ച് നിർത്താനും കഴിയില്ല.
അവിടെ പോയി എക്സ്പീരിയൻസ് ആക്കിയാൽ മാത്രമെ സഹോദരി പോകുമ്പോൾ ഒപ്പം പോയി അവനും യുക്കെയിൽ ജോലി കണ്ടുപിടിക്കാൻ പറ്റു. പുതിയൊരു ഡ്രൈവറെ കണ്ടുപിടിക്കണം എന്നതിനപ്പുറം.. വളരെ വിരളമായി മാത്രമാണ് നമ്മൾ ആളുകളുമായി സിങ്കാവുന്നത്. ജോബിനുമായി ആദ്യം ദിവസം മുതൽ ഞങ്ങൾ സിങ്കാണ്.
ആദ്യം തന്നെ കാറെടുത്ത് കൊണ്ടുപോയി ഒരു തിട്ടയിൽ കയറ്റി ടയർ പൊട്ടിച്ചുകൊണ്ടായിരുന്നു ജോബിന്റെ ജോലിയിലേക്കുള്ള പ്രവേശനം തന്നെ. പക്ഷെ ഒരിക്കൽ പോലും അവനെ വഴക്ക് പറയേണ്ട സാഹചര്യം എനിക്ക് വന്നിട്ടില്ല. അവൻ ഇഷാനിയേക്കാൾ ഇളയതാണ്. അതുകൊണ്ട് തന്നെ ചെറിയ കുട്ടിയെപ്പോലെയാണ് തോന്നാറുള്ളത്. അനുസരണയും വളരെ സ്വീറ്റുമാണ് ജോബിൻ. നല്ല ഡ്രൈവറുമാണ്. ഏത് വിഷമഘട്ടവും കൈകാര്യം ചെയ്യും.

എല്ലാ വണ്ടിയും മാറി മാറി ഓടിച്ച് അവൻ നല്ല ഡ്രൈവറായി. എന്റെ ഒരു ആളായിരുന്നു. ഞാൻ കണ്ണ് കൊണ്ട് ആക്ഷൻ കാണിച്ചാൽ പോലും ഞാൻ പറയാൻ ഉദ്ദേശിക്കുന്നത് അവന് മനസിലാകും. അവൻ രാവിലെ വന്നാൽ പിന്നെ ഞാൻ റിലാക്സ്ഡാണ്. എന്റെ അച്ഛനേയും അമ്മയേയും ആശുപത്രിയിൽ കൊണ്ടുപോകുന്നതടക്കം അവനാണ്. അവൻ വരും മുമ്പ് ഡ്രൈവേഴ്സിനൊപ്പം അച്ഛനേയും അമ്മയേയും ആശുപത്രി കേസുകൾക്ക് ഞാൻ അയക്കാറില്ലായിരുന്നു.
ആശുപത്രിയിൽ കൂട്ടിരിക്കാനും അവന് മടിയില്ല. അവനെ ഇത്ര നല്ല സ്വഭാവമുള്ള കുട്ടിയായി വളർത്തിയതിന് അവന്റെ അമ്മയെ അഭിനന്ദിക്കണം. അവർ ഒരു സിംഗിൾ മദർ കൂടിയാണ്. അച്ഛൻ വളരെ ചെറുപ്പത്തിൽ തന്നെ മരിച്ചതാണ്. അവന്റെ ആത്മാവ് വളരെ പ്രായമുള്ള ഒരാളുടേതാണോയെന്ന് ചിലപ്പോഴൊക്കെ തോന്നും.
ഇപ്പോഴത്തെ പിള്ളേരുടെ ചിന്തയോ പ്രവൃത്തികളോ അവന് ഇല്ല. രാവിലെ വന്നാൽ ഉടൻ ചായ വേണം. പുറത്ത് നിന്ന് ഭക്ഷണം കഴിക്കില്ല. പക്വതയുള്ള കുട്ടിയാണ്. എനിക്ക് അവനെ മിസ് ചെയ്യും. പുറകെ പുറകെ പണി കൊടുത്താലും അവന് പരാതിയില്ലെന്നും സിന്ധു പറയുന്നു. മനോഹരമായ ഒരു കേക്കൊക്കെ മുറിച്ച് ചെറിയൊരു സമ്മാനമൊക്കെ നൽകിയാണ് ജോബിനെ സിന്ധു യാത്രയാക്കിയത്.


Click it and Unblock the Notifications